Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐ പി സി കാനഡ റീജിയൻ പ്രഥമ വാർഷിക കൺവെൻഷൻ

ഐ പി സി കാനഡ റീജിയൻ പ്രഥമ വാർഷിക കൺവെൻഷൻ

നിബു വെള്ളവന്താനം

ടൊറോന്റോ : ഐ പി സി കാനഡ റീജിയൻ പ്രഥമ വാർഷിക കൺവെൻഷൻ 2019 മെയ് 10,11,12 വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ എറ്റോബികോകിലുള്ള 312 റെക്‌സ് ഡെയ്ൽ ബ്ലവടിൽ നടക്കും. പ്രസ്തുത കൺവെൻഷനിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അന്തർദ്ദേശീയ ജനറൽ സെക്രട്ടറി റവ.ഡോ. കെ സി ജോണും, ആഗോള മലയാളി പെന്തക്കോസ്ത് തലത്തിൽ അറിയപ്പെടുന്ന സുവിശേഷ പ്രഭാഷകൻ റവ.ഷിബു തോമസും ദൈവവചനത്തിൽ നിന്ന് സംസാരിക്കും.

കാനഡ റീജിയൻ പ്രസിഡന്റ് പാ.പെനിയേൽ ചെറിയാൻ കൺവെൻഷൻ ഉത്ഘാടനം ചെയ്യും. ഇവാ.ബെറിൽ തോമസിന്റെ നേതൃത്വത്തിലുള്ള റീജിയൻ കൊയർ ഗാനങ്ങൾ ആലപിക്കും.മെയ് 11 ന് ശനിയാഴ്ച സൺഡേ സ്‌കൂൾ,പി വൈ പി എ,സോദരി സമാജം എന്നിവ സംയുക്തമായി പ്രവർത്തനോത്ഘാടനം നടക്കും.

പീറ്റർ വര്ഗീസ് അതിഥി ഗായകൻ ആയിരിക്കും. പാ.ബെന്നി മാത്യു ചെയർമാനായും പാ.എബി കെ ബെൻ ജനറൽ കൺവീനറായും ബ്രദർ.ഷെബു തരകൻ പബ്ലിസിറ്റി കൺവീനറായും കൂടാതെ വിവിധ കമ്മറ്റികളും സബ് കമ്മറ്റികളും കൺവെൻഷനുവേണ്ടി പ്രവർത്തിച്ച് വരുന്നു. മെയ് 12 ഞായറാഴ്ച ആരാധനയോടെ കൺവെൻഷൻ സമാപിക്കും.

ADDRESS : 312 REXDALE BLVD ETOBICOKE, TORONTO, ONTARIO, CANADA

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP