Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും എഡ്മണ്ടനിൽ

ഫാ. മാത്യു നായ്ക്കംപറമ്പിൽ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും എഡ്മണ്ടനിൽ

ജോയിച്ചൻ പുതുക്കുളം

എഡ്മണ്ടൻ (കാനഡ): ലോകപ്രസിദ്ധ വചനപ്രഘോഷകൻ റവ.ഫാ. മാത്യു നായ്ക്കംപറമ്പിൽ വി സി (ഡിവൈൻ റിട്രീറ്റ് സെന്റർ, പോട്ട) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും      എഡ്മണ്ടനിലെ (കാനഡ) സെന്റ് തെരേസാസ് റോമൻ കാത്തലിക് പാരീഷിൽ വച്ച് ജൂലൈ 9,10,11 തീയതികളിൽ നടത്തപ്പെടുന്നു. (7508 29 Ave, NW, Edmonton AB T6K 3Y8)

ഫാ. മാത്യു നായ്ക്കംപറമ്പിലിനു പുറമെ റവ.ഫാ. ആന്റണി തെക്കാനത്ത് വി സി, റവ.ഫാ. ജോബി കാച്ചപ്പള്ളി  വി സി (ഡയറക്ടർ, ഡിവൈൻ റിട്രീറ്റ് സെന്റർ, ടൊറന്റോ), സിസ്റ്റർ തെരേസ വരക്കുളം എഫ്.സി.സി, ബ്ര. ജോർജ് കണിച്ചായിൽ എന്നിവരാണ് വചനപ്രഘോഷണം നടത്തുന്നത്.

ജൂലൈ 9 വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരേയും, ജൂലൈ 10-നു വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരേയും, ജൂലൈ 11 -ന് ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരേയുമാണ് ധ്യാന സമയം. ധ്യാന ദിവസങ്ങളിൽ എല്ലാദിവസവും വിശുദ്ധ കുർബാന, ആരാധന, കുമ്പസാരം, രോഗശാന്തി ശുശ്രൂഷ, ആന്തരിക സൗഖ്യപ്രാർത്ഥന, പരിശുദ്ധാത്മ അഭിഷേക പ്രാർത്ഥന എന്നിവയും ഉണ്ടായിരിക്കും. എല്ലാദിവസവും ഉച്ചഭക്ഷണവും ക്രമീകരിക്കുന്നുണ്ട്.

സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തലിക് ഇടവകയുടെ നേതൃത്വത്തിലാണ് ധ്യാനം നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഫാ. ജോൺ കുടിയിരുപ്പിൽ (780 807 7751), ജോസഫ് കാട്ടേഷം (780 886 7284), രെദീപ് ജോസ് (587 709 0731), സിനി ജെനീഷ് (780 554 9037). ഇമെയിൽ: [email protected], Web:www.sasmedm.com

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP