Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി.സി.എൻ.എ.കെ ടൊറന്റോ റീജിയൻ കൺവൻഷൻ ശ്രദ്ധേയമായി

പി.സി.എൻ.എ.കെ ടൊറന്റോ റീജിയൻ കൺവൻഷൻ ശ്രദ്ധേയമായി

ന്യുയോർക്ക്: നോർത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറിപാർക്കുന്ന പെന്തക്കോസ്തുകാരായ ദൈവ ജനത്തിന്റെ കൂട്ടായ്മയായ പി.സി.എൻ.എ.കെ 33 മത് കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വിവിധ പെന്തക്കോസ്ത് സഭകളുടെ പ്രതിനിധികളും വിശ്വാസികളും ശുശ്രൂഷകന്മാരും സംബന്ധിച്ച ടൊറോന്റോ റീജിയൻ കൺവൻഷനും പ്രമോഷണൽ യോഗവും മെയ് 3 ഞായറാഴ്ച വൈകിട്ട് 6ന് ടൊറോന്റോയിലുള്ള കേരള ക്രിസ്ത്യൻ അസ്സംബ്ലി സഭാഹാളിൽ വിജയകരമായി നടത്തപ്പെട്ടു.

റവ ഡോ. വിൽസൺ വർക്കി അദ്ധ്യക്ഷത വഹിച്ച കൺവൻഷനിൽ റവ. ഡോ. ടി.പി വർഗീസ് മു്യ പ്രഭാഷണം നടത്തി. കൺവീനർ റവ. ബിനു ജോൺ, പാസ്റ്റർമാരായ വി.വർഗീസ്, വർഗീസ് മത്തായി, ജോൺ തോമസ്, ഈശോ ഫിലിപ്പ്, ജെയിം ജോൺ, തോമസ് ഏബ്രഹാം, രാജൂ ജോസഫ്, ഡോ. ജോർജ് തോമസ്, സഹോദരന്മാരായ വിൽ ജോൺസൺ, ബെൻസൺ ജോസഫ്, ബോബി ജോൺ, ഫിബി ജേക്കബ്, സാം ഏബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

വിവിധ സഭകളിൽനിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട ഗായക സംഘങ്ങളുടെ നേത്ര്യുത്വത്തിൽ ആത്മീയ ഗാന ശുശ്രൂഷയും യോഗത്തിൽ ഉണ്ടായിരിന്നു. വിവിധ സഭകളിൽനിന്നും കടന്നുവന്ന വിശ്വാസികളുടെ ജനപങ്കാളിത്തം റീജിയൻ കൺവൻഷന് അനുഗ്രഹകരമായിരുന്നുവെന്നു കോൺഫ്രൻസ് സെക്രട്ടറി ബ്രദർ ടോം വർഗീസ് പറഞ്ഞു.

മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യ കൂട്ടായ്മയായ പി.സി.എൻ.എ.കെ കേരളത്തിനു പുറത്ത് വിദേശരാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. പി.സി.എൻ.എ.കെ 2015 സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പി.സി.എൻ.എ.കെ കൺവീനർ റവ. ബിനു ജോൺ, സെക്രട്ടറി ബ്രദർ ടോം വർഗീസ് എന്നിവർ അറിയിച്ചു. സൗത്ത് കരോലിനയിലെ ഗ്രീൻവിൽ സിറ്റിയിലെ പ്രസിദ്ധമായ ഹോട്ടൽ ഹയാട്ട് റീജൻസിയിലാണ് ആത്മീയ സമ്മേളനം നടത്തുന്നത്.

സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളിൽ സ്‌റ്റേറ്റ് കൺവൻഷനുകളും, പ്രാർത്ഥനാ സമ്മേളനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. പ്രസിന്ധരായ നിരവധി ദൈവദാസി ദാസന്മാർ പരിശുന്ധാത്മ നിറവിൽ ഒത്തുചേരുന്ന ആത്മീയ സംഗമത്തിൽ സ്വദേശത്തുനിന്നും, വിദേശത്ത് നിന്നുമുള്ള അനുഗ്രഹിക്കപ്പെട്ട ദൈവവചന പ്രഭാഷകർ മു്യ പ്രാസംഗികരായി എത്തിച്ചേരും. വിത്യ്‌സതമായ പ്രോഗ്രാമുകൾ, മികച്ച താമസ-ഭക്ഷണ-യാത്ര സൗകര്യങ്ങൾ തുടങ്ങിയവ മാഹയോഗത്തോട് അനുബന്ധിച്ച് കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ ലോക്കൽ കമ്മറ്റികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

ജൂലൈ 2 മുതൽ 5 വരെ സൗത്ത് കരോലിനയിൽ വച്ച് നടത്തപ്പെടുന്ന സമ്മേളനം അനുഗ്രഹകരമായി ത്തീരാനും വിശ്വാസികൾ പ്രാർത്ഥിക്കുവാനും സമ്മേളനത്തിൽ പങ്കെടുക്കുവാനും സംഘാടകർ അഭ്യർത്ഥിക്കുന്നു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: ണണണ.ജഇചഅഗഛചഘകചഋ.ഛഞഏ നിബു വെള്ളവന്താനം

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP