Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎപിസി കാനഡ വാൻകൂവർ ചാപ്റ്റർ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; റെജി മോൻ പ്രസിഡന്റ്

ഐഎപിസി കാനഡ വാൻകൂവർ ചാപ്റ്റർ: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; റെജി മോൻ പ്രസിഡന്റ്

ജോൺസൺ പുഞ്ചക്കോണം

വാൻകൂവർ: നോർത്ത് അമേരിക്കയിലെ മാദ്ധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് (ഐഎപിസി) വാൻകൂവർ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഡിജിറ്റൽ മാദ്ധ്യമരംഗത്തെ സജീവ പ്രവർത്തകനായ റെജിമോനാണ് പുതിയ പ്രസിഡന്റ്. വിവിധ ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും അച്ചടി മാദ്ധ്യമങ്ങളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം സ്വദേശിയായ റെജിമോൻ മൂന്നുവർഷങ്ങൾക്കുമുമ്പാണ് വാൻകൂവറിലെത്തുന്നത്. വിവിധ സാമൂഹിക സംഘടനകളിൽ ഇദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.

ഡിജിറ്റൽ മാദ്ധ്യമപ്രവർത്തകനായ അശ്വനി കുമാറാണ് വൈസ് പ്രസിഡന്റ്. കൈരളി ടിവിയിൽ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം അറിയപ്പെടുന്ന ഫോട്ടോ ഗ്രാഫറുകൂടിയാണ്. മൂവാറ്റുപുഴ സ്വദേശിയായ ഇദ്ദേഹം പത്തുവർഷം മുമ്പാണ് വാൻകൂവറിൽ എത്തുന്നത്. അശ്വനി കുമാർ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്.

ദൃശ്യമാദ്ധ്യമപ്രവർത്തകയായ മഞ്ജു കോരത്താണ് സെക്രട്ടറി. ഇരുപതുവർഷത്തിലേറെയായി വാൻകൂവറിൽ താമസിക്കുന്ന മഞ്ജു കേരള അസോസിയേഷന്റെ മുൻ പ്രസിഡന്റാണ്.ജോയിന്റ് സെക്രട്ടറിയായി തമിഴ് എഫ്എമ്മിൽ ജോലി ചെയ്യുന്ന തനയെ തെരഞ്ഞെടുത്തു. സൗണ്ട് എൻജിനീയർ കൂടിയായ തന വിവിധ തമിഴ് സാമൂഹ്യ സാംസ്‌കാരിക സംഘടകളിലെ സജീവ പ്രവർത്തകനാണ്.

വാൻകൂവറിലെ മലയാളം റെഡ്എഫ്എമ്മിന്റെ ആദ്യത്തെ അവതാരകനായ സണ്ണി നെയ്യാൻ ആണ് ട്രഷറർ. കേരളത്തിൽ ആകാശവാണിയിൽ അവതാരകനായിരുന്ന ഇദ്ദേഹം 15 വർഷമായി വാൻകൂവറിൽ പ്രവർത്തിക്കുന്നു. സാംസ്‌കാരിക സംഘടനകളിലെ സജീവ പ്രവർത്തകനാണ്.എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഡിജിറ്റൽ മാദ്ധ്യമപ്രവർത്തകൻ സുനിൽ കെ. പിള്ള, പ്രമുഖ ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമായ സ്വപ്ന ജോയി, റേഡിയോ ബ്രോഡ്കാസ്റ്ററും ആർട്ട് ഡയറക്ടറും ഇവന്റ് കോകോർഡിനേറ്ററുമായ മധു നായർ, മാദ്ധ്യമ അദ്ധ്യാപകനും നിരവധി ടെലിവിഷൻ പ്രോഗ്രാമുകളുടെ അണിയറ പ്രവർത്തകനുമായ സിജിൻ വിൻസെന്റ്, എഴുത്തുകാരനും ബ്ലോഗറുമായ രാജേഷ് ജയപ്രകാശ് എന്നിവരെ തെരഞ്ഞെടുത്തു.

ജയ്ഹിന്ദ് വാർത്തയുടെ റീജിയണൽ ഡയറക്ടറും കാനേഡിയൻ കണക്ഷൻസ് പ്രോഗ്രാമിന്റെ ഡയറക്ടറുമായ ഐഎപിസി ഡയറക്ടർ ഒ.കെ. ത്യാഗരാജൻ, ജയ്ഹിന്ദ് വാർത്തയുടെ റീജിയണൽ ഡയറക്ടറും കനേഡിയൻ കണക്ഷൻ നിർമ്മാതാവും ഫോട്ടോഗ്രാഫി ഡയറക്ടറും ഐഎപിസി ദേശീയ കമ്മിറ്റി അംഗവുമായ തമ്പാന്നൂർ മോഹൻ, ദേശീയ കമ്മിറ്റി അംഗം ഡോ. സനിത ലോയിഡ് എന്നിവർ തെരഞ്ഞെടുപ്പുകൾക്കു നേതൃത്വം നൽകി. ഇതിന് നെതൃതുഉം നൽകിയ കാനഡ ചാപ്റ്റർ ബോർഡ് മേമ്‌ബെര്‌സിനെ ഐഎപിസി ചെയർമാൻ ജിൻസ് മോൻ പി സക്കറിയ അഭിനഥിച്ചു .

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP