Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിനി സ്‌ക്രീനിൽ താര യുദ്ധത്തിന് അരങ്ങൊരുങ്ങി; പരസ്പരം ഏറ്റുമുട്ടാൻ മോഹൻലാലും സുരേഷ് ഗോപിയും; ഏഷ്യാനെറ്റിനോട് കിടപിടിക്കാൻ മനോരമ സുരേഷ് ഗോപിയെ മുൻ നിർത്തി ഒരുക്കുന്നത് നിങ്ങൾക്കും ആകാം കോടീശ്വരൻ; റേറ്റിങ് നിലനിർത്താൻ താരരാജാവിനെ കൈവിടാതെ ബിഗ് ബോസും; ജനപ്രീയ പരിപാടികളുടെ പുത്തൻ സീസൺ അരങ്ങിലെത്തുന്നത് അടിമുടി മാറ്റങ്ങളുമായി

മിനി സ്‌ക്രീനിൽ താര യുദ്ധത്തിന് അരങ്ങൊരുങ്ങി; പരസ്പരം ഏറ്റുമുട്ടാൻ മോഹൻലാലും സുരേഷ് ഗോപിയും; ഏഷ്യാനെറ്റിനോട് കിടപിടിക്കാൻ മനോരമ സുരേഷ് ഗോപിയെ മുൻ നിർത്തി ഒരുക്കുന്നത് നിങ്ങൾക്കും ആകാം കോടീശ്വരൻ; റേറ്റിങ് നിലനിർത്താൻ താരരാജാവിനെ കൈവിടാതെ ബിഗ് ബോസും; ജനപ്രീയ പരിപാടികളുടെ പുത്തൻ സീസൺ അരങ്ങിലെത്തുന്നത് അടിമുടി മാറ്റങ്ങളുമായി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; വിനോദ ചാനലുകളുടെ ഓഡിയൻസ് റേറ്റിംഗിൽ വമ്പൻ കുതിപ്പ് തീർത്ത ഗെയിം ഷോകളാണ് ബിഗ് ബോസ്, കോൻ ബനേഗാ ക്രോർപതി. ഇവയുടെ മലയാളം പതിപ്പും വലിയ വിജയമായിരുന്നു തീർത്തത്. ബാർക് റേറ്റിംഗിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു ബിഗ്‌ബോസ് മലയാളവും നിങ്ങൾക്കും ആകാം കോടീശ്വരനും മുന്നേറിയത്. രണ്ടു പരിപാടികളുടെയും പുത്തൻ സീസൺ വരുമ്പോഴും ആകാംഷ വർധിക്കുകയാണ്. 

മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരം മോഹൻലാൽ അവതാരകനാകുന്ന ആദ്യ ഗെയിം ഷോ എന്ന നിലയ്ക്കാണ് ബിഗ് ബോസ് മലയാളം പതിപ്പ് ഏഷ്യാനെറ്റ് അവതരിപ്പിച്ചത്. അതേസമയം ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന കോടീശ്വരൻ പരിപാടി വിവിധ കാരണങ്ങളാൽ മഴവിൽ മനോരമയിലേക്ക് മാറുകയായിരുന്നു.

ബിഗ് ബോസ് രണ്ടാം സീസൺ ഏഷ്യാനെറ്റ് തുടങ്ങാനിരിക്കെ നിങ്ങൾക്കുമാകാം കോടീശ്വരൻ പുതിയ സീസൺ സംപ്രേഷണം ചെയ്ത് ചാനലിനെ നേരിടാനൊരുങ്ങുകയാണ് മഴവിൽ മനോരമ. താരയുദ്ധമായിരിക്കും ഇരു ചാനലുകളും സാക്ഷ്യം വഹിക്കാൻ പോകുന്നത്. സുരേഷ് ഗോപിയെ അവതാരകനാക്കി ഏഷ്യാനെറ്റ് വിവിധ സീസണുകളിലായി സംപ്രേഷണം ചെയ്ത നിങ്ങൾക്കുമാകാം കോടീശ്വരൻ പുതിയ സീസൺ മുതൽ മഴവിൽ മനോരമയിലായിരിക്കും. താരത്തെ തന്നെയാണ് അവതാരകനായി നിലനിർത്തിയിരിക്കുന്നതും. വൈവിധ്യമാർന്ന മികവോടെയുള്ള അവതരണ ശൈലിയാണ് സുരേഷ് ഗോപിയുടെ പ്രത്യേകത. ബിഗ് ബോസ് സെക്കൻഡ് പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് നിങ്ങൾക്കുമാകാം കോടീശ്വരൻ പ്രമോയുമായി മഴവിൽ മനോരമയുടെ സർപ്രൈസ് എൻട്രി.

എൻഡമോൾ ഷൈൻ ഇന്ത്യയാണ് ബിഗ് ബോസ് ഇന്ത്യൻ ടെലിവിഷൻ ചാനലുകൾക്ക് വേണ്ടി നിർമ്മിക്കുന്നത്. സ്റ്റാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നത്. തമിഴിൽ വിജയ് ചാനലിൽ കമൽഹാസൻ അവതരിപ്പിക്കുന്ന ബിഗ് ബോസ് പുരോഗമിക്കുന്നുണ്ട്. സാബുമോൻ അബ്ദുസമദ് ആയിരുന്നു മലയാളം ബിഗ് ബോസ് ആദ്യ സീസൺ വിജയി. സ്റ്റാർ ഓവർ ദ ടോപ് സ്ട്രീമിങ് പ്ലാറ്റ്ഫോം ഹോട്ട് സ്റ്റാറിലും ബിഗ് ബോസ് മലയാളം സംപ്രേഷണത്തിന് പിന്നാലെ വരിക്കാറുടെ എണ്ണത്തിൽ കുതിപ്പ് ഉണ്ടായിരുന്നു. ഹു വാൺട്സ് ടുബി മില്യണയർ ഗെയിം ഷോയുടെ ഇന്ത്യൻ പതിപ്പ് കോൻ ബനേഗാ ക്രോർപതി റിലയൻസ് ബിഗ് എന്റർടെയിന്മെന്റിന് കീഴിലുള്ള ബിഗ് സിനർജിയാണ് നിർമ്മിക്കുന്നത്.

ബിഗ്ഗ് ബോസിന്റെ ആദ്യ സീസൺ മലയാളം ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രീതി നേടിയിരുന്നു. ടിവി അവതാരകനായ സാബുമോൻ ബിഗ്ഗ് ബോസ് ടൈറ്റിൽ നേടിയപ്പോൾ പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണർ അപ്പ് പുരസ്‌കാരങ്ങൾ നേടിയത്.ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടർന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം വാർത്താ പ്രാധാന്യം നേടിയിരുന്നു. അടുത്ത സീസണിൽ ആരൊക്കെയാവും മത്സരാർത്ഥികൾ എന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ്ഗ് ബോസ് ആരാധകർ. 16 മത്സരാർത്ഥികളാവും ഈ സീസണിലും ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP