Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യത്യസ്തങ്ങളായ റൗണ്ടുകളുമായി അശ്വമേധം അടുത്ത മാസം 6ന്

വ്യത്യസ്തങ്ങളായ റൗണ്ടുകളുമായി അശ്വമേധം അടുത്ത മാസം 6ന്

തിരുവന്തപുരം: ഗ്രാന്റ് മാസ്റ്റർ ജിഎസ് പ്രദീപിന്റെ അശ്വമേധം കൈരളിയിൽ അടുത്ത മാസം 6 മുതൽ കാണാം. മൂന്ന് സ്‌റ്റേജുകളാണ് ഇതിലുണ്ടാകുക, യാഗം, യജ്ഞം, രാജസൂയം. മത്സരാർത്ഥികൾക്ക് ഒരു വ്യക്തിയെയോ, സ്ഥലമോ, സംഭവങ്ങളോ തിരഞ്ഞെടുക്കാം. മുൻ ഷോയെ അപേക്ഷിച്ച് ഇത്തവണ ചോദ്യങ്ങൾ കുറവായിരിക്കും. കുറച്ച് ചോദ്യങ്ങളിലൂടെ മത്സരാർത്ഥി മനസിൽ വിചാരിച്ച ആളെ എളുപ്പം കണ്ടെത്തുന്ന രീതിയാണ് പുതിയ ഷോയിൽ.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒട്ടേറെ പുതുമകളുമായാണ് അശ്വമേധം വീണ്ടുമെത്തുന്നത്. പരിപാടിയിലെ വിജയികൾക്ക് ഓരോ ഘട്ടത്തിലും വൻ തുകയാണ് സമ്മാനമായി നൽകുന്നത്. സന്തോഷ് പാലിയാണ് അശ്വമേധം സംവിധാനം ചെയ്യുന്നത്.

കൈരളി ചാനലിന്റെ ആദ്യകാലങ്ങളിൽ മലയാള പ്രേക്ഷകനെ ഏറ്റവും ആകർഷിച്ച പരിപാടികളിലൊന്നായിരുന്നു ജിഎസ് പ്രദീപ് അവതരിപ്പിച്ച അശ്വമേധം. റിവേഴ്‌സ് ക്വിസ്സിലൂടെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ വിജ്ഞാനത്തിന്റെ പുതിയൊരു ലോകം അദ്ദേഹം പ്രേക്ഷകർക്കു മുന്നിൽ തുറന്നുവച്ചു. 2001 ജൂൺ 21ന് ആയിരുന്ന അശ്വമേധം പരിപാടി ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇകെ നായനാർ ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. പിന്നീട് വർഷങ്ങളോളം അശ്വമേധം പരിപാടി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP