Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി

ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും നടത്തി

ടൊറോന്റോ : ചരിത്രപ്രിസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തിൽ ആരംഭിച്ച ടൊറൊന്റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുന്നാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 9 വരെയുള്ള തീയതികളിൽ ഭക്തിയാദരപൂർവം കൊണ്ടാടി.

പ്രധാന തിരുന്നാൾ ദിവസമായ സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക വികാരി റവ. ഫാ . പത്രോസ് ചമ്പക്കര പതാക ഉയർത്തിയതോടെ ആരംഭിച്ച തിരുകർമങ്ങൾക്കും,വചന ശുശ്രുഷക്കും റെവ. ഫാ . ഷിബിൾ പരിയാത്തുപടവിൽ മുഖ്യ കാർമികനായി.തിരുന്നാൾ കുർബാനക്കും ലദീഞ്ഞിനും ശേഷം പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണത്തിൽ വിശ്വാസികൾ ഭക്തിയാദരപൂർവം പങ്കെടുത്തു.

നയാഗ്ര തരംഗത്തിന്റെ വാദ്യമേളം പ്രദിക്ഷണത്തിനു മാറ്റുകൂട്ടി .തുടർന്നു നടന്ന സ്‌നേഹവിരുന്നിലും,ഏലക്കാമാല ലേലത്തിലും എല്ലാവരും പങ്കാളികളായി .തിരുന്നാൾ പ്രസുദേന്തി മാത്യു & ആലീസ് കുടിയിരുപ്പിൽ , കൈക്കാരന്മാരായ സാബു തറപ്പേൽ ,ബിജു കിഴക്കെപുറത്തു സെക്രട്ടറി സിനു മുളയാനിക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ തിരുനാൾ വിജയത്തിനുവേണ്ടി പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP