Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളെ കോടീശ്വരനാക്കാൻ സുരേഷ് ഗോപി വീണ്ടും വരുന്നു; ആദ്യ എപ്പിസോഡിൽ ചിത്രയും; ഏഷ്യാനെറ്റിൽ ഇന്നു മുതൽ 'നിങ്ങൾക്കുമാകാം കോടീശ്വരൻ'

നിങ്ങളെ കോടീശ്വരനാക്കാൻ സുരേഷ് ഗോപി വീണ്ടും വരുന്നു; ആദ്യ എപ്പിസോഡിൽ ചിത്രയും; ഏഷ്യാനെറ്റിൽ ഇന്നു മുതൽ 'നിങ്ങൾക്കുമാകാം കോടീശ്വരൻ'

തിരുവനന്തപുരം: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ജനപ്രിയ പരിപാടികളിലൊന്നായ 'നിങ്ങൾക്കുമാകാം കോടീശ്വരൻ' പരിപാടിയുടെ മൂന്നാം പതിപ്പിന് ഇന്നു തുടക്കമാകും. സൂപ്പർ താരം സുരേഷ് ഗോപി അവതാരകനാകുന്ന കോടീശ്വരൻ സീസൺ മൂന്നിന് ഏഷ്യാനെറ്റിൽ രാത്രി എട്ടിനാണ് തുടക്കമാകുന്നത്. മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര ആദ്യ എപ്പിസോഡിൽ അതിഥിയായെത്തും.

ഒരു കോടി രൂപ സമ്മാനത്തുകയുള്ള ക്വിസ് പ്രോഗ്രാമിന് കേരളത്തിലും പുറത്തും മലയാളികളുടെ വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. പൊതുവിജ്ഞാനം, സമകാലീന സംഭവങ്ങൾ തുടങ്ങി അറിവിന്റെ എല്ലാ മേഖലയിലും കടന്നുചെല്ലുന്ന പരിപാടിക്ക് കുട്ടികളുൾപ്പെടെയാണ് പ്രേക്ഷകർ.

പ്രാഥമിക റൗണ്ടിൽ ഫോൺ ഇൻ ചോദ്യങ്ങൾ, എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവയിലൂടെയാണ് മത്സരാർഥികളെ തെരഞ്ഞെടുക്കുന്നത്. അവസാന റൗണ്ടിൽ എത്തുന്നവർ 'വേഗവിരൽ ചോദ്യ'ത്തിലൂടെയാണ് ഹോട്ട് സീറ്റിൽ എത്തുന്നത്. അവിടെ നിന്ന് പതിനഞ്ച് റൗണ്ട് നീളുന്ന ചോദ്യശരങ്ങൾ പിന്നിട്ടാൽ ഒരുകോടി രൂപയെന്ന സ്വപ്നനേട്ടത്തിലെത്താം. മത്സരാർഥികൾക്ക് ഏത് അവസരത്തിൽ വേണമെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറാനുള്ള അവസരവുമുണ്ട്.

ഏഷ്യാനെറ്റും ബിഗ് സിനർജി മീഡിയ ലിമിറ്റഡുമാണ് നിങ്ങൾക്കുമാകാം കോടീശ്വരൻ നിർമ്മിക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി എട്ടിനാണ് ഏഷ്യാനെറ്റ് ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത്.

സുരേഷ ്‌ഗോപി അവതരിപ്പിക്കുന്ന പരിപാടി നേടുന്ന വിജയം മുമ്പുതന്നെ മറ്റ് ചാനലുകൾക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. സംപ്രേഷണം ആരംഭിച്ച് നാളുകൾക്കുള്ളിൽ തന്നെ നമ്പർ വൺ പൊസിഷനിലാണ് കോടീശ്വരൻ എത്തിയത്. സുരേഷ് ഗോപിയുടെ അവതരണം തന്നെയാണ് ഈ ഗെയിം ഷോയുടെ പ്ലസ് പോയിന്റ്. മറ്റ് ഭാഷകളിലെല്ലാം കോടീശ്വരൻ ഉണ്ടെങ്കിലും സുരേഷ്‌ഗോപിയുടെ അവതരണംനേടിയ ജനപ്രീതി സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും സൂപ്പർതാരത്തിനൊപ്പം കോടീശ്വരൻ പരിപാടി എത്തുമ്പോൾ മികച്ച വിജയം തന്നെയാണ് ചാനൽ ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP