Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരു മാസം മുമ്പ് ടൊറന്റോയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സാബിയ അഫ്‌സലിന്റെ മൃതദേഹം കണ്ടെത്തി; 30 കാരിയായ യുവതിയുടെ മൃതദേഹം കിട്ടിയത് നയാഗ്രാ റിജയനിലെ ഒന്റാരിയോ തടാകത്തിൽ നിന്ന്

ഒരു മാസം മുമ്പ് ടൊറന്റോയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി സാബിയ അഫ്‌സലിന്റെ മൃതദേഹം കണ്ടെത്തി; 30 കാരിയായ യുവതിയുടെ മൃതദേഹം കിട്ടിയത് നയാഗ്രാ റിജയനിലെ ഒന്റാരിയോ തടാകത്തിൽ നിന്ന്

ടൊറന്റോയിൽ നിന്നും മെയ് 10 മുതൽകാണാതായ ഇന്ത്യൻ ഗവേഷണ വിദ്യാർത്ഥിനി സാബിയ അഫ്‌സലിനെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്‌ച്ച യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തെങ്കിലും ഇന്നലെയാണ് പുറം ലോകം അറിഞ്ഞത്. നയാഗ്രാ റിജിയനിലെ ഓന്റാരിയോ തടാകത്തിൽ നിന്നാണ് സാബിയയുടെ മൃതേദേഹം കണ്ടെത്തിയത്.

സാബിയയെ കാണാതായത് മുതൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പൊലീസും ചേർന്ന് വ്യാപക തിരച്ചിൽ നടത്തിവരുകയായിരുന്നു. സോഷ്യൽമീഡിയയടക്കം നിരവധി പേർ സാബിയയെ കണ്ടെത്താനായി പരിശ്രമിച്ച് വരുകയായിരുന്നു.

ആഷ്ബ്രിഡ്ജ് ബേയ്ക്കറിനു സമീപത്തു നിന്നും മെയ് 10 നാണ് സാബിയ അപ്രത്യക്ഷമായത്. സാബിയയെ കാണാതാകുന്നതിന് ഒരുമണിക്കൂർ മുൻപു ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്നും യൂബർടാക്‌സിയിൽ സഞ്ചരിച്ചിരുന്നതായും പൊലീസ് അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP