Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെന്റ് തോമസ് ദിനാഘോഷം 21 ശനിയാഴ്ച

കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെന്റ് തോമസ് ദിനാഘോഷം  21 ശനിയാഴ്ച

ടൊറോന്റോ: ഗ്രേറ്റർ ടൊറോന്റോ ഏരിയായിലുള്ള 19 പള്ളികൾ അംഗങ്ങളായുള്ള കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് ഈ വർഷവും പൂർവ്വാധികം ഭംഗിയായി സെന്റ് തോമസ് ദിനം ആഘോഷിക്കുന്നു.

ജൂലൈ 21 ശനിയാഴ്ച വൈകുന്നേരം 6 മണിമുതൽ മിസ്സിസ്സാഗായിലുള്ള സെന്റ് ഫ്രാൻസീസ് സേവ്യർ സെക്കണ്ടറി സ്‌കൂൾ (50 Bristol Rd W, Mississauga, ON L5R 3K3) ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷങ്ങൾ നടക്കുക.

റൈറ്റ് റെവ.ഡോ.ഐസാക്ക് മാർ ഫിലോക്‌സിനോസ് എപ്പിസ്‌കോപ്പാ തിരുമേനി മുഖ്യാതിഥി ആയിരിക്കും. ഇവന്റ് കോർഡിനേറ്റർമാരായ സാക്ക് സന്തോഷ് കോശിയും, ജോസഫ് പുന്നശ്ശേരിയും ചേർന്നാണ് പരിപാടികളുടെ എല്ലാ ക്രമീകരണങ്ങളും നിർവ്വഹിക്കുന്നത്.ഭക്തി നിർഭരമായ ദുക് റാനാ തിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിശ്വാസോദ്ദീപങ്ങളായ കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.

St. Thomas Syro-Malabar Catholic Church, St. Alphonsa Syro-Malabar Catholic Church, CSI Christ Church Toronto, St. Thomas Orthodox Church, Canadian Marthoma Church Toronto, CSI Church Toronto, St. Mathew's Marthoma Church Milton, St. Ignatius Knanaya Syrian Orthodox Church, St. Mary's Malankara Catholic Church, St. Gregorios Indian Orthodox Church, St. George Syriac Orthodox Church, Jerusalem Martha Mariam Syriac Orthodox Church, St.Johns Orthodox Church Hamilton, St. Mary's Syrian Orthodox Church, St. Peter's Syriac Orthodox Church, St. Gregorios Orthodox Church, St. Mary's Orthodox Church, St. Marys Syro-Malabar Knanaya Catholic Church, Jerusalem Martha Mariam Syriac Orthodox Church എന്നീ അംഗങ്ങളായിട്ടുള്ള 19 പള്ളികളും ചേർന്നാണ് പ്രോഗ്രാമുകൾ നടത്തുന്നത് .

ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ടോറോന്റൊയിലുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും ക്ഷണിക്കുന്നതായി എക്യുമെനിക്കൽ ഫെല്ലോഷിപ്പ് പ്രസിഡണ്ട് റവ. മോൻസി വർഗീസ് , സെക്രട്ടറി തോമസ് കെ തോമസ്, ട്രഷാറാർ മാറ്റ് മാത്യൂസ് എന്നിവർ സംയുക്തമായി അറിയിച്ചു.ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. സൗജന്യ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് www. keralachristianecumenicalfellowship.com സന്ദർശിക്കുക .അല്ലെങ്കിൽ റവ. മോൻസി വർഗീസ് (647.606 .8761 ) , തോമസ് കെ തോമസ് (416.845.8225), മാറ്റ് മാത്യൂസ് (289.439.0152), സാക്ക് സന്തോഷ് കോശി (647.262 .9293 ), ജോസഫ് പുന്നശ്ശേരി (647 .262 4810 ), സോണി തോമസ് (416.831.9876 ) എന്നിവരുമായി ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP