Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഷീറിനെ ബിഗ് ബോസ് ബലിയാടാക്കിയതോ? പുറത്താക്കിയത് മനപ്പൂർവ്വമെന്ന് സോഷ്യൽ മീഡിയ; പേളി-ശ്രീനി പ്രണയം പൊലിപ്പിച്ച് ഷോയുടെ റേറ്റിങ് കൂട്ടാൻ പക്ഷപാദമായി പെരുമാറിയെന്ന് ആക്ഷേപം; അർച്ചനയെ സേഫാക്കിയത് സ്ത്രീ-പുരുഷ അനുപാതം കുറയാതിരിക്കാനെന്നും വ്യക്തം

ബഷീറിനെ ബിഗ് ബോസ് ബലിയാടാക്കിയതോ? പുറത്താക്കിയത് മനപ്പൂർവ്വമെന്ന് സോഷ്യൽ മീഡിയ; പേളി-ശ്രീനി പ്രണയം പൊലിപ്പിച്ച് ഷോയുടെ റേറ്റിങ് കൂട്ടാൻ പക്ഷപാദമായി പെരുമാറിയെന്ന് ആക്ഷേപം; അർച്ചനയെ സേഫാക്കിയത് സ്ത്രീ-പുരുഷ അനുപാതം കുറയാതിരിക്കാനെന്നും വ്യക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇന്നലെത്തെ ബിഗ്ബോസ് എപിസോഡിൽ ബഷീർ ബഷി പുറത്തായതിന് പിന്നാലെ സോഷ്യൽമീഡിയയിൽ വിമർശനങ്ങളും എത്തുകയാണ്. പേളിയുടെ സഹായത്താൽ മാത്രം നിലനിന്നു പോരുന്ന ശ്രീനിയെ രക്ഷിച്ചതിലൂടെ ബിഗ്ബോസ് പക്ഷപാതപരമായി ബഷീറിനെ പുറത്താക്കിയെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

സാബു, അരിസ്റ്റോ സുരേഷ്, പേളി, ശ്രീനിഷ്, അർച്ചന, ബഷീർ എന്നീ ആറു പേരാണ് ഇന്നലെത്തെ നോമിനേഷനിൽ ഉണ്ടായിരുന്നത്. ഷോയിലെ ഏറ്റവും ശക്തനായ മത്സരാർഥിയായിരുന്നു ബഷീർ ബഷി. ഷോയിൽ നിന്നും ആദ്യം തന്നെ പുറത്താകുമെന്ന് കരുതിയിരുന്നെങ്കിലും പതിയെ ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെടാൻ ബഷീറിനായിരുന്നു. വളരെ ആക്ടീവ് ആയതുകൊണ്ട് തന്നെ വിജയി ആകുമെന്നും ബഷീറിനെ പലരും വിലയിരുത്തി. എന്നാൽ ശ്രീനിയെയും അർച്ചനയെയും സംരക്ഷിച്ച് ബഷീറിനെ പുറത്താക്കിയത് ഷോയുടെ റേറ്റിങ്ങ് മാത്രം കണക്കുകൂട്ടിയാണ് എന്നാണ് ഇപ്പോൾ വിമർശനം എത്തുന്നത്.

വീട്ടിലെ കാര്യങ്ങളിലും ടാസ്‌കിലും ഒന്നും ആക്ടീവായി ഇടപെടാത്ത ശ്രീനിയെ പേളിയെ പ്രണയിച്ച് കൊണ്ട് ഷോയുടെ റേറ്റിങ്ങ് കൂട്ടുന്നു എന്ന ഒറ്റ കാരണത്താലാണ് പുറത്താക്കാത്തത് എന്നാണ് വിമർശനങ്ങൾ ഉയരുന്നത്. ബിഗ്ബോസിലെ പ്രണയം കൊണ്ട് മാത്രം ഷോ കാണുന്ന നിരവധി പ്രേക്ഷകരുണ്ട്. ശ്രീനിയെ പുറത്താക്കിയാൽ ഇവർ ഷോ കാണാതാകുമെന്നതാണ് ബഷീറിനെ ബലിയാടാക്കാൻ കാരണമെന്നാണ് ഇവർ പറയുന്നത്.

അതുപോലെ തന്നെ ബഷീറിനെക്കാൾ പുറത്തുപോകാൻ യോഗ്യത ഉണ്ടായത് അർച്ചനക്ക് ആയിരുന്നു എന്നും ചർച്ചകൾ നടക്കുന്നുണ്ട്. സ്ത്രീ-പുരുഷ അനുപാതം കുറയും എന്നതുകൊണ്ട് മാത്രമാണ് അർച്ചനയെ സേഫാക്കിയതെന്നാണ് ഇവർ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP