സണ്ണി സ്റ്റീഫൻ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം കാനഡയിൽ 10 മുതൽ
August 06, 2019 | 11:15 AM IST | Permalink

കെ.ജെ.ജോൺ
ഷിക്കാഗോ :കൃപനിറയുന്ന കുടുംബങ്ങൾ എന്ന കുടുംബ സമാധാനസന്ദേശവുമായി ലോകപ്രശസ്തകുടുംബപ്രേഷിതനും ,വേൾഡ് പീസ് മിഷൻചെയർമാനും, ഫാമിലി കൗൺസിലറുമായ സണ്ണി സ്റ്റീഫൻ ,ഓഗസ്റ്റ് 10 മുതൽസെപ്റ്റംബർ ഒന്നുവരെ കാനഡയിലും ,തുടർന്ന് ഒക്ടോബർ 10 വരെഅമേരിക്കയിലും വിവിധ ദേവാലയങ്ങളിൽ തിരുവചന സന്ദേശം നൽകുന്നു .
പ്രാർത്ഥന ജീവിതത്തിന്റെ ശക്തിയും ,അനുഗ്രഹവും ,കുടുംബബന്ധങ്ങളിലെ പ്രശ്‌നങ്ങളും ,പരിഹാരങ്ങളും തുടങ്ങി മുപ്പത്തിയേഴു വർഷത്തെഫാമിലി കൗൺസിലിങ് അനുഭവങ്ങളും, അറിവുകളും പങ്കു വച്ചാണ് ക്ലാസുകൾനൽകുന്നത്. ഓസ്‌ട്രേലിയ ,യു കെ, യു .എ .ഇ, എന്നി രാജ്യങ്ങളിലെശുശ്രുഷകൾക്കു ശേഷമാണ് സണ്ണി സ്റ്റീഫൻ കാനഡയിലും അമേരിക്കയിലും എത്തി ചേരുന്നത് .
വിവിധ ധ്യാന രീതികളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യന്റെപ്രായോഗിക ജീവിത പ്രശ്‌നങ്ങൾ, പ്രാർത്ഥനയോടെയും,സമാധാനസംയമനങ്ങളോടെയും അതിജീവിക്കാൻ സണ്ണി സ്റ്റീഫൻ നല്കുന്ന
പ്രബോധനങ്ങൾ ജീവിതത്തിനു ആവശ്യമായ ഉണർവും, തലമുറകൾഅനുഗ്രഹീതമാകാനുള്ള അറിവും, ആത്മാഭിഷേകത്തിന്റെ നിറവും നല്കുന്നതാണെന്ന്‌വേൾഡ് പീസ് മിഷൻ സ്പിരിച്വൽ ഡയറക്ടർ റവ.ഫാ.ബോബി ജോസ് കട്ടിക്കാട്ട്അഭിപ്രായപ്പെട്ടു. സണ്ണി സ്റ്റീഫനുമായി കൗൺസിലിങ്ങിനുംസൗകര്യമുണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും, ഒഴിവുള്ള ദിവസങ്ങളിൽ ശുശ്രുഷകൾക്രമീകരിക്കുവാനും ബന്ധപ്പെടുക.യു.എസ്.വേൾഡ് പീസ് മിഷൻ ഓഫീസ്: 512 897 6176
worldpeacemissioncouncil@gmail.com
www.worldpeacemission.net
വേൾഡ് പീസ് മിഷൻ ഓഫീസ്:(India)
+91 944 715 4999/+91 481 253 3399