Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റവ. ജോൺ തോമസ് യോഹന്നാൻ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റ്

റവ. ജോൺ തോമസ് യോഹന്നാൻ കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റ്

ജയിസൺ മാത്യു

ടൊറോന്റോ : കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ പുതിയ പ്രസിഡന്റായി സെന്റ്. പീറ്റേഴ്‌സ് സിറിയക് ഓർത്തഡോക്‌സ് ചർച്ച് വികാരി റവ. ജോൺ തോമസ് യോഹന്നാൻ തെരഞ്ഞെടുക്കപ്പെട്ടു. തോമസ് കെ തോമസ് ( സീറോ-മലബാർ കാത്തലിക് ) സെക്രട്ടറിയായും മാറ്റ് മാത്യൂസ് (സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് )ട്രഷറാറായും തുടരും.

ജോസഫ് പുന്നശ്ശേരിൽ (സെന്റ്. പീറ്റേഴ്‌സ് സിറിയക് ഓർത്തഡോക്‌സ് ), മാത്യു കുതിരവട്ടം (മലങ്കര കാത്തലിക് ) എന്നിവർ ഇവന്റ് കോർഡിനേറ്റർ മാരായും തെരഞ്ഞെടുക്കപ്പെട്ടു.
ടൊറോന്റോ സി .എസ് .ഐ ചർച്ചിൽ നടന്ന കേരള ക്രിസ്ത്യൻ എക്യൂമെനിക്കൽ ഫെല്ലോഷിപ്പിന്റെ വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

അലക്‌സാണ്ടർ ജോൺ, സുജിത്ത് അബ്രാഹം, സന്തോഷ് സാക്ക് കോശി, ബിനോയി വർഗീസ് , ജിജോ മാത്യു, എന്നിവരടങ്ങുന്ന ഒരു കോർകമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു.
സോണി തോമസ് വെബ് മാസ്റ്റർ ആയും തെരഞ്ഞെടുക്കപ്പെട്ടു. റവ.ബ്ലെസ്സൻ വർഗീസ് , സുജിത്ത് പാഴൂർ , ദാനിയേൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു ചർച്ച് കൊയറിനും രൂപം കൊടുത്തു . ഈ വർഷത്തെ സെന്റ് തോമസ് ഡേ ജൂലൈ 16 നും , ക്രിസ്മസ് നവംബർ 19 നും നടത്താൻ യോഗം തീരുമാനിച്ചു. ടൊറോന്റോ സി .എസ് .ഐ ചർച്ച് വികാരി റവ. ജോർജ് ജേക്കബ് സ്വാഗതവും തോമസ് തോമസ് കൃതജ്ഞതയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP