Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

റവ. സാം തോമസ് സയോൺ ഗോസ്പൽ അസംബ്ലി ശുശ്രൂഷകൻ

റവ. സാം തോമസ് സയോൺ ഗോസ്പൽ അസംബ്ലി ശുശ്രൂഷകൻ

നിബു വെള്ളവന്താനം

കാനഡ: ടൊറന്റോ സയോൺ ഗോസ്പൽ അസംബ്ലി സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സാം തോമസ് നിയമിതനായി. സഭാശുശ്രുഷയിൽ നിന്നും സ്ഥാനം ഒഴിയുന്ന പാസ്റ്റർ വിൽസൺ വർക്കി പുതിയ ശുശ്രൂഷകനു സഭയുടെ ചുമതലകൾ കൈമാറി. പാസ്റ്റർ ഈശോ ഫിലിപ്പ് അനുഗ്രഹ പ്രാർ ത്ഥന നടത്തി. 

സെറാമ്പൂർ കോളേജിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള്ള പാസ്റ്റർ സാം തോമസ് കഴിഞ്ഞ 28 വർഷത്തിലധികമായി ഗുജറാത്തിലും രാജസ്ഥാനിലും സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.  ഗുജറാത്ത് ക്രിസ്ത്യൻ ആശ്രമം രജിസ്റ്റ്ട്രാർ, ഫിലദൽഫിയ ബൈബിൾ കോളേജ് അദ്ധ്യാപകൻ, ഐ.സിപിഎഫ് എഞ്ചലോസ് ടീം ലീഡർ, ഗ്രീൻ സിറ്റി ബൈബിൾ ചർച്ച് സീനിയർ പാസ്റ്റർ, അഹമ്മദബാദ് പെന്തക്കോസ്തൽ ഫെലോഷിപ്പ് പ്രസിഡന്റ് തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഗ്രേസി സാം തോമസ് ഭാര്യയും, ബെൻസൺ, ജെന്നിഫർ എന്നിവർ മക്കളൂമാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP