Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടൈംസ് നൗ വിട്ട അർണബ് ഗോസ്വാമി പുതിയ സംരംഭത്തിന്റെ പേര് പുറത്തുവിട്ടു; 'റിപ്പബ്ലിക്' എന്ന പേരിലുള്ള ചാനൽ പ്രവർത്തനം തുടങ്ങുക ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

ടൈംസ് നൗ വിട്ട അർണബ് ഗോസ്വാമി പുതിയ സംരംഭത്തിന്റെ പേര് പുറത്തുവിട്ടു; 'റിപ്പബ്ലിക്' എന്ന പേരിലുള്ള ചാനൽ പ്രവർത്തനം തുടങ്ങുക ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

ന്യൂഡൽഹി: ടൈംസ് നൗ ചാനലിൽ നിന്നും രാജിവച്ച് മുതിർന്ന പത്രപ്രവർത്തകൻ അർണബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ പുതിയ മാദ്ധ്യമ സ്ഥാപനം തുടങ്ങുന്നു. 'റിപ്പബ്ലിക്' എന്ന പേരിലുള്ള ചാനൽ വൈകാതെ പ്രവർത്തനം തുടങ്ങുമെന്നാണ് റിപ്പോർട്ട്. 2017 ആദ്യം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ ചാനൽ പ്രവർത്തനം ആരംഭിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അർണാബ് ടൈംസിൽ നിന്നും രാജിവച്ച് ഒരു മാസം തികയുമ്പോഴാണ് പുതിയ സ്ഥാപനത്തിന്റെ പേര് പുറത്തുവന്നത്.

ടൈംസ് നൗ ചാനലിൽ 10 വർഷത്തോളം പ്രവർത്തിച്ച അർണബ്, ടെലഗ്രാഫ്, എൻഡിടിവി എന്നീ മാദ്ധ്യമ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിരുന്നു. ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്ററായിരുന്ന അർണബ് ഗോസ്വാമി സ്ഥാനം രാജിവച്ചത് കഴിഞ്ഞ മാസമാണ്. തന്റെ പ്രതിദിന വാർത്താ പരിപാടിയായ ന്യൂസ് അവറിലൂടെ ഏറെ പ്രശസ്തനായ ഗോസ്വാമിക്ക് രാജ്യമെമ്പാടും പ്രേക്ഷകരുണ്ട്. നേരത്തെ അർണാബ് ഗോസ്വാമി അവതരിപ്പിച്ചിരുന്ന ന്യൂസ് അവർ ആയിരുന്നു ചാനലിന്റെ 60 ശതമാനം വരുമാനവും നിർണയിച്ചിരുന്നത്. അർണബിനു ശേഷം ടൈംസ് നൗവിന്റെ ചീഫ് എഡിറ്ററായി എത്തിയത് രാഹുൽ ശിവശങ്കറാണ്.

ടൈംസ് നൗവിലെ പ്രതിദിന ചർച്ചാ പരിപാടിയിൽ എതിരഭിപ്രായങ്ങളെ അടിച്ചൊതുക്കുന്ന ഏകാധിപത്യ നിലപാടിന്റെ പേരിൽ അർണാബ് ഗോസ്വാമിയ്‌ക്കെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്‌ത്തുന്ന അർണബിന്റെ നിലപാടുകളും ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

1995ലാണ് അർണബ് ഗോസ്വാമി മാദ്ധ്യമപ്രവർത്തനം ആരംഭിക്കുന്നത്. കൊൽക്കത്തയിലെ ടെലഗ്രാഫ് എന്ന മാദ്ധ്യമത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് 1995ൽ തന്നെ എൻ.ഡി.ടി.വിയിൽ ചേർന്നു. തുടർന്ന് രാജ്യത്തെ പ്രമുഖരായ മാദ്ധ്യമപ്രവർത്തകരുടെ നിരയിലേക്ക് അർണബ് ഗോസ്വാമിയുടെ വളർന്നു. പിന്നീട് ടൈസ് നൗവിലേക്ക് മാറിയ അദ്ദേഹം 2006ൽ ചാനലിന്റെ എഡിറ്റർഇൻചീഫായി. പിന്നീട് തന്റെ തനതായ ശൈലിയിൽ ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തനത്തിനെ നയിക്കാൻ അദ്ദേഹത്തിനായി.

പുതിയ സ്ഥാപനത്തിലെ പങ്കാളികൾ ആരൊക്കെയാണ എന്ന വിവരം വ്യക്തമായിട്ടില്ല. ബിജെപി നേതാവും ഏഷ്യാനെറ്റ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖറാണ് അർണാബുമായി കൈകോർക്കുന്നത് എന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, പുതിയ ചാനലിന്റെ പേര് പുറത്തുവന്നപ്പോൾ ആരൊക്കെയാണ് ചാനലിന് പണം മുടക്കുന്നതെന്ന വിവരം അറിയാവായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP