Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പി.സി.എൻ.എ.കെ മയാമി: ഓൺലൈൻ രജിസ്‌ട്രേഷൻ ടൊറന്റോയിൽ ഉത്ഘാടനം ചെയ്തു

പി.സി.എൻ.എ.കെ മയാമി: ഓൺലൈൻ രജിസ്‌ട്രേഷൻ ടൊറന്റോയിൽ ഉത്ഘാടനം ചെയ്തു

കുര്യൻ സഖറിയ

ടൊറന്റോ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ വെബ്‌സൈറ്റ് ഉത്ഘാടനം നാഷണൽ കൺവീനർ പാസ്റ്റർ കെ.സി.ജോൺ നിർവ്വഹിച്ചു.

ടൊറോന്റോ സയോൺ ഗോസ്പൽ അസംബ്ലി സഭാഹാളിൽ നടന്ന പ്രമോഷണൽ യോഗത്തിൽ നാഷണൽ സെക്രട്ടറി വിജു തോമസ്, നാഷണൽ ട്രഷററാർ ബിജു ജോർജ് എന്നിവർ വിവിധ പരിപാടികൾ വിശദികരിച്ചു. വിവിധ പെന്തക്കോസ്ത് സഭകളുടെ ശുശ്രുഷകന്മാരും വിശ്വാസി പ്രതിനിധികളും യോഗത്തിൽ സംബദ്ധിച്ചു. www.pcnakmiami.org എന്ന വെബ് സൈറ്റിലൂടെ ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ നിരക്കുകൾ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർ കെ.സി.ജോൺ ഫ്‌ളോറിഡ (നാഷണൽ കൺവീനർ), വിജു തോമസ് ഡാളസ് (നാഷണൽ സെക്രട്ടറി), ബിജു ജോർജ്ജ് കാനഡ, (നാഷണൽ ട്രഷറർ), ഇവാ. ഫ്രാങ്ക്‌ളിൻ ഏബ്രഹാം ഒർലാന്റോ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ അനു ചാക്കോ (ലേഡീസ് കോർഡിനേറ്റർ) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോൺഫറൻസിനു നേതൃത്വം നല്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP