Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നായ് പ്രേമം രഞ്ജിനിക്കു വിനയായി; അവതാരകയെ കളിയാക്കി സോഷ്യൽ മീഡിയ; കുഞ്ഞിനെ പീഡിപ്പിച്ചാൽ മിണ്ടാത്തവർ തെരുവു പട്ടിയെ കൊല്ലുന്നതു കണ്ടാൽ നിലവിളിക്കുന്നെന്നു പരിഹാസം

നായ് പ്രേമം രഞ്ജിനിക്കു വിനയായി; അവതാരകയെ കളിയാക്കി സോഷ്യൽ മീഡിയ; കുഞ്ഞിനെ പീഡിപ്പിച്ചാൽ മിണ്ടാത്തവർ തെരുവു പട്ടിയെ കൊല്ലുന്നതു കണ്ടാൽ നിലവിളിക്കുന്നെന്നു പരിഹാസം

ളിയാക്കാൻ പുതിയ ഇരയെ കിട്ടിയ സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. ഇക്കുറി മറ്റാരുമല്ല, മുമ്പും നിരവധി പരിഹാസങ്ങൾക്കു പാത്രമായ രഞ്ജിനി ഹരിദാസിനെയാണ് സോഷ്യൽ മീഡിയ വീണ്ടും ലക്ഷ്യമിടുന്നത്.

നായ് പ്രേമത്തിന്റെ പേരിലാണ് ഇത്തവണ രഞ്ജിനി ഹരിദാസ് സോഷ്യൽ മീഡിയയുടെ ഇരയായിരിക്കുന്നത്. പട്ടിയെ കൊല്ലാൻ പറയുന്നവർ കുട്ടികളെ പീഡനത്തിനെതിരെ എന്തിന് മൗനം പാലിക്കുന്നുവെന്നു കഴിഞ്ഞ ദിവസം രഞ്ജിനി ഹരിദാസ് ചോദിച്ചിരുന്നു.

ഈ പരാമർശത്തെ കടന്നാക്രമിച്ചാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. ഒരു കുഞ്ഞിനെ പീഡിപ്പിച്ചാൽ മിണ്ടാത്തവർ ഒരു തെരുവ് പട്ടിയെ കൊല്ലുന്നതു കണ്ടാൽ നിലവിളിക്കുമെന്ന ഉരുളയ്ക്ക് ഉപ്പേരി മറുപടിയുമായാണ് ട്രോളന്മാർ രംഗത്തെത്തിയത്. കഴിഞ്ഞയാഴ്ച മുകേഷിന്റെ ഫോൺ വിളിയായിരുന്നു സോഷ്യൽ മീഡിയയുടെ ചർച്ചയെങ്കിൽ ഈയാഴ്ച പരിഹാസ ശരങ്ങൾ രഞ്ജിനിയുടെ നേർക്കാണ് തിരിഞ്ഞിരിക്കുന്നത്.

ഒരു പട്ടി കടിച്ചാൽ ഇത്രയും പ്രശ്‌നമുണ്ടാക്കുന്നവർ ഒരു കുഞ്ഞിനെ പീഡിപ്പിച്ചാൽ എന്താണ് പ്രശ്‌നമുണ്ടാക്കാത്തതെന്നാണ് രഞ്ജിനി ഹരിദാസ് പറഞ്ഞത്. വാർത്തയുണ്ടാക്കി ഭീതി പരത്തുന്നതിനു പകരം എന്തു ചെയ്യണം എന്നാണ് ചിന്തിക്കേണ്ടതെന്നും അവർ പറഞ്ഞിരുന്നു.

മനുഷ്യ ജീവനേക്കാൾ മൃഗ ജീവനെ സ്‌നേഹിക്കുന്നു എന്ന തരത്തിൽ രഞ്ജിനി കാണിച്ചത് വർഗസ്‌നേഹമാകാനേ തരമുള്ളൂ എന്നാണ് ചിലർ പറയുന്നത്. നായയെ കൊല്ലാൻ വിഷമമാണെങ്കിൽ രഞ്ജിനി കൊല്ലണ്ട. വീട്ടിൽ കൊണ്ടുപോയി സംരക്ഷിച്ചോളൂ. പേപ്പട്ടികളെ ഉമ്മവയ്ക്കാനാണ് രഞ്ജിനിക്ക് ഇഷ്ടമെങ്കിൽ അതും ആയിക്കോളൂ. അതിന് പക്ഷേ നാട്ടുകാരുടെ തലയിൽ കയറാൻ നിൽക്കരുത് എന്ന് പറയുന്നവരുമുണ്ട്. രഞ്ജിനിക്ക് സ്വയം ഒരു സംഭവമാണ് എന്ന് തോന്നുന്നെങ്കിൽ ആയിക്കോളൂ. അത് പക്ഷേ നായ്ക്കളുടെ ചെലവിൽ വേണോ. കേരളത്തിലെ പ്രമുഖ കച്ചവട ചാനലുകൾ ഇഷ്ടം പോലെ രഞ്ജിനിക്ക് അവസരങ്ങൾ കൊടുക്കുന്നില്ലേ.

തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായ കുട്ടികളുടെയും മറ്റും ചിത്രങ്ങൾ പത്രത്തിൽ വരുന്നത് രഞ്ജിനി ഹരിദാസ് കാണുന്നില്ലേ. രഞ്ജിനിയുടെ പ്രകടനം കണ്ട ആർക്കും അവരെ ന്യായീകരിക്കാൻ കഴിയില്ല. എ സി കാറുകളിൽ പറന്നുനടക്കുന്നത് പോലെയല്ല കാര്യങ്ങൾ. തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നത് നിലത്ത് നടക്കുന്നവരാണ്. ഇക്കാര്യത്തിൽ രഞ്ജിനി പറഞ്ഞത് അംഗീകരിക്കാൻ എന്തായാലും കഴിയില്ലെന്നും വിമർശനം ഉയരുന്നുണ്ട്.

നായ്ശല്യം പരിഹരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്‌നേഹി സംഘടനാ പ്രതിനിധികൾ അലങ്കോലപ്പെടുത്തിയെന്ന വാർത്തയോട് പ്രതികരിക്കവെയായിരുന്നു രഞ്ജിനിയുടെ പരാമർശം. ഒരു നായയ്ക്ക് പേ ഉണ്ടെന്നു തെളിഞ്ഞാൽ ആ നായ് ജീവിക്കുന്ന പ്രദേശത്തെ എല്ലാ നായ്ക്കളെയും കൊല്ലണമെന്നു ചർച്ചയിൽ പങ്കെടുത്ത ഒരു ഡോക്ടർ പറഞ്ഞതിനെതിരെയാണ് താൻ പ്രതികരിച്ചെതെന്ന് രഞ്ജിനി പറയുന്നു. ഒരു ആനയ്ക്ക് മദപ്പാട് കണ്ടെത്തിയാൽ ആ പ്രദേശത്തെ മുഴുവൻ ആനകളെയും നമ്മൾ കൊല്ലുമോ എന്നും രഞ്ജിനി ചോദിച്ചു.

ഒരു ഡോക്ടർ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് അദ്ദേഹം ആ ചർച്ചയിൽ പറഞ്ഞത്. ഒരു നായയ്ക്ക് പേവിഷ ബാധ കണ്ടെത്തിയെങ്കിൽ ആ പ്രദേശത്തെ മറ്റു നായ്ക്കൾ എന്തു ചെയ്തുവെന്നും രഞ്ജിനി ചോദിച്ചു. കുറച്ച് എടുത്തുചാടി സംസാരിക്കുന്ന ആളാണു താനെന്നും ഇനി അതൊട്ടും മാറാൻ പോകില്ലെന്നും രഞ്ജിനി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP