Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാനഡയിലെ ലണ്ടൻ ക്നാനായ സമുദായം വളർച്ചയുടെ പാതയിൽ; എല്ലാ ആഴ്ചയിലും കുർബാനയും കുട്ടികൾക്ക് വിശ്വാസ പരിശീലന ക്ലാസ്സുകൾക്കും തുടക്കമായി

കാനഡയിലെ ലണ്ടൻ ക്നാനായ സമുദായം വളർച്ചയുടെ പാതയിൽ; എല്ലാ ആഴ്ചയിലും കുർബാനയും കുട്ടികൾക്ക് വിശ്വാസ പരിശീലന ക്ലാസ്സുകൾക്കും തുടക്കമായി

ബനീഷ് ബേബി

ഓൺ ടാരിയോ: കാനഡയിലെ ലണ്ടൻ ആസ്ഥാനമാക്കിയുള്ള ക്നാനായ സമുദായം വളർച്ചയുടെ പാതയിൽ. 2018 ഒക്ടോബർ മിഷൻ ആയി സ്ഥാപിച്ച ഈ സമൂഹം മാസത്തിൽ ഒരു കുർബാനയായി തുടങ്ങി. 2019 ആയപ്പോഴേയ്ക്കും ശക്തമായ ഒരു പാരീഷ് കമ്മറ്റി രൂപീകരിക്കുകയും 2019 ജനുവരി ആദ്യം മുതലേ എല്ലാ ആഴ്ചയിലും കുർബാനയും കുട്ടികൾക്ക് വിശ്വാസ പരിശീലന ക്ലാസ്സും എന്ന സ്വപ്നതുല്യമായ നിലയിലേക്ക് വളരുയും ചെയ്തു.

2018 ഡിസംബർ 25 നു കൂടിയ പൊതുയോഗം സന്തോഷ് എബ്രഹാം മേക്കരയും ബൈജു കലംമ്പക്കുഴിയിലിനെയും കൈക്കരന്മാരെയും ബെനീഷ് ബേബി മേലേപ്പറമ്പിലിനെ സെക്രട്ടറി പിആർഒ ആയും സിബു ജോസഫ് താളിവേലിൽ എന്ന കാറ്റകിസം പ്രിൻസിപ്പൾ ആയും തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിനോടൊപ്പം മിഷന്റെ തുടർ പ്രവർത്തനങ്ങൾക്കും അജപാലന സഹായം ചെയ്യുന്നതിനായി 10 അംഗം പാരീഷ് കമ്മറ്റി തെരഞ്ഞെടുക്കുകയും ചെയ്തു.

കാഡനയിലെ സീറോ മലബാർ സഭയുട തലവനായ അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ ഈ പാരീഷ് കമ്മറ്റിയെ അംഗീകരിക്കുകയും 2019 ജനുവരി 13 ഞായറാഴ്ച കുർബാന മദ്ധ്യേ ഈ കൽപ്പന വായിക്കുകുയം പ്രസ്തുതാഗംഗങ്ങൾ ചുമതല ഏൽക്കുകയും ചെയ്തു.

സെന്റ് മേരീസ് ക്നാനായ ഇടവയുടെ വികാരിയും കാനഡയിലെ മിഷന് ഡയറക്ടർ ആയ ബഹ. ഫാ: പത്രോസ് ചമ്പക്കര, ലണ്ടൻ സമൂഹത്തിന്റെ ഈ അവിശ്വസനീയ വളർച്ചയിൽ വഹിച്ച പങ്ക് വളരെ വലുതാണ്. കാനഡയിലെ ഏറ്റവും ശക്തമായ ക്നാനായ സമൂഹമായി മാറാൻ ലണ്ടനിലെ ക്നാനായക്കാർ ഒരേ മനസ്സോടും ഒരേ ലക്ഷ്യത്തോടും നിഷ്്്പക്ഷമായി പ്രവർത്തിക്കണമെന്നും ഫാ: പത്രോസ് ചമ്പക്കര ആഹ്വാനം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP