1 usd = 72.64 inr 1 gbp = 94.97 inr 1 eur = 85.17 inr 1 aed = 19.77 inr 1 sar = 19.37 inr 1 kwd = 239.93 inr

Sep / 2018
24
Monday

ബിബിസിയിൽ വീണ്ടും മീൻ കറിയുടെ മണം; മാസ്റ്റർ ഷെഫിന്റെ പുത്തൻ എപ്പിസോഡിൽ സെലിബ്രിറ്റികളെ പാചകം പഠിപ്പിക്കുന്നത് ബാസിൽഡണിലെ ജോമോൻ; കപ്പയും മീനും ഭക്ഷണമല്ല, ഫീലിങ് ആണെന്ന് ലണ്ടൻകാരും പറയുന്നു; സുരേഷ് പിള്ളയ്ക്കു പിന്നാലെ മറ്റൊരു അടുക്കള വിശേഷം കൂടി

September 07, 2018 | 11:22 AM IST | Permalinkബിബിസിയിൽ വീണ്ടും മീൻ കറിയുടെ മണം; മാസ്റ്റർ ഷെഫിന്റെ പുത്തൻ എപ്പിസോഡിൽ സെലിബ്രിറ്റികളെ പാചകം പഠിപ്പിക്കുന്നത് ബാസിൽഡണിലെ ജോമോൻ; കപ്പയും മീനും ഭക്ഷണമല്ല, ഫീലിങ് ആണെന്ന് ലണ്ടൻകാരും പറയുന്നു; സുരേഷ് പിള്ളയ്ക്കു പിന്നാലെ മറ്റൊരു അടുക്കള വിശേഷം കൂടി

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോകമെങ്ങും കേരളത്തിന്റെ മീൻ കറിയുടെ മണം പരത്തി വീണ്ടും ബിബിസി മാസ്റ്റർ ഷെഫിൽ മലയാളിയുടെ കയ്യൊപ്പ്. കഴിഞ്ഞ വർഷം ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ഹൊപ്പേഴ്‌സ് റെസ്റ്റോറന്റിൽ നിന്നും ബിബിസി മാസ്റ്റർ ഷെഫ് പരിപാടിയിൽ എത്തി ലോകമെങ്ങും താരപദവി നേടിയ കൊല്ലംകാരൻ സുരേഷ് പിള്ളയ്ക്ക് ശേഷം ഇത്തവണ ബിബിസിയിൽ മുഖം കാണിക്കാൻ അവസരം ലഭിച്ചത് മാവേലിക്കരക്കാരൻ ജോമോൻ കുര്യാക്കോസിനാണ്. ലണ്ടനിലെ പ്രശസ്തമായ തദ്ദേശീയ ഹോട്ടൽ എന്ന പദവിയുള്ള ദി ലളിതിലെ മാസ്റ്റർ ഷെഫ് ബസിൽഡൺ നിവാസിയായ ജോമോൻ ബിബിസിയിൽ എത്തിയത് മത്സരാർത്ഥിയായല്ല മറിച്ചു സെലിബ്രിറ്റി മാസ്റ്റർ ഷെഫിന്റെ ഭാഗമായാണ് എന്ന വ്യത്യാസം മാത്രമാണുള്ളത്.

സെലിബ്രിറ്റികൾക്കു വേണ്ടി നടത്തുന്ന ഈ പരിപാടിയിൽ മത്സരാർത്ഥി ആയി പങ്കെടുക്കുന്നതിനേക്കാൾ പ്രയാസമാണ് പാചകവിദഗ്ദ്ധർ അനുഭവിക്കുന്നത്. കാരണം പാചകം ചുക്കാണോ ചുണ്ണാമ്പ് ആണോ എന്ന് തിരിച്ചറിയാത്ത താരങ്ങളെയാണ് വിദഗ്ദ്ധർക്ക് മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന പാചക കല ഏതാനും മണിക്കൂറിൽ പഠിപ്പിച്ചെടുക്കേണ്ടത്. എന്നാൽ ജോമോന്റെ കയ്യിൽ കിട്ടിയ രണ്ടു സെലിബ്രിറ്റികളും മത്സരത്തിന്റെ അടുത്ത റൗണ്ടിൽ പ്രവേശിച്ചത് വ്യക്തിപരമായി ഈ മാവേലിക്കരക്കാരന്റെ കൂടി വിജയമായി മാറുകയാണ്. തുടർച്ചയായ വർഷങ്ങളിൽ രണ്ടു മലയാളികൾ മാസ്റ്റർ ഷെഫിൽ എത്തിയതോടെ ബിബിസി അടുക്കളയിൽ ഇനി കേരളത്തിന്റെ കൂടുതൽ പാചക വിശേഷങ്ങൾ എത്താൻ ഉള്ള സാധ്യത കൂടിയാണ് തെളിയുന്നത്.

ചാനൽ അവതാരകരെ മെരുക്കി തന്തൂരി കബാബും സീബാസ് ഗ്രിലും
ചാനൽ അവതാരകരായ സ്‌പെൻസറിനെയും ഫ്രാങ്കിയെയും പാചകം പഠിപ്പിക്കുക എന്ന വെല്ലുവിളിയാണ് ജോമോനെ തേടി എത്തിയത്. ദി ലളിതിന്റെ അടുക്കളയിൽ ഇരുവർക്കുമായി പാചക ക്ലാസ് എടുത്ത ശേഷം അവരെ കൊണ്ട് തന്നെ പാചകം ചെയ്യിപ്പിച്ചു അടുത്ത റൗണ്ടിലേക്ക് എത്തിക്കുക എന്ന ടാസ്‌കിൽ നിഷ്പ്രയാസം കടക്കാൻ ആയതാണ് ഇപ്പോൾ ജോമോനെയും താരപദവിയിൽ എത്തിച്ചിരിക്കുന്നത്. ഇവർക്കായി ഇന്ത്യൻ തന്തൂരി കബാബും സീബാസ് ഗ്രിൽ ചെയ്‌തെടുത്ത വിഭവവുമാണ് ജോമോൻ തയ്യാറാക്കിയത്.

മാസ്റ്റർ ഷെഫിൽ സുരേഷ് പിള്ളയ്ക്ക് ശേഷം ജോമോനും മീൻ വിഭവമാക്കി മാറ്റിയതോടെ കേരളീയ പാചക രീതി കൂടിയാണ് ലോകമെങ്ങും പ്രചരിക്കാൻ കാരണമായത്. ഓരോ സെലിബ്രിറ്റിയും മാസ്റ്റർ ഷെഫിന്റെ അടുത്ത കടമ്പ കടക്കുമ്പോൾ അവരെ അതിനായി ഒരുക്കി എടുക്കുന്ന പാചക വിദഗ്ദ്ധർ കൂടിയാണ് വിജയിക്കുന്നത്. ഇത്തരത്തിൽ ചാനൽ അവതാരകർ മൂന്നാം റൗണ്ടിൽ എത്തിയത് ജോമോന്റെ കൂടി വിജയമായി കണക്കാക്കാം. ഇവരിൽ ഒരാൾ ഇപ്പോൾ മൂന്നാം റൗണ്ടും പിന്നിട്ടു നാലാം റൗണ്ടിൽ പ്രവേശിച്ചിരിക്കുകയാണ്.

കപ്പ ഫുഡല്ല ഫീലിങ് ആണെന്ന് ലണ്ടൻകാരും
കപ്പയും മീനും തകഴിയുടെയും സക്കറിയുടെയും ഒക്കെ എഴുത്തു വിശേഷം മാത്രമല്ല ഓരോ മലയാളിയുടെയും വികാരമാണ്. കപ്പ പുഴുക്കിനും നല്ല പുളിയിട്ട മീൻ കറിക്കും കേരളത്തിൽ എല്ലായിടത്തും ഒരേ രുചിയാണ്. ഒരു പക്ഷെ തനതു കേരളീയ രുചിക്കൂട്ടിൽ കപ്പയ്ക്കും മീൻ കറിക്കും മാത്രം സ്വന്തമായ വിശേഷണം. ബാക്കി ഏതു ചേരുവയ്ക്കും പ്രാദേശികമായ രുചി വ്യത്യാസം ഏറെ ഉണ്ടാകും. അതിനാൽ കപ്പയിൽ മാത്രം പരീക്ഷണത്തിന് സ്‌കോപ് കുറവാണ്. ഇത് മനസിലാക്കി തന്നെയാണ് ജോമോൻ ദി ലളിതിൽ കപ്പയും മീനും ബ്രിട്ടീഷ്‌കാർക്ക് വേണ്ടി അവതരിപ്പിച്ചത്, രുചിക്കൂട്ടിൽ ലേശം പോലും മാറ്റം വരുത്താതെ.

ഭക്ഷണ പ്രിയർക്കു മുൻപിലേക്ക് പ്‌ളേറ്റിൽ വിഭവങ്ങൾ പ്രെസെന്റ് ചെയ്യുന്ന രീതി കൊണ്ട് മാത്രം ഏതു ഭക്ഷണവും പ്രിയപ്പെട്ടതാകാം എന്ന് തെളിയിക്കുകയാണ് ജോമോൻ. ഇത്തരത്തിൽ ദി ലളിതിൽ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായി റെഡ് മുല്ലറ്റ് ഗ്രിൽ ആൻഡ് കസാവ മാഷ് എന്ന തനി കപ്പയും മീനും മാറിയതിന്റെ ഫുൾ ക്രെഡിറ്റ് ഈ തിരുവിതാംകൂർ മലയാളിയുടേതാണ്.

പഠിക്കുമ്പോൾ തന്നെ ജോലിയിലും മികവ് കാട്ടി, പ്രെസന്റേഷൻ ജോമോന്റെ മികവ്
ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കാൻ മംഗലൂരിൽ എത്തിയ ജോമോൻ പൊങ്ങിയത് ദുബായിൽ ആണ്. പഠനത്തോടൊപ്പം മൂന്നു മാസം തൊഴിൽ പരിചയത്തിനു കിട്ടിയ അവസരം. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാംഗ്ലൂരിലും പൂണെയിലും ഒകെ ജോലി ചെയ്ത ശേഷമാണ് പി ജി ഹോസ്പിറ്റാലിറ്റി കോഴ്‌സിന് ലണ്ടനിൽ എത്തുന്നത്. പഠനത്തിന് ഒപ്പം ജോലിയും തുടർന്ന ജോമോൻ ആദ്യ വർഷങ്ങളിൽ മുംബൈ പാലസിൽ തന്തൂരി സ്‌പെഷ്യലിസ്റ്റ് ആയും പിന്നെ വിജയ് സിംഗിന്റെ സിന്നാമൻ റെസ്റ്റോറന്റിൽ ഇന്ത്യൻ ഷെഫായും പേരെടുത്തു. ഈ സമയങ്ങളിൽ നിരവധി ചാനൽ ഷോകളിൽ പങ്കാളിയാകാൻ അവസരം ലഭിച്ചു.

തുടർന്നാണ് ചീഫ് കുക്ക് എന്ന പദവിയിൽ ദി ലളിതിൽ എത്തുന്നത്. നോർത്ത് ഇന്ത്യൻ പാചക രീതിയും തനി കേരളീയ നാടൻ കറികളും ഒക്കെ ദി ലളിതിൽ തന്റേതായ രീതിയിൽ അവതരിപ്പിക്കുകയാണ് ജോമോൻ. മോഡേൺ പ്രെസെന്റേഷൻ ആണ് ഇദ്ദേഹത്തിന്റെ തുറുപ്പു ചീട്ട്. അതായതു കണ്ടാൽ ആരും കഴിക്കാതെ പോകില്ല. മുന്നിലെത്തുന്ന വിഭവങ്ങൾ കാണുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ വിധം പരുവപ്പെടുത്തുന്ന മാജിക്കാണ് ജോമോൻ തന്റെ രുചി തേടി എത്തുന്നവരിൽ പരീക്ഷിക്കുന്നത്.

ഇന്ത്യൻ ഹോട്ടൽ രംഗത്തെ അതികായന്മാരിൽ ഒന്നായ ലളിത് ഗ്രൂപ്പിന്റെ ബ്രിട്ടനിലെ ഏക ഹോട്ടലാണ് ദി ലളിത്. മുൻപ് ലണ്ടനിലെ പ്രശസ്തമായ ഗ്രാമർ സ്‌കൂൾ ആയിരുന്ന സെന്റ് ഒലിവസ് ആണ് ഇപ്പോഴത്തെ ദി ലളിത്. സ്‌കൂളിന്റെ ഓർമ്മ നിലനിർത്താൻ ബാറുകൾക്ക് ടീച്ചേഴ്‌സ് റൂം, ഹെഡ് മാസ്റ്റർ റൂം എന്നൊക്കെയാണ് പേരിട്ടിരിക്കുന്നത്. മീറ്റിങ് റൂമിനു ലബോറട്ടറി എന്നും. കേരളത്തിൽ ആയിരുന്നു ഈ പേരിടീലെങ്കിൽ ഏതെങ്കിലും വിദ്യാർത്ഥി സംഘടനകൾ ഹോട്ടൽ തല്ലിപ്പൊളിച്ചു മുതലാളിമാരെ പാഠം പഠിപ്പിച്ചേനെ. എഴുപതു ബെഡ്‌റൂം ഉള്ള ഈ ഹോട്ടൽ ഇന്ത്യൻ അലങ്കാരങ്ങളുടെ ധാരാളിത്തത്തിൽ ഏറെ സമ്പന്നമാണ്. തനിയെ ചൂടാവുന്ന ജാപ്പനീസ് സാങ്കേതിക വിദ്യയിൽ ഉള്ള ടോയ്‌ലറ്റ് സീറ്റ് അടക്കമുള്ള സൗകര്യങ്ങൾ ഇവിടെയെത്തുന്ന താമസക്കാരെ അമ്പരപ്പിക്കും. രണ്ടു പേർക്ക് താമസിക്കാൻ 200 പൗണ്ട് മുതൽ 514 പൗണ്ട് വരെയാണ് ഒരു രാത്രിക്കു ഇവർ ഈടാക്കുന്നത്.

ബാസിൽഡൺ മലയാളികൾക്ക് സുപരിചിതനായ ജോമോന്റെ ഭാര്യ ലിൻജോ ബസിൽഡൺ ഹോസ്പിറ്റലിൽ നേഴ്‌സാണ്. ജോവിയൻ, ജോഷെൽ എന്നീ മിടുക്കികൾക്കൊപ്പം പുതിയൊരു അതിഥിയെ കൂടി വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുകയാണ് ഈ കുടുംബം.

കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍    
കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍ മറുനാടന്‍ മലയാളി ലണ്ടന്‍ റിപ്പോര്‍ട്ടര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മാലദ്വീപിനെ അൽഖൈയ്ദ താവളമാക്കിയപ്പോൾ രക്ഷയ്‌ക്കെത്തിയത് ഇന്ത്യൻ സൈന്യം; ചൈനയുടെ മോഹനവാഗ്ദാനങ്ങളിൽ അബ്ദുല്ല യമീൻ വീണപ്പോൾ യഥാർത്ഥ സുഹൃത്തിനെ മറന്ന് മുമ്പോട്ട് പോകാനൊരുങ്ങി; തെരഞ്ഞെടുപ്പിൽ പ്രസിഡന്റിന് പണി കൊടുത്ത് ജനങ്ങളും; യമീന്റെ തകർച്ച തിരിച്ചടിയാകുന്നത് ഇന്ത്യയെ ഒറ്റപ്പെടുത്താൻ കരുക്കൾ നീക്കിയ ചൈനയ്ക്ക് തന്നെ; മാലദ്വീപിൽ പ്രതിപക്ഷം അധികാരത്തിലേക്ക്
സ്‌കോച്ച് വിസ്‌കിയും ചിക്കൻ കാലും പിസയും കഴിച്ചിരുന്ന ഫ്രാങ്കോയ്ക്ക് ദോശ അല്ലെങ്കിൽ ഉപ്പുമാവ്; ഊണിന് മീൻ വറുത്തത് കിട്ടിയാൽ ഭാഗ്യം; മുത്തിയ കൈവിരലുകൾ നാട്ടുകാർ പിടിച്ചൊടിക്കുമോ എന്ന് ഭയന്ന് മുഖം കുനിച്ച് നടപ്പ്; വെളിയിലിറങ്ങിയാൽ കൂക്കി വിളികൾ മാത്രം; ജനവികാരം ശക്തമായതോടെ പൊലീസ് സാധാരണ തടവുകാരനായി കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെ ആകെ തകർന്നും ഫ്രാങ്കോ
മുകേഷ് അംബാനിയെ വെട്ടി അനുജൻ കൈക്കലാക്കിയത് 30,000 കോടിയുടെ ഇടപാട്; ബ്ലാക്ക് ലിസ്റ്റിലെ കമ്പനിയുടെ സബ്‌സിയഡറിക്ക് കരാർ കൊടുത്തത് ബാങ്കുകളുടെ നിർദ്ദേശങ്ങൾ അവഗണിച്ച്; ടാറ്റയും എച്ച് എ എല്ലും ബെല്ലും കൊള്ളാത്തവരായപ്പോൾ പരീക്കറിനെ മാറ്റി നിർമ്മലാ സീതാരാമനെത്തിയതിലും ദുരൂഹത; ടെക്നോളജി ട്രാൻസ്ഫർ ഉൾപ്പെടെയുള്ള 126 വിമാനകരാർ റദ്ദു ചെയ്തു 36 ഓഫ് ദി ഷെൽഫ് കരാർ ആയത് അനിൽ അംബാനിക്ക് വേണ്ടിയോ? റഫേലിൽ കേന്ദ്രം നേരിടുന്നത് വമ്പൻ പ്രതിസന്ധി; മോദിയും അഴിമതിയുടെ നിഴലിൽ
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
500 എംബിപിഎസും രണ്ടു ജിബിയുമൊക്കെ പടിക്ക് പുറത്ത്; ഏറെ വൈകാതെ ഇന്ത്യയിലെവിടെയും ഇന്റർനെറ്റ് സ്പീഡ് 100ജിബിയാകും; നാല് സാറ്റലൈറ്റുകൾകൂടി ലക്ഷ്യത്തിൽ എത്തിക്കുന്നതോടെ ഇന്ത്യയുടെ ഇന്റർനെറ്റ് സ്പീഡ് ലോകത്തെ ഏറ്റവും മികച്ചതായി മാറും; ഇന്റർനെറ്റ് സ്പീഡിന്റെ കാര്യത്തിൽ ലോകത്തിന് മാതൃകയാവാൻ ഒരുങ്ങി ഇന്ത്യ; ഐഎസ് ആർഒയുടെ സ്വപ്നപദ്ധതിക്ക് എങ്ങും കൈയടി
തെക്കിനെ കൊടിക്കുന്നിൽ നയിക്കുമ്പോൾ മധ്യമേഖലയെ ഷാനവാസും മലബാറിനെ സുധാകരനും നയിക്കും; മൂന്ന് വർക്കിങ് പ്രസിഡന്റുമാർക്ക് കേരളത്തെ മൂന്നായി വീതിച്ച് നൽകി കെപിസിസി; ഇടയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്ന ഡിസിസി പ്രസിഡന്റുമാർ കെപിസിസി ജനറൽ സെക്രട്ടറിമാരാകും; പ്രമുഖ നേതാക്കളെല്ലാം പ്രധാന പദവികൾക്ക് പുറത്താകും; കേരളത്തിലെ കോൺഗ്രസിനെ ഒറ്റക്കെട്ടായി നിർത്താൻ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു
ആ 80 പേരുടെ ജീവൻ രക്ഷിച്ചത് ഒരുപെൺകുട്ടി ആയിരുന്നെങ്കിലോ! പൂവും പൂച്ചെണ്ടുമായി വൻആരാധകപ്പട വണ്ടുകൾ പോലെ വളഞ്ഞേനെ; കൊടുംവളവിൽ കൊക്കയിലേക്ക് വീഴാതെ ജെസിബിയുടെ യന്ത്രക്കൈകളാൽ ബസ് കാത്തപ്പോൾ യുവാവിന് അഭിനന്ദനം ചൊരിയാൻ കൂടെ സോഷ്യൽ മീഡിയ മാത്രം; ആരോടും പരാതിയും പരിഭവവുമില്ലാതെ കപിൽദേവ് പുഞ്ചിരിക്കുമ്പോൾ രക്ഷാദൗത്യത്തെ വാഴ്‌ത്തി ജെസിബി കമ്പനി; അടുത്ത ദിവസം കോട്ടയത്ത് വച്ച് ആദരിക്കുമെന്ന് സൗത്ത് റീജിയണൽ മാനേജർ
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്
നിങ്ങൾ എന്താണ് വിചാരിച്ചത്... മര്യാദ ആണെങ്കിൽ മര്യാദ.. അല്ലെങ്കിൽ എല്ലാറ്റിനെയും ഞാൻ ശരിയാക്കും; ഞാൻ ബിഷപ്പാണ്.. എന്റെ ഇഷ്ടം പോലെ ചെയ്യും... ആരാ ഇവിടെ ചോദിക്കാൻ? പീഡനക്കേസിലെ പ്രതി റോബിനച്ചനെ അവസാനം വരെ സംരക്ഷിച്ച ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിനെ സംശയ നിഴലിൽ നിർത്തി ഫാ ഫ്രാൻസിസ് ഞള്ളമ്പുഴയുടെ ദുരൂഹ മരണവും; പീഡകൻ ഫ്രാങ്കോയുടെ അറസ്റ്റിന് വേണ്ടി വാദിച്ച സിസ്റ്റർ ലൂസിയെ ഒറ്റപ്പെടുത്തുന്നത് മാനന്തവാടി മെത്രാന്റെ ഉള്ളിലെ ഭയം തന്നെ
ക്യാപ്റ്റൻ രാജു അന്തരിച്ചു; അന്ത്യം കൊച്ചിയിലെ വസതിയിൽ; വിമാനയാത്രയ്ക്കിടയിലെ മസ്തിഷ്‌കാഘാതം അതിജീവിക്കാനാവാതെ നടന്റെ വിടപറയൽ; ഓർമ്മയാകുന്നത് വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിച്ച അഭിനയ പ്രതിഭ; പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം സിനിമയിലെത്തിയ രാജു ഡാനിയൽ അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളിൽ; ക്യാപ്ടൻ രാജുവിന്റെ വിയോഗത്തിൽ വേദന പങ്കിട്ട് മലയാള സിനിമാ ലോകം
മഠം സന്ദർശനത്തിന് വന്ന ഫ്രാങ്കോ മുളയ്ക്കൻ രാത്രിയിൽ അവിടെ തങ്ങി; ചർച്ചക്കെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചു; അടുത്തു ചെന്നപ്പോൾ ചേർത്തുപിടിച്ചു; ഭയന്നുപോയ ഞാൻ കുതറിയോടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല; തുടർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തു; കന്യാസ്ത്രീ നൽകിയത് അക്കമിട്ട് നിരത്തിയ പരാതി; ഇടയനോടൊപ്പം ഒരു ദിവസം കാരണം തിരുവസ്ത്രം ഊരിയത് കർത്താവിന്റെ 18 മണവാട്ടികൾ; കേരളാ പൊലീസ് കുടുക്കിയത് പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ച മെത്രാനെ
കോഴിക്കോട്ടെ ചുള്ളന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികളും വീട്ടമ്മമാരും; ഫയാസിന് പതിവായി മൊബൈൽ ചാർജ് ചെയ്ത് നൽകിയിരുന്നത് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടികൾ: ചിലർക്ക് പണം നഷ്ടപ്പോൾ മറ്റു ചിലർ ലൈംഗിക ചൂഷണത്തിനും ഇരയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിന് പിന്നാലെ 20കാരനെതിരെ പരാതിയുമായി എത്തിയത് 20ലധികം പേർ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം
പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത് പ്രോസ്‌റ്റേറ്റ്‌ കാൻസറിന് ചികിൽസ തേടിയെന്ന് റിപ്പോർട്ടുകൾ; ഒപ്പമുള്ളത് ഭാര്യ കമലയും പൃഥ്വിരാജിന്റെ അമ്മാവനും മാത്രം; മയോ ക്ലീനിക്കിൽ പോവാൻ തീരുമാനിച്ചത് ചെന്നൈ അപ്പോളോ ആശുപത്രിയിൽ നിന്നും വിദഗ്ധാഭിപ്രായം തേടിയ ശേഷം; പ്രധാന പരിശോധന നടത്തിയത് കഴിഞ്ഞ മാസം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവാർഡ് വാങ്ങാൻ പോയപ്പോൾ; പ്രാഥമിക പരിശോധനയിൽ രോഗം ഗുരുതരമല്ലെന്ന് സൂചന
വൈദ്യുത പോസ്റ്റിലെ ഇടിക്കിടെ മുൻസീറ്റിലിരുന്ന ഹനാന്റെ നട്ടെല്ലിനുണ്ടായത് ഗുരുതര പരിക്ക്; സ്‌പൈനൽ കോഡിലെ ക്ഷതം മൂലം ഒരു വശം തളർന്ന നിലയിൽ; ബോധം പോവാത്തതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കൽ ട്രസ്റ്റ്; ഉടൻ അടിയന്തര ശസ്ത്രക്രിയ; കൊടുങ്ങല്ലൂരിലെ അപകടം കോഴിക്കോട്ടെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ; വ്യാജപ്രചരണങ്ങളെ അതിജീവിച്ച ധീരതയുടേയും അതിജീവനത്തിന്റേയും പ്രതീകമായ ഹനാന്റെ ആരോഗ്യത്തിന് വേണ്ടി വീണ്ടും പ്രാർത്ഥിച്ച് മലയാളികൾ