Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാർ മാത്യു മൂലക്കാട്ടിന് കാൽഗറിയിൽ വൻ വരവേൽപ് ; മിസിസ്സാഗാ രൂപതാ ഉദ്ഘാടനത്തിനായി ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

മാർ മാത്യു മൂലക്കാട്ടിന് കാൽഗറിയിൽ വൻ വരവേൽപ് ; മിസിസ്സാഗാ രൂപതാ ഉദ്ഘാടനത്തിനായി ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

ജോയിച്ചൻ പുതുക്കുളം

മിസിസ്സാഗാ: സീറോ മലബാർ സഭയുടെ കാനഡ- മിസിസ്സാഗാ രൂപതാ ഉദ്ഘാടനവും, മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിനോടും അനുബന്ധിച്ച് കാനഡയിലെത്തിയ സീറോ മലബാർ കോട്ടയം രൂപതാധിപൻ മാർ മാത്യു മൂലക്കാട്ട് പിതാവ്, തന്റെ അജഗണങ്ങളായ ക്നാനായ വിശ്വാസ സമൂഹത്തിന്റെ കുടുംബ യോഗത്തിൽ പങ്കെടുക്കാനായി കാൽഗറിയിൽ എത്തിച്ചേർന്നപ്പോൾ കാൽഗറി മദർ തെരേസാ സീറോ മലബാർ വിശ്വാസികൾ കനേഡിയൻ മാർട്ടിയേഴ്സ് ചർച്ചിൽ അദ്ദേഹത്തിനു ഗംഭീര വരവേൽപ് നൽകി.

തുടർന്നു കാൽഗറിയിലെ വിശ്വാസ സമൂഹത്തിനുവേണ്ടി മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമികത്വത്തിലും , ഫാ. സജോ പുതുശേരി, ഫാ. പത്രോസ് ചമ്പക്കര, ഫാ. ലിജു കുന്നക്കാട്ടുമാലിയിൽ എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധബലിയർപ്പിച്ചു. വിശുദ്ധ മദർതെരേസാ ക്രിസ്തീയ വിശ്വാസ തീക്ഷണതയിൽ സുവിശേഷ പ്രവർത്തനങ്ങൾ നടത്തിയതുപോലെ, പ്രവാസികളായ ഓരോ വിശ്വാസികളും ക്രിസ്തീയ വിശ്വാസ പ്രഘോഷണം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കാൽഗറിയിലെ അമ്പതിൽപ്പരം വരുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികളായ കുടുംബങ്ങൾ സംഘടിപ്പിച്ച കുടുംബ യോഗത്തിലും തുടർന്നു നടന്ന സ്നേഹവിരുന്നിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP