കാമുകൻ അടുത്തിരിക്കുമ്പോൾ മറ്റൊരു യുവാവിനെ കെട്ടിപ്പിടിച്ചത് ശരിയായോ? സിംഗിൾ ആയിരിക്കുമ്പോൾ കെട്ടിപ്പിടിക്കുന്ന പോലയല്ല കാമുകൻ ഉള്ളപ്പോഴെന്നും സോഷ്യൽ മീഡിയ; ഇവർക്ക് കെട്ടിപ്പിടുത്തം അൽപം കൂടുതൽ; പേളിയുടെ അപ്രതീക്ഷിത കെട്ടിപ്പിടുത്തം കണ്ട് ശ്രീനി വിളറി: പ്രണയം ഏഷ്യാനെറ്റ് ഫ്‌ളോറിൽ തന്നെ പൊളിയുമോ? ബിഗ് ബോസിലെ വിവാഹ ആലോചനയ്ക്ക് അപ്രതീക്ഷിത ട്വിസ്റ്റ്
August 30, 2018 | 01:59 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പേളി-ശ്രീനീഷ് പ്രണയം പൊളിക്കാനും 'ബിഗ് ബോസിൽ' ഗൂഢാലോചനയോ? പരിപാടിയുടെ റേറ്റിങ് കൂട്ടാനാണ് പേളിയും ശ്രീനീഷും തമ്മിലുള്ള പ്രണയം വിവാഹത്തിൽ വരെ എത്തിയതെന്ന ചർച്ച സജീവാണ്. അതിനിടെയാണ് കഥയിലെ പുതിയ ട്വിറ്റ്. എല്ലാം തിരക്കഥയൊരുക്കലാണെന്ന വാദവും ഇതോടെ സജീവമാണ്. പേളിയും ശ്രീനീഷും ബിഗ് ബോസ് കഴിയുന്നതോടെ രണ്ട് വഴിക്ക് പോകുമെന്ന ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നുണ്ട്. അതിനിടെ ഇരുവരുടേയും കൂടുംബങ്ങൾ ഈ ബന്ധത്തിന് എതിരാണെന്നും സൂചനകളുണ്ട്. അങ്ങനെ ചർച്ച പുതിയ തലത്തിലെത്തുകയാണ്.
നാൾക്കുനാൾ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ് ബിഗ് ബോസ്. തുടക്കത്തിൽ പല കാണികൾക്കും അത്ര താൽപര്യമില്ലാതിരുന്ന ഷോ 50 ദിവസം പിന്നിട്ടപ്പോഴേക്കും പ്രേക്ഷകർ ഏറ്റെടുക്കുന്ന കാഴ്ചയാണ് കണ്ടത്. പല മത്സരാർഥികൾക്ക് വേണ്ടിയും സോഷ്യൽ മീഡിയയിൽ ഗ്രൂപ്പും പേജുമൊക്കെ ആരംഭിച്ച് ചർച്ചകളും സജീവമാണ്. ബിഗ്ബോസിൽ ഒരു ദിവസം നടക്കുന്ന കാര്യങ്ങൾ അന്നേദിവസം തന്നെ ഗ്രൂപ്പുകളിൽ സജീവചർച്ചകളായി ആരംഭിക്കും. ഷോക്കുള്ളിൽ എന്ന പോലെ മത്സരാർഥികളുടെ ഫാനുകളിൽ തമ്മിൽ പല ഗ്രൂപ്പുകളിലും ചർച്ചകൾ വഴക്കിനാണ് വഴിമാറുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ ആരാധകർ വഴക്കടിച്ചത് പേളിയുടെയും ഷിയാസിന്റെയും കെട്ടിപ്പിടുത്തത്തെ ചൊല്ലിയാണ്. ശ്രീനി പേളി പ്രണയം മൊട്ടിട്ടത് മുതൽ മത്സരാർഥികൾക്കിടയിൽ പലതരം ചർച്ചകളാണ് ഉയർന്നത്. ഭൂരിപക്ഷവും ഇവരുടെ പ്രണയം വെറും ടൈംപാസായി കാണുന്നവരാണ്. എന്നാൽ ഇരുവരുടെയും സുഹൃത്തായ ഷിയാസിന് ഇവരെ പൂർണവിശ്വാസമാണ്. ഇന്നലെ വിവാഹകാര്യവും മറ്റും മൂന്നുപേരും സംസാരിച്ച് ഇരിക്കുമ്പോഴാണ് പേളി ഷിയാസിനെ കെട്ടിപ്പിടിച്ചത്. പാട്ടുപാടി ഡാൻസ് കളിച്ച് ഷിയാസ് അടുത്ത് വന്നപ്പോഴാണ് പേളി സോഫയിൽ എണീറ്റ് നിന്നു ഷിയാസിനെ കെട്ടിപ്പിടിച്ചത്. ശ്രീനി അടുത്തിരിക്കുമ്പോഴായിരുന്നു ഇത്.
എന്നാൽ കാമുകൻ അടുത്തിരിക്കുമ്പോൾ പേളി മറ്റൊരു യുവാവിനെ കെട്ടിപ്പിടിച്ചത് ശരിയായില്ലെന്നാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ആരാധകർ പറയുന്നത്. കാമുകൻ ഇല്ലാതെ സിംഗിൾ ആയിരിക്കുമ്പോൾ കെട്ടിപ്പിടിക്കുന്ന പോലയല്ല ഇപ്പോൾ കാമുകൻ ഉള്ള സ്ഥിതിക്കെന്നാണ് ഒരുകൂട്ടർ പറയുന്നത്. പേളിയുടെ അപ്രതീക്ഷിത കെട്ടിപ്പിടുത്തം കണ്ട് ശ്രീനി വിളറി പോയെന്നും ഇക്കൂട്ടർ പറയുന്നു. പേളിക്ക് മാത്രമല്ല ബിഗ്ബോസിൽ മൊത്തത്തിൽ കെട്ടിപ്പിടുത്തം അൽപം കൂടുതലാണെന്നും ഇവർ ചർച്ച ചെയ്യുന്നുണ്ട്.
എന്നാൽ പേളി ഓപ്പൻ മൈഡൻഡ് ആയത്കൊണ്ടാണ് ഷിയാസിനെ കെട്ടിപിടിച്ചതെന്നാണ് പേളി ആരാധകർ പറയുന്നത്. യു ആർ മൈ ബ്രദർ എന്നു പറഞ്ഞാണ് കെട്ടിപ്പിടിച്ചതെന്നും ഇവർ വാദിക്കുന്നു. അതേസമയം കാമുകനായാലും കൂട്ടുകാരനായാലും മലയാളി സംസ്‌കാരം കെട്ടിപ്പിടുത്തമല്ലെന്ന് പറഞ്ഞാണ് ഇപ്പോൾ മൂന്നാമത് ഒരു കൂട്ടർ രംഗത്തെത്തയിരിക്കുന്നത്. ഷോ കാണുന്നവരിൽ കൊച്ചുകുട്ടികൾ വരെയുണ്ടെന്നും. അവർക്ക് തെറ്റായ മാതൃകയാണ് മത്സരാർഥികൾ കാണിച്ചുനൽകുന്നതുമെന്നാണ് ഇവരുടെ ആരോപണം.
ഇവരുടെ പ്രണയം അറിഞ്ഞ പേളിയുടെ അച്ഛൻ മാണി പോളിന്റെയും ശ്രീനിയുടെ കാമുകിയുടെയും പ്രതികരണങ്ങളാണ് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം പ്രക്ഷകർ ഗൗരവമായെടുത്തത് അവതാരകനായ മോഹൻലാൽ ഇക്കാര്യം ഇരുവരോടും ചോദിച്ചപ്പോൾ തൊട്ടാണെന്ന് പറയാം. ബന്ധം ആത്മാർഥമാണോയെന്ന ചോദ്യത്തിന് തനിക്ക് ശിഷ്ടജീവിതം ശ്രീനിഷിനൊപ്പമാകണമെന്നായിരുന്നു പേളിയുടെ മറുപടി. അൽപം നാണത്തോടെയാണെങ്കിലും ശ്രീനിഷും പ്രണയക്കുരുക്കിൽ താൻ പെട്ട കാര്യം സമ്മതിച്ചു. ഇത് ജീവിതമാണ്..ആലോചിച്ച് തീരുമാനമെടുക്കണമെന്നായിരുന്നു ലാലേട്ടന്റെ ഉപദേശം. തങ്ങളുടെ ബന്ധത്തെ കുറിച്ച് വീട്ടുകാരെ അറിയിക്കണമെന്നും ഇരുവരും മോഹൻലാലിനെ അറിയിച്ചു. തന്റെ വീട്ടുകാർ ബന്ധം അംഗീകരിക്കുമെന്ന് ശ്രീനിഷിന് ഉറച്ച വിശ്വാസമുണ്ട്. തന്റെ ആഗ്രഹം വീട്ടുകാർ മനസ്സിലാക്കുമെന്നാണ് പേളിയുടെയും വിശ്വാസം.
അതേസമയം, ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ശ്രീനിഷിന് ബിഗ്ബോസ് ഹൗസിന് പുറത്ത് ഒരുകാമുകിയുണ്ട്. പുതിയ സംഭവവികാസങ്ങൾ കൂട്ടുകാരിയെ അസ്വസ്ഥയാക്കിയെന്നും പറയുന്നു. ശ്രീനിഷിന്റെ കാമുകി ബിഗ്‌ബോസിലെ ശ്രീനി-പേളി പ്രണയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ലെങ്കിലും ശ്രീനിയെ ഇനി ജീവിതത്തിലേക്ക് വേണ്ടെന്ന നിലപാടിലാണ്. പെൺകുട്ടിയോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചത്. ഷോയിൽ എത്തുന്നത് വരെയും ഈ പെൺകുട്ടിയും ശ്രീനിയും പ്രണയത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർക്കും ഈ ബന്ധം അറിയാമായിരുന്നു. എന്നാൽ ഷോയിൽ ശ്രീനി പേളിയുമായി അടുത്തതും ഇരുവരുടെയും പ്രണയ കേളികൾ കാണുകയും ചെയ്തതോടെ പെൺകുട്ടി തകർന്നുപോയെന്നാണ് സുഹൃത്തുകൾ പറയുന്നത്. അതേസമയം താൻ വിഷമഘട്ടം തരണം ചെയ്തതായും കാമുകന്റെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കിയെന്നും ഇനി ശ്രീനിയെ സ്വീകരിക്കില്ലെന്നുമാണ് പെൺകുട്ടി വ്യക്തമാക്കിയിരിക്കുന്നത്. ശ്രീനിഷ് കളിയുടെ ഭാഗമായിട്ടാണ് ചെയ്തതെങ്കിലും ഒരു കാരണവശാലും ഇതിനെ ന്യായീകരിക്കാൻ പറ്റില്ലെന്നും പെൺകുട്ടി പറഞ്ഞു.
പേളിയുടെ അച്ഛൻ ഡോ.പോൾ മാണി പറയുന്നത്..
ബിഗ്‌ബോസിൽ മകളുടെ പ്രണയം അറിഞ്ഞപ്പോൾ അവൾ ഇത് ഒരിക്കലും ചെയ്യുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു പേളിയുടെ അച്ഛന്റെ പ്രതികരണം. ഒരു പയ്യനെ എങ്ങനെ വിലയിരുത്തണമെന്ന് പേളിക്ക് അറിയാമെന്നാണ് കരുതിയതെന്നും 10-20 ദിവസം മാത്രം പരിചയമുള്ള ഒരാളെ അവൾ വിവാഹം ചെയ്യാൻ തീരുമാനിച്ചെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മാണി പോൾ പറഞ്ഞു. ശ്രീനിഷ് മോശം വൃക്തിയായതുകൊണ്ല്ല മറിച്ച് പേളിയുടേത് തിരക്കിട്ട വൈകാരിക തീരുമാനമായിപ്പോയി.
വിവാഹം, പ്രാർത്ഥന, പ്രണയം ഇതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ്. വിപണിയിൽ വിൽക്കാനുള്ളതല്ല. താൻ അവളുടെ അച്ഛൻ മാത്രമല്ല മികച്ച കൂട്ടുകാരിൽ ഒരാൾ കൂടിയാണ്. താൻ അവളെ വിലയിരുത്താൻ മുതിരുന്നില്ല. പേളിയുടെ തീരുമാനം തങ്ങളുടെ കുടുംബത്തിന്റെ ഉറക്കം കെടുത്തുന്നുവെന്ന് പറയുന്ന മാണി, പേളി ഗെയിം കളിക്കുന്നതാണൊ എന്ന് വ്യക്തമാകുന്നില്ലെന്നും.
