Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മിഡിയാവണ്ണിലെ പുരുഷ മാദ്ധ്യമ പ്രവർത്തകനും വനിതാ മാദ്ധ്യമ പ്രവർത്തകയും തമ്മിലടി; രണ്ടു പേരേയും സസ്‌പെന്റ് ചെയ്ത് മാനേജ്‌മെന്റ്; വിവാദത്തിലായ അജിംസ് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ഇഷ്ടക്കാരൻ; സ്ത്രീനാമം ഉപയോഗിച്ചും സ്ത്രീയെ ഉപയോഗിച്ചും പറ്റിച്ചതിന്റെ പേരിൽ ആരോപണം നേരിട്ടിട്ടും പ്രമോഷൻ നേടിയ മാദ്ധ്യമ പ്രവർത്തകൻ

മിഡിയാവണ്ണിലെ പുരുഷ മാദ്ധ്യമ പ്രവർത്തകനും വനിതാ മാദ്ധ്യമ പ്രവർത്തകയും തമ്മിലടി; രണ്ടു പേരേയും സസ്‌പെന്റ് ചെയ്ത് മാനേജ്‌മെന്റ്; വിവാദത്തിലായ അജിംസ് ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ ഇഷ്ടക്കാരൻ; സ്ത്രീനാമം ഉപയോഗിച്ചും സ്ത്രീയെ ഉപയോഗിച്ചും പറ്റിച്ചതിന്റെ പേരിൽ ആരോപണം നേരിട്ടിട്ടും പ്രമോഷൻ നേടിയ മാദ്ധ്യമ പ്രവർത്തകൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വൺ സമീപകാലത്തായി സോഷ്യൽ മീഡിയയിൽ ചർച്ചയായത് ജീവനക്കാരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരു സുപ്രഭാതത്തിൽ പറഞ്ഞ് വിട്ടതിലൂടെയാണ്. ചാനൽ പൂർണമായും വാർത്താ പരിപാടികൾ മാത്രം സംപ്രേഷണം ചെയ്താൽ മതി എന്ന തീരുമാനത്തിന്റെ ഫലമായിട്ടായിരുന്നു 40ൽപ്പരം ജീവനക്കാരെ പിരിച്ച് വിട്ടത്. ആ സംഭവങ്ങളുടെ ചൂടാറുന്നതിന് മുൻപ് തന്നെ ചാനലിലെ ചില മാദ്ധ്യമപ്രവർത്തകർ തമ്മിലുള്ള തമ്മിലടിയുടെ വാർത്ത മാനേജ്‌മെന്റിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വിവാദങ്ങൾ കയ്യാങ്കളിയിലേക്ക് എത്തിയതോടെ സസ്‌പെൻഷൻ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാനുള്ള തീരുമാനമാണ് മാനേജ്‌മെന്റ് സ്വീകരിച്ചത്.

മീഡിയാ വൺ ചാനലിൽ വഞ്ചനയും ഒടുവിൽ അടിപിടിയും ഉണ്ടായതാണ് വിവരം. ജമാഅത്തെ ഇസ്ലാമിയുടെ സ്വന്തം വാർത്താ ചാനലിന്റെ അകത്തളങ്ങളിൽ നിന്ന് വരുന്നത് തമ്മിൽത്തല്ലിന്റെയും മറ്റും വാർത്തകളാണ്. പരസ്യങ്ങളിലെ തെരഞ്ഞെടുപ്പിൽ പോലും ശ്രദ്ധിച്ചിരുന്ന ചാനലിലാണ് ഇപ്പോൾ ഇങ്ങനെയൊരു വിഷയം ഉണ്ടായിരിക്കുന്നത്. ചാനലിനുള്ളിൽ വച്ച് ജമാഅത്തെ ഇസ്ലാമിയുടെ വിശ്വസ്തനായ മാദ്ധ്യമ പ്രവർത്തകന് വനിതാ ജേർണലിസ്റ്റിന്റെ അടികിട്ടി. പ്രശ്‌നം വഷളാകാതിരിക്കാൻ മാത്രം സംഭവത്തിൽ ഉൾപ്പെട്ട എസ്. എ. അജിംസിനെതിരെ നടപടിയെടുത്തിരിക്കുകയാണ് മാനേജ്‌മെന്റ് എന്നാണ് അറിയുന്നത്. ചാനൽ നേതൃത്വവുമായി ഏറെ അടുപ്പമുള്ള മാദ്ധ്യമ പ്രവർത്തകൻ തന്നെ വിവാദത്തിൽപ്പെട്ടത് മീഡിയാ വണ്ണിന് കനത്ത തിരിച്ചടിയുമാണ്.

മഞ്ജു ജയരാജ് എന്ന പേരിലുള്ള ഒരു ഫേസ്‌ബുക്ക് പ്രൊഫൈൽ ഉപയോഗിച്ച് വിവാദത്തിലായ മാദ്ധ്യമ പ്രവർത്തകനായ അജിംസ് ആശയ സംവാദം നടത്തുകയും ആളുകളെ പറ്റിക്കാൻ സ്ത്രീയുടെ നമ്പർ നൽകുകയും ചെയ്ത് നേരത്തേ പിടിക്കപ്പെട്ടിരുന്നു. എറണാകുളം പറവൂർ സ്വദേശിയായ നജ്മ മുഹമ്മദാണ് അജിംസിന്റെ മഞ്ജു ജയരാജ് എന്ന ആൾമാറാട്ട നാടകത്തിലെ സഹായി. അജിംസും നജ്മയും ജമാഅത്തൈ ഇസ്ലാമിക്കാരും എറണാകുളം സ്വദേശികളുമാണ്. ഇത് വീട്ടുകാർ അറിഞ്ഞതിനെത്തെുടർന്ന് രണ്ടുകൂട്ടരുടേയും വീട്ടുകാർ ജമാഅത്തെ ഇസ്ലാമി അമീർ ആരിഫലിക്കും ജമാഅത്തൈ എറണാകുളം ഘടകത്തിനും പരാതിയും നൽകിയിരുന്നു. വിവാദം ശക്തമായപ്പോൾ മഞ്ജു ജയരാജ് എന്ന പേരിലുള്ള ഒരു ഫേസ്‌ബുക്ക് പ്രൊഫൈൽ പിൻവലിക്കുകയും ചെയ്തു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടിട്ടും മിഡിയാവൺ ഇയാൾക്കെതിരെ മുമ്പ് നടപിയെടുത്തില്ല. കൂടുതൽ അംഗീകാരം നൽകി പ്രെമോഷൻ നൽകുകയും ചെയ്തു.

വാർത്താവതാരകനും ചാനലിലെ ഒരു വാരാന്ത്യ പരിപാടിയുടെ നടത്തിപ്പുകാരനുമായ ഈ മാദ്ധ്യമപ്രവർത്തകന്റെ ചാറ്റ് പുറത്തായതാണ് പ്രശ്‌നകാരണം. പുതിയതായി ജോലിയിൽ പ്രവേശിച്ച ഒരു യുവതിയുമായി അവതാരകൻ അടുത്തതോടെയാണ് സംഭവങ്ങൾക്ക് ചൂട് പിടിച്ചതെന്നാണ് പിന്നാമ്പുറ കഥ. പുതിയ സുഹൃത്തുമായി ഡെസ്‌കിലെ കമ്പ്യൂട്ടറിൽ നിന്നും ഫേസ്‌ബുക്കിൽ ചാറ്റ് ചെയ്തതും പുറത്തേക്ക് ഇറങ്ങിയപ്പോൾ ലോഗൗട്ട് ചെയ്യാതെ പോയതുമാണ് പ്രശ്‌നമായതെന്നാണ് പറയുന്നത്. ഇതേ തുടർന്നുള്ള സംഭവങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണം.

മാദ്ധ്യമപ്രവർത്തകനും സുഹൃത്തും തമ്മിലുള്ള ചാറ്റ് അടുത്തതായി അതേ കമ്പ്യൂട്ടർ ഉപയോഗിച്ച മറ്റൊരു സഹപ്രവർത്തക കാണാനിടയായി. ചാറ്റിൽ തന്നെക്കുറിച്ചും ചില കാര്യങ്ങൾ പ്രതിപാദിച്ചിരിക്കുന്നത് അവർ കാണാനിടയായത് മാദ്ധ്യമപ്രവർത്തകന്റെ കഷ്ടകാലത്തിന് ആക്കം കൂട്ടി. ഉടൻ തന്നെപ്പറ്റി ഇത്തരത്തിൽ അനാവശ്യം ചാറ്റിൽ എഴുതിയത് കണ്ടുവെന്നത് അവർ ഫേസ്‌ബുക്കിൽ കുറിച്ചു. മാദ്ധ്യമപ്രവർത്തകന്റെ മറ്റൊരു സുഹൃത്തിനോട് ഇക്കാര്യം പറയുകയും ചെയ്തു. തനിക്ക് ഇതിൽ മുൻപ് സംശയം തോന്നിയെന്ന് പറഞ്ഞ് ചാറ്റ് കണ്ട മാദ്ധ്യമപ്രവർത്തകയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കമന്റ് ചെയ്യുകയും ചിലരെ ടാഗ് ചെയ്യുകയും ചെയ്തു. തന്നെ ടാഗ് ചെയ്തത് എന്തിനെന്ന് ചോദിച്ച മാദ്ധ്യമപ്രവർത്തകന് അതിനുള്ള മറുപടി അത് നിങ്ങളുടെ ചാറ്റ് നേരിൽ കണ്ടതുകൊണ്ടെന്ന മറുപടിയും നൽകി.

തുടർന്ന് പുതിയ സുഹൃത്തിന്റെ പേര് പറഞ്ഞ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയുായിരുന്നു. തുടർന്നാണ് പിസിആർ റൂമിന്റെ സമീപത്ത് വച്ച് മാദ്ധ്യമപ്രവർത്തകന്റെ മുഖത്തടിച്ചത്. അനാവശ്യമായി മറ്റുള്ളവരോട് തന്നെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തിയതും തന്നെക്കുറിച്ച് ഇല്ലാക്കഥ പ്രചരിപ്പിച്ചതുമാണ് സഹപ്രവർത്തക ഇയാളെ മർദ്ദിക്കാൻ കാരണമായത്. മാദ്ധ്യമപ്രവർത്തകനെ തല്ലുന്നതും തുടർന്ന് കയർത്ത് സംസാരിച്ചതും മറ്റുള്ളവർ കണ്ടതോടെ വിഷയം കൈവിട്ടുപോയി. സംഭവം ഓഫീസിന് പുറത്തേക്ക് പ്രചരിക്കുകയും ചെയ്തു. സ്ഥാപനത്തിന് നാണക്കേടുണ്ടാകുന്നത് കണ്ട് തല്ലിയതും കൊണ്ടുതമായ രണ്ടുപേരെയും സ്ഥാപനത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുകയാണ് ഇപ്പോൾ ചാനൽ അധികൃതർ.

ഫേക്ക് ഐഡൻഡിറ്റി നിലനിർത്താൻ ഫോൺ ചെയ്ത സ്ത്രീയെ കബളിപ്പിക്കാൻ മറ്റൊരു സ്ത്രീയെ ഉപയോഗിച്ചു., ഫേക്ക് ഐഡൻഡിറ്റി സ്ഥാപിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേരു വലിച്ചിഴച്ചു തുടങ്ങിയ ആരോപണങ്ങളാണ് അജിംസ് മുമ്പ് നേരിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP