Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ടൊറന്റോയിലെ എക്യൂമെനിക്കൽ ഫെലോഷിപ്പ്

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ടൊറന്റോയിലെ എക്യൂമെനിക്കൽ ഫെലോഷിപ്പ്

ജയ്‌സൺ മാത്യു

ടൊറോന്റോ :കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ - പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തവുമായി ടൊറോന്റോയിലെ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെലോഷിപ്പ് രംഗത്തെത്തി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സ്വാന്തനവും സഹായവുമേകാൻ എല്ലാ ഇടവകാംഗങ്ങളും മുന്നോട്ടു വരണമെന്ന് കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെലോഷിപ്പിലെ അംഗങ്ങളായ വൈദീകരുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്തു.

കേരളത്തിലെ ഗവൺമെന്റും ജനങ്ങളും നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനർനിർമ്മാണപ്രക്രിയകൾക്കും ഫെല്ലോഷിപ്പിന്റെ പരിപൂർണ്ണ പിന്തുണയും സഹായവും അവർ വാഗ്ദാനം ചെയ്തു. കാനഡയിലെ എല്ലാ മലയാളികളും തങ്ങളാലാകും വിധം കൂട്ടായി സഹായിക്കണമെന്നും സഹകരിക്കണമെന്നും , അതിനായി ' സേവ് എ ഫാമിലി ' പ്ലാനിലൂടെ സംഭാവനകൾ നൽകാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭാവനകൾ നൽകാൻ താല്പര്യമുള്ളവർക്ക് www.safp.org എന്ന വെബ്‌സൈറ്റിലൂടെയോ 519-672-1115 എന്ന നമ്പരിൽ വിളിച്ചോ അത് നിർവ്വഹിക്കാവുന്നതാണ്.

നൽകുന്ന മുഴുവൻ തുകയ്ക്കും ടാക്‌സ് രസീത് ലഭിക്കും. കൂടാതെ ഇടനിലക്കാരില്ലാതെ സംഭാവനയുടെ നൂറു ശതമാനവും അർഹിക്കുന്നവർക്ക് ലഭ്യമാവുകയും ചെയ്യും. കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെലോഷിപ്പ് പ്രസിഡണ്ട് റവ .മോൻസി വർഗീസ് , സെക്രട്ടറി തോമസ് തോമസ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.'സേവ് എ ഫാമിലി ' പ്ലാനിന്റെ കേരളത്തിലുള്ള ഓഫീസ് ഇതിനോടകം വെള്ളപ്പൊക്കത്തിലകപ്പെട്ട ആയിരത്തിലേറെ കുടുംബങ്ങൾക്ക് സംരക്ഷണം നൽകിയിട്ടുണ്ട്. ' സേവ് എ ഫാമിലി ' പ്ലാനിനെക്കുറിച്ചു
കൂടുതൽ അറിയുവാൻ www.safp.org സന്ദർശിക്കുക .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP