Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടികൾ മുടക്കിയിട്ടും റേറ്റിങ്ങിൽ കിടിലമാകാത്ത ഷോയെ പൊക്കിയെടുക്കാൻ നാടകീയ ട്വിസ്റ്റ്; വോട്ടുകുറഞ്ഞ ദീപനെ ആരെയും കാണാനനുവദിക്കാതെ രഹസ്യവാതിൽ വഴി കണ്ണ് കെട്ടി പുറത്താക്കി ബിഗ് ബോസ്; ഗോസിപ്പിങ്ങിൽ വോട്ടുകുറഞ്ഞ ശ്രീലക്ഷ്മിയും പുറത്ത്; ലാലേട്ടൻ നല്ല അവതാരകനായി മാറിയെന്ന് രഞ്ജിനിയും ശ്വേതയും; പ്രൈംടൈമിലെ ഷോയുടെ കിതപ്പ് മാറാൻ പുതിയ തന്ത്രങ്ങൾ പയറ്റി ഏഷ്യാനെറ്റ്

കോടികൾ മുടക്കിയിട്ടും റേറ്റിങ്ങിൽ കിടിലമാകാത്ത ഷോയെ പൊക്കിയെടുക്കാൻ നാടകീയ ട്വിസ്റ്റ്; വോട്ടുകുറഞ്ഞ ദീപനെ ആരെയും കാണാനനുവദിക്കാതെ രഹസ്യവാതിൽ വഴി കണ്ണ് കെട്ടി പുറത്താക്കി ബിഗ് ബോസ്; ഗോസിപ്പിങ്ങിൽ വോട്ടുകുറഞ്ഞ ശ്രീലക്ഷ്മിയും പുറത്ത്; ലാലേട്ടൻ നല്ല അവതാരകനായി മാറിയെന്ന് രഞ്ജിനിയും ശ്വേതയും; പ്രൈംടൈമിലെ ഷോയുടെ കിതപ്പ് മാറാൻ പുതിയ തന്ത്രങ്ങൾ പയറ്റി ഏഷ്യാനെറ്റ്

മറുനാടൻ ഡെസ്‌ക്‌

പൂണെ: മലയാളത്തിലെ നമ്പർ വൺ ചാനലാണ് ഏഷ്യാനെറ്റ് എന്നതിൽ തർക്കമില്ല. എന്നാൽ സീരിയലുകളുടെ റേറ്റിങ് മറ്റ് ഇൻഹൗസ് പ്രൊഡക്ഷൻ പ്രോഗ്രാമുകൾക്ക് നേടാനാകാതെ പോയത് പ്രൈംടൈമിൽ റേറ്റിങ് കുറയ്ക്കുന്നുവെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ബിഗ് ബോസ് എന്ന പരിപാടി പ്രൈം ടൈമിൽ അവതരിപ്പിക്കാൻ ഏഷ്യനെറ്റ് തയ്യാറായത്. വിജയ് ടിവിയിലെ കമൽഹാസൻ അവതരിപ്പിക്കുന്ന സമാന പരിപാടി മികച്ച പ്രേക്ഷക സമ്മതി നേടിയതും തൊട്ടടുത്ത സംസ്ഥാനത്ത് ബിഗ് ബോസ് വിജയിക്കുമെന്ന ചിന്തക്ക് മിഴിവേകി. ഹിന്ദിയിലെ ബിഗ് ബോസ് പതിപ്പും വൻ വിജയമായിരുന്നു. മോഹൻലാൽ അവതരിപ്പിക്കുന്ന ഷോയുടെ ബാർക്ക് റേറ്റിങ് സീരിയലുകളേക്കാൾ മെച്ചമാകാത്തത് അണിയറ പ്രവർത്തകരെ ആശങ്കയിലാഴ്‌ത്തിയിരുന്നു. ഇതോടെ ഷോ കൂടുതൽ നാടകീയമാക്കാനുള്ള ശ്രമവും തുടങ്ങി.

29 ാം എപ്പിസോഡിലെ എലിമിനേഷൻ റൗണ്ടിൽ ലാലേട്ടൻ പതിവുപോലെ പറഞ്ഞു: യാത്ര പറയുക വിഷമമുള്ള കാര്യം തന്നെ. ഒരാൾകൂടി വീടിന് പുറത്തേക്ക് പോകേണ്ടി വരുമെന്നും സൂചന നൽകി. ശനിയാഴ്ച ഓഡിയൻസ് വോട്ട് കുറഞ്ഞ ശ്രീലക്ഷ്മി പുറത്തായിരുന്നു. ഷോയുടെ ആദ്യ ആഴ്ച കിട്ടിയ വോട്ട് 50 ലക്ഷമായിരുന്നുവെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ അത് 65 ലക്ഷമായി ഉയർന്നുവെന്നും ലാലേട്ടൻ പറഞ്ഞു. പുതിയ ക്യാപ്റ്റനായ പേളി മാണിക്ക് അഭിനന്ദനം. രഞ്ജിനിയുടെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള പേളിയുടെ വിലയിരുത്തൽ. രഞ്ജിനി ധീരസമീപനങ്ങളോട് തനിക്ക് ആരാധനയുണ്ടെന്നും പേളി. അതിനിടെ ക്യാപ്്റ്റൻസി ടാസ്‌കിൽ തനിക്കേറ്റ പരാജയത്തിലെ ദുഃഖം ദിയ സന പങ്കുവച്ചു. ഇതോടെ ബിഗ്‌ബോസുമായി ലാലേട്ടന്റെ ഒരുചിന്ന ആലോചന. ദിയയ്ക്ക് അടുത്ത ക്യാപ്റ്റൻസി ടാസ്‌കിൽ മൽസരാർഥിയാകാമെന്ന വാഗ്ദാനവും കിട്ടി.

പിന്നീട് അവതാരകന്റെ വക മൽസരാർഥികൾക്ക് ഒരുസാരോപദേശ കഥ. സ്‌നേഹമുള്ളിടത്ത് അഹന്തയ്ക്ക് സ്ഥാനമില്ലെന്നാണ് കഥയുടെ സാരോപദേശം. ശ്രീനിഷ്, ദീപൻ, അദിതി എന്നിവർക്ക് ബാഗ് പായ്ക്ക് ചെയ്യാൻ നിർദ്ദേശവും. ഇടവേളയിൽ ശ്വേതയുടെയും രഞ്ജിനിയുടെയും കമന്റ്: മോഹൻലാൽ ഇപ്പോൾ നല്ല അവതാരകനെന്ന് തെളിയിച്ചിരിക്കുന്നു. മൽസരാർഥികൾ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ആദരവ് തോന്നുന്നു..ഇരുവരും പറഞ്ഞു.

തുടർന്ന് കൺഫൻഷൻ റൂമിലേക്ക് തിരഞ്ഞെടുത്ത മൂന്ന് പേരിൽ ഓരോരുത്തർക്കായി ക്ഷണം. മൂന്നാമതായി ദീപൻ. ഷോയിലെ അനുഭവങ്ങളൊക്കെ ചോദിച്ചറിഞ്ഞ ശേഷം നാടകീയമായി ബിഗ് ബോസിന്റെ പ്രഖ്യാപനം. ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ദീപൻ പുറത്തായിരിക്കുന്നു. ഉടൻ ഹൗസ് വിട്ടുപോകണം. മറ്റുമൽസരാർഥികളോടും കൂട്ടുകാരി അർച്ചനയോടും എന്ത് പറയാനുണ്ടെന്ന ചോദ്യവും. എല്ലാവരും പരസ്പരം സ്‌നേഹിക്കണമെന്നും ഇതൊരു മൽസരമാണെന്ന് അർച്ചന ഓർക്കണമെന്നും ദീപന്റെ മറുപടി.

കൺഫൻഷൻ റൂമിന്റെ രഹസ്യ വാതിൽ വഴി പുറത്തുപോകാൻ നിർദ്ദേശം. നാലുപാടും നോക്കുന്ന ദീപനെ കണ്ണുകെട്ടി പുറത്താക്കുന്നു. ഹൗസിലെ ആരെയും കാണാൻ അനുവദിക്കാതെ നാടകീയമായ ഒരുപുറത്താക്കൽ. ഏറെ നേരമായിട്ടും ദീപനെ കാണാതെ അസ്വസ്ഥരാവുന്ന മൽസാർഥികൾ. ദീപൻ തന്റെയൊപ്പമുണ്ടെന്ന് മോഹൻലാൽ. കൺഫൻഷൻ റൂമിൽ ദീപൻ പറഞ്ഞ ഓഡിയോ കേട്ട് പൊട്ടിക്കരയുന്ന അർച്ചന. വാഷ്‌റൂമിൽ അർച്ചനയെ ആശ്വസിപ്പിക്കുന്ന രഞ്ജിനി. എല്ലാവരോടും നന്ദി പറഞ്ഞ് പിരിയുന്ന ദീപനും ശ്രീലക്ഷ്മിയും. അങ്ങനെ ആകെ വികാരനിർഭരം. ഷോയിലെ നാടകീയതയുടെ ഫലം അറിയാൻ അടുത്ത ബാർക് റേറ്റിങ് വരെ കാത്തിരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP