Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൈരളി ടിവിയിൽ വീണ്ടും 'അശ്വമേധം'; റിവേഴ്‌സ് ക്വിസ് ഗെയിം ഷോയ്ക്ക് അപേക്ഷ ക്ഷണിച്ചു

കൈരളി ടിവിയിൽ വീണ്ടും 'അശ്വമേധം'; റിവേഴ്‌സ് ക്വിസ് ഗെയിം ഷോയ്ക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കൈരളി ടിവിയിലെ ജനപ്രിയ പരിപാടിയായിരുന്ന 'അശ്വമേധം' വീണ്ടും വരുന്നു. ഏറെ ശ്രദ്ധ നേടിയ റിവേഴ്‌സ് ക്വിസ് ഗെയിം ഷോയുടെ അവതാരകൻ ജി എസ് പ്രദീപാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചുതുടങ്ങി.

2002ലാണ് കൈരളി ടിവി അശ്വമേധം സംപ്രേഷണം ചെയ്തു തുടങ്ങിയത്. ആദ്യ സീസണിൽ 500 എപ്പിസോഡ് പിന്നിട്ട അശ്വമേധം ലിംക ബുക് ഓഫ് റെക്കോർഡ്‌സിലും സ്ഥാനം പിടിച്ചു. മത്സരാർഥിയുടെ മനസിൽ സൂക്ഷിച്ചിരിക്കുന്ന വ്യക്തിയുടെ പേര് അതെ-അല്ല ഉത്തരം ലഭിക്കുന്ന ചോദ്യങ്ങൾ ചോദിച്ച് കണ്ടെത്തുന്ന അവതാരകനായി ജി എസ് പ്രദീപ് തിളങ്ങിയിരുന്നു.

2005ൽ വീണ്ടും അശ്വമേധം സംപ്രേഷണംചെയ്‌തെങ്കിലും പ്രേക്ഷകരിൽ വേണ്ടത്ര ചലനമുണ്ടാക്കാനായില്ല. ഇതിനിടെ മറ്റു ചാനലുകളിൽ അവതാരകനായും മറ്റും തിളങ്ങിയ ജി എസ് പ്രദീപ് സൂര്യ ടിവിയുടെ മലയാളി ഹൗസിലും പങ്കെടുത്തു.

കൈരളി ടിവി ആദ്യകാലത്ത് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ഒരുക്കിയിരുന്ന 'സ്റ്റുഡന്റ്‌സ് ഒൺലി' എന്ന ടോക് ഷോ വീണ്ടും സംപ്രേഷണം ആരംഭിച്ചിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30നാണ് ഷോയുടെ സംപ്രേഷണം. ഇതിനുപിന്നാലെയാണ് അശ്വമേധവും മലയാളിയുടെ സ്വീകരണമുറികളിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP