Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മുകാശ്മീരിന്റെ ഭാഗങ്ങൾ ഇന്ത്യൻ അതിർത്തിക്ക് പുറത്തായുള്ള വികല ഭൂപടം വാർത്തയിൽ ഉപയോഗിച്ചു; അൽജസീറ ചാനലിന് കേന്ദ്രം നോട്ടീസ് അയച്ചു

ജമ്മുകാശ്മീരിന്റെ ഭാഗങ്ങൾ ഇന്ത്യൻ അതിർത്തിക്ക് പുറത്തായുള്ള വികല ഭൂപടം വാർത്തയിൽ ഉപയോഗിച്ചു; അൽജസീറ ചാനലിന് കേന്ദ്രം നോട്ടീസ് അയച്ചു

ന്യൂഡൽഹി: ജമ്മു കാശ്മീരിനെ ഇന്ത്യൻ അതിർത്തിക്ക് പുറത്തായി വികലമായി അവതരിപ്പിച്ച ഇന്ത്യയുടെ ഭൂപടം വാർത്തയിൽ നൽകിയ അൽ ജസീറ ചാനലിന് കേന്ദ്രം നോട്ടീസയച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് ചാനലിന് ഷോകേസ് നോട്ടീസയച്ചത്.

കഴിഞ്ഞ വർഷം ചാനൽ നൽകിയ പല വാർത്തകളിലും ജമ്മു കാശ്മീരിന്റെ ഭാഗങ്ങൾ ഇന്ത്യൻ അതിർത്തിക്ക് പുറത്താണ് കാട്ടിയതെന്ന് കേന്ദ്ര വാർത്താവിതരണമന്ത്രാലയം പറയുന്നു. സർവ്വെയർ ജനറൽ ഓഫ് ഇന്ത്യയുടെ ഓഫീസിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചാനലിന് നോട്ടീസ് നൽകാൻ മന്ത്രാലയം തീരുമാനിച്ചത്.

1994 ലെ കേബിൾ ടിവി നെറ്റ്‌വർക്ക് നിയമപ്രകാരം ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിന് തടസമാകുന്ന പരിപാടികളൊന്നും കേബിൾ സർവ്വീസിൽ കാണിക്കാൻ പാടില്ലായെന്നാണ്. ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രോഗ്രാമുകളും പരസ്യങ്ങളും സംപ്രേഷണം ചെയ്യാനും കഴിയുകയുള്ളൂ. 95 ലെ നിയമം അനുസരിച്ച് ഇന്ത്യയുടെ പരമാധികാരത്തെയും ദേശീയോദ്ഗ്രഥനത്തെയും ബാധിക്കുമെന്ന് കണ്ടാൽ ഇത്തരം പരിപാടികൾ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കാനും കേന്ദ്രത്തിന് നടപടിയെടുക്കാം.    

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP