Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വല്ലാതെ ബോറടിക്കുമ്പോഴും വല്ലാതെ സങ്കടം വരുമ്പോഴും എനിക്ക് രക്ഷയാകുന്നത് നാട്ടുകാരുടെ തെറിവിളി; സോഷ്യൽ മീഡിയയിൽ ചീത്ത വിളിച്ചു രഞ്ജിനി ഹരിദാസിനെ തോൽപ്പിക്കാം എന്നു കരുതുന്നവർ രഞ്ജിനി പറയുന്നത് കേൾക്കുക

വല്ലാതെ ബോറടിക്കുമ്പോഴും വല്ലാതെ സങ്കടം വരുമ്പോഴും എനിക്ക് രക്ഷയാകുന്നത് നാട്ടുകാരുടെ തെറിവിളി; സോഷ്യൽ മീഡിയയിൽ ചീത്ത വിളിച്ചു രഞ്ജിനി ഹരിദാസിനെ തോൽപ്പിക്കാം എന്നു കരുതുന്നവർ രഞ്ജിനി പറയുന്നത് കേൾക്കുക

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം മലയാളികൾ തെറിവിളിച്ചിട്ടുള്ള വ്യക്തികളുടെ കൂട്ടത്തിൽ നടിയും ചാനൽ അവതാരകയുമായ രഞ്ജിനി ഹരിദാസ് ഇതിൽ മുന്നിൽ തന്നെ വരും. അത്രയ്ക്ക് അധികം തെറിവിളികളാണ് സോഷ്യൽ മീഡിയയിലൂടെ രഞ്ജിനി ഹരിദാസ് കേൾക്കേണ്ടി വന്നത്. പലപ്പോഴും ഈ തെറിവിളികൾക്ക് കാരണം പലതായിരുന്നു. നായ്ക്കളോടുള്ള സ്‌നേഹം കാരണം നായ്ക്കളെ കൊല്ലരുതെന്ന നിലപാട് സ്വീകരിച്ചതോടെ ഇതിന്റെ പേരിൽ നിരവധി പേർ തെറിവിളിച്ചു.

മുൻകാലത്ത് മലയാളം കൃത്യമായി പറയാത്തതിന്റെ പേരിലായിരുന്നു രഞജിനിക്ക് തെറിവിളികൾ കേൾക്കേണ്ടി വന്നത്. ഇതിന്റെ പേരിൽ ജഗതി ശ്രീകുമാർ ഒരു വേദിയിൽ വച്ച് വിമർശിച്ചപ്പോൾ അതിന്റെ പേരിലും രഞ്ജിനിക്ക് സോഷ്യൽ മീഡിയയുടെ തെറിവിളികൾ കേൾക്കേണ്ടി വന്നു. ഇങ്ങനെ നിരന്തരം സോഷ്യൽ മീഡിയയിലൂടെ തെറിവിളിക്കുന്നവരോട് രഞ്ജിനിക്ക് യാതൊരു പരിഭവവും ഇല്ലെന്നതാണ് മറ്റൊരു കാര്യം. ഇക്കാര്യം രഞ്ജിനി തന്നെ വ്യക്തമാക്കി.

ഫേസ്‌ബുക്കിലും മറ്റും സ്വന്തം പേജിലെത്തി തെറിവിളിക്കുന്നവരോട് രഞ്തിനിക്ക് കാര്യമായ ദേഷ്യമൊന്നുമില്ല. പകരം അതിനെ വളരെ പോസറ്റീവായി കാണുകയാണ് രഞ്ജിനി.പ്രത്യേകിച്ചും വല്ലാതെ വിഷമിച്ചിരിക്കുമ്പോൾ, അല്ലെങ്കിൽ ബോറടിച്ചിരിക്കുമ്പോൾ. ആളുകളുടെ അഭിപ്രായം കേൾക്കുന്നതു പോലെ ഒരു വിനോദം തനിക്ക് ജീവിതത്തിലില്ല. വല്ലാതെ ദുഃഖം വരുമ്പോൾ താൻ നേരെ ഫേസ്‌ബുക്കിൽ കയറി നാട്ടുകാർ ചീത്തവിളിച്ചത് വായിച്ച് രസിക്കുന്നതാണ് തന്റെ ഹോബി. ഇത്ര തമാശ മറ്റൊന്നിലും ഇല്ലെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലാണ് രഞ്ജിനി ആ സത്യം തുറന്നു പറഞ്ഞത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP