Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രാദേശിക ലേഖകനെ കോ-ഓർഡിനേറ്റിങ് എഡിറ്ററാക്കിയാൽ ഇങ്ങനെ ഇരിക്കും! പ്രധാന അവതാരകരെ മൂലക്കിരുത്തി സ്വയം വാർത്ത വായന; വാർത്ത ചെയ്യാൻ താനും ജൂനിയേഴ്‌സും മാത്രം മതിയെന്നും രാധാകൃഷ്ണൻ; മറ്റ് ചാനലുകളിൽ നിന്ന് സംഘപരിവാറിന്റെ ജനം ടിവിയിലെത്തിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകർ അതൃപ്തിയിൽ

പ്രാദേശിക ലേഖകനെ കോ-ഓർഡിനേറ്റിങ് എഡിറ്ററാക്കിയാൽ ഇങ്ങനെ ഇരിക്കും! പ്രധാന അവതാരകരെ മൂലക്കിരുത്തി സ്വയം വാർത്ത വായന; വാർത്ത ചെയ്യാൻ താനും ജൂനിയേഴ്‌സും മാത്രം മതിയെന്നും രാധാകൃഷ്ണൻ; മറ്റ് ചാനലുകളിൽ നിന്ന് സംഘപരിവാറിന്റെ ജനം ടിവിയിലെത്തിയ മുതിർന്ന മാദ്ധ്യമ പ്രവർത്തകർ അതൃപ്തിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോ-ഓർഡിനേറ്റിങ് എഡിറ്ററായ ആർ രാധാകൃഷ്ണനെതിരെ ജനം ടിവിയിൽ കലാപം തുടരുന്നു. രണ്ട് വർഷം മുമ്പ് വെറുമൊരു പ്രാദേശിക ലേഖകനായിരുന്ന രാധാകൃഷ്ണനെ ജനം ടിവിയുടെ തലപ്പത്തിരുത്തുന്ന് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ജനം ടിവിയിലെ ഭൂരി ഭാഗം ജീവനക്കാരും. അതിനിടെ മാനേജ്‌മെന്റിന് രാധാകൃഷ്ണൻ തയ്യാറാക്കി നൽകിയ റിപ്പോർട്ടും ചർച്ചയാകുകയാണ്. സീനിയേഴ്‌സിനെ ഒഴിവാക്കി ചാനൽ കൈപ്പിടിയിൽ ഒതുക്കാനുള്ള രാധാകൃഷ്ണന്റെ നീക്കമാണ് ഈ റിപ്പോർട്ടെന്നാണ് വിലയിരുത്തൽ.

ചാനലിൽ സീനിയേഴ്‌സിനെ വേണ്ടെന്നും ജീനിയേഴ്‌സിനെ മതിയെന്നുമായിരുന്നു രാധാകൃഷ്ണൻ മാനേജ്‌മെന്റിന് റിപ്പോർട്ട് നൽകിയത്. സീനിയേഴ്‌സ് പ്രൊഡക്ഷൻ ചെയ്യട്ടേ താനും ജൂനിയേഴ്‌സും കൂടി വാർത്ത ചെയ്യാമെന്ന വിചിത്ര റിപ്പോർട്ടും നൽകി. ജൂനിയേഴ്‌സിന് മാത്രമേ ക്രിയേറ്റിവിറ്റിയുള്ളൂവെന്നാണ് രാധാകൃഷ്ണൻ മാനേജ്‌മെന്റിനെ അറിയിച്ചത്. ഇത് പുറത്തായതോടെയാണ് കലാപം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ചിലർ അവധിയിൽ പ്രവേശിച്ചു. വാർത്താ വായനക്കാരിൽ ചിലർ വിട്ടുനിൽക്കുന്നത് ചാനലിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. അതിനിടെ ഈ സാഹചര്യം മുതലെടുത്ത് വാർത്താ അവതാരകനും വിശകലന വിദ്ഗധനുമായി മാറാനാണ് രാധാകൃഷ്ണന്റെ നീക്കം.

ജീവൻ ടിവിയിലൂടെ 2006ലായിരുന്ന രാധാകൃഷ്ണൻ മാദ്ധ്യമ പ്രവർത്തനം തുടങ്ങിയത്. ഇതിനിടെ ഒരു വിവാദത്തിൽപ്പെട്ടു. ജയഹിന്ദിൽ സ്ട്രിങ്ങറായി മലപ്പുറത്തായിരുന്നു കൊല്ലം സ്വദേശിയായ രാധാകൃഷ്ണൻ പ്രവർത്തിച്ചത്. പ്രാദേശിക ലേഖകനെന്ന രീതിയിലെ പ്രവർത്തനത്തിനിടെ റിപ്പോർട്ടർ ചാനലിലേക്ക് കൂടുമാറി. റിപ്പോർട്ടറിൽ പ്രതിസന്ധിയുണ്ടായിരുന്ന കാലത്തായിരുന്നു ഇത്. അതിന് ശേഷം ഡൽഹിയിൽ എത്തി. ഈ പ്രവർത്തനകാലത്തൊന്നും പത്രപ്രവർത്തകനെന്ന നിലയിൽ മികവൊന്നും കാട്ടിയുമില്ല. ശരാശരിക്കും താഴെയായിരുന്നു പ്രവർത്തനം. അത്തരമൊരാളെ തങ്ങളുടെ ചീഫായി അംഗീകരിക്കാൻ കഴിയില്ലെന്നാണ് ജനം ടിവിയിലെ ജീവനക്കാരുടെ പൊതു വികാരം. രാധാകൃഷ്ണന്റെ സാമ്പത്തിക സ്രോതസ്സുകളിലും അന്വേഷണം വേണമെന്നാണ് ആവശ്യം.

ജയ്ഹിന്ദിലും റിപ്പോർട്ടറിലും മാത്രം ജോലി നോക്കിയ ഒരാളുടെ കൊച്ചിയിലെ വീടിനെ കുറിച്ച് അന്വേഷിച്ചാൽ എല്ലാം പുറത്തുവരുമെന്നാണ് ഇവരുടെ വാദം. ഒരു ചാനലിലും വാർത്താ അവതാരകനായി രാധാകൃഷ്ണൻ പ്രവർത്തിച്ചിട്ടില്ല. അത്തരത്തിലൊരു വ്യക്തി ഒരു ദിവസം ജനം ടിവിയുടെ പ്രധാന മുഖമായിരുന്നു. ഇതുവരെ അവതരിപ്പിച്ചവരെ തന്ത്രപരമായി ഒഴിവാക്കുന്നു. കോ ഓർഡിനേറ്റിങ് എഡിറ്ററായതോടെ ഷിഫ്ട് ഇടാനുള്ള ഉത്തരവാദിത്തം രാധാകൃഷ്ണനായി. ഇതോടെ സ്വന്തം ഇഷ്ടപ്രകാരം രാത്രി ചർച്ചയിൽ രാധാകൃഷ്ണൻ അവതാരകനായി. കൂടുതൽ ദിവസവും ചർച്ച നയിക്കുന്നു. ഇതൊക്കെ വെറുതെ കണ്ടിരിക്കാൻ കഴിയില്ലെന്നാണ് ജീവനക്കാരുടെ നിലപാട്.

ജനം ടിവിയിൽ സിഒഒ ആയിരുന്ന രാജേഷ് പിള്ളയുടെ അടുപ്പക്കാരനായിരുന്നു രാധാകൃഷ്ണൻ. കോൺഗ്രസ് ചാനലിൽ പ്രവർത്തിച്ച രാധാകൃഷ്ണനെ ജനംടിവിയിൽ എത്തിച്ചത് ഡൽഹി ബ്യൂറോയിലെ നിയന്ത്രണം തന്റെ കൈയിൽ നിലനിർത്താനായിരുന്നു. എന്നാൽ രാജേഷ് പിള്ളയ്ക്ക് നിയന്ത്രണം നഷ്ടമായതോടെ രാധാകൃഷ്ണൻ ചുവടു മാറ്റി. അനിൽ നമ്പ്യാരെന്ന പ്രമുഖനേയും വെട്ടി പുതുതായെത്തിയ ലാൽകൃഷ്ണയുടെ വിശ്വസ്തനായി. കുമ്മനം രാജശേഖരൻ, ബിജെപി അധ്യക്ഷനായിരുന്നപ്പോൾ ലാൽ കൃഷ്ണയായിരുന്നു സെക്രട്ടറി. ഈ സമയത്ത് ഡൽഹി യാത്രകൾക്കിയടിൽ രാധാകൃഷ്ണും ലാൽകൃഷ്ണയും അടുത്തു. ഈ അടുപ്പമാണ് രാധാകൃഷ്ണൻ മുതൽക്കൂട്ടാക്കിയത്.

രാജേഷ് പിള്ള വിട്ടുപോയതോടെ തിരുവനന്തപുരത്തെ ആരേയും ജനം ടിവിയുടെ തലപ്പത്ത് എത്തിയ ലാൽ കൃഷ്ണയ്ക്ക് വിശ്വാസമില്ലാതെയായി. ഈ സാഹചര്യം മുതലെടുത്ത് രാധാകൃഷ്ണൻ തിരുവനന്തപുരത്ത് എത്തി. പിന്നീട് പ്രെമോഷൻ വാങ്ങി കോ ഓർഡിനേറ്റിങ് എഡിറ്ററുമായി. ഇതോടെയാണ് ജനം ടിവിയിലെ മുഖ്യ മുഖമാകാനുള്ള കരുനീക്കം തുടങ്ങിയത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സീനിയേഴ്‌സിനെ പ്രൊഡക്ഷനിലേക്ക് മാറ്റി ജൂനിയേഴ്‌സിനെ എല്ലാം ചെയ്യിപ്പിക്കാൻ ശ്രമിച്ചത്. വിവരമുള്ള ആരെങ്കിലും ചെയ്യുന്നതാണോ ഇതെന്നായിരുന്നു മറുനാടനോട് ജനം ടിവിയിലെ ജീവനക്കാരൻ പ്രതികിരച്ചത്. ഷിഷ്ട് അട്ടിമറിക്കാൻ തുടങ്ങിയതോടെ ജനം ടിവിയിലെ പ്രധാന വാർത്താ വായനക്കാർ ലീവിൽ പോയി.

സുബീഷും കെ പി സുരേഷ് കുമാറുമായിരുന്നു എട്ടരമണിക്കുള്ള ചർച്ചാ പിരിപാടി നടത്തിയിരുന്നത്. രാധാകൃഷ്ണൻ ഈ രീതി അട്ടിമറിച്ചതോടെ സുബീഷ് ലീവിൽ പോയി. കെപി സുരേഷിന് ചർച്ചകളുടെ ദിനം കുറച്ച് രാധാകൃഷ്ൺ ഈ പരിപാടിയിലേക്ക് നുഴഞ്ഞു കയറുകയായിരുന്നുവെന്നാണ് ആക്ഷേപം. സുബീഷ് ഇപ്പോഴും ലീവിലാണ്. സുബീഷിനെ മടക്കികൊണ്ടുവരാൻ ശ്രമം സജീവമാണ്. ഇപി ജയരാജൻ രാജി വച്ചപ്പോൾ ഇടതിനേ കഴിയൂവെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട വാർത്താ അവതാരകയെ മാറ്റി നിർത്താൻ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. ഇതോടെ വാർത്താ വായനയിലും പ്രധാന മുഖങ്ങൾ കുറഞ്ഞു. ഇതിനിടെയാണ് ചർച്ചയ്ക്കും ആളില്ലാത്ത അവസ്ഥ വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP