Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രേക്ഷകരുമായി കൂടുതൽ അടുക്കാൻ സിനിമയേക്കാൾ എളുപ്പം ചാനലുകൾ; മനസ്സിലൊരു മഴവില്ല് സമ്മാനിച്ചത് കൂടുതൽ പ്രശസ്തി: മനസ് തുറന്ന് ഭാഗ്യലക്ഷ്മി

പ്രേക്ഷകരുമായി കൂടുതൽ അടുക്കാൻ സിനിമയേക്കാൾ എളുപ്പം ചാനലുകൾ; മനസ്സിലൊരു മഴവില്ല് സമ്മാനിച്ചത് കൂടുതൽ പ്രശസ്തി: മനസ് തുറന്ന് ഭാഗ്യലക്ഷ്മി

കൈരളിയിലെ മനസിലൊരു മഴവില്ല് എന്ന ഷോ 450 എപ്പിസോഡ് പിന്നിട്ടതിന്റെ സന്തോഷത്തിലാണ് ഭാഗ്യലക്ഷ്മി. പേടിയോടെയാണ് അവതാരക വേഷത്തിൽ എത്തിയതെങ്കിലും ഇപ്പോൾ മറ്റെന്തിനെക്കാളും തനിക്ക് സന്തോഷം നൽകുന്നതാണ് ഈ ചാറ്റ് ഷോയെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. കൂടുതൽ വിശേഷങ്ങളിലേക്ക്,

മനസിലൊരു മഴവില്ല് സെലിബ്രിറ്റികളെയും ഒപ്പം അവരുടെ കുടുംബത്തെയും പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പരിപാടിയാണ്. ആദ്യം ഞങ്ങൾ അത്ര പ്രശസ്തരല്ലാത്തവരെയായിരുന്നു ഷോയിൽ കൊണ്ടു വന്നത്. പിന്നീട് റേറ്റിങ് നോക്കിയപ്പോൾ ശരിയാകില്ലെന്നു കണ്ടിട്ടാണ് പ്രശസ്തരെ ഉൾപ്പെടുത്തിയത്. അതുവരെ എന്റെ സാരിയും മറ്റും നോക്കിയിട്ട് ചാനൽ മാറ്റിയിരുന്നവർ ഇതിന്റെ സ്ഥിരം പ്രേക്ഷകരായി.

പ്രേക്ഷകരുമായി കൂടുതൽ അടുക്കാൻ പറ്റുന്നത് ചാനലുകളിലൂടെയാണെന്ന് എനിക്ക് തോന്നുന്നു. ഷോയിൽ അവതാരക ആയതിനു ശേഷം പുറത്തൊക്കെ പോകുമ്പോൾ ഒരു പാട് പേർ എന്നെ വന്ന് കണ്ട് ഷോയിലെ വിശേഷങ്ങളൊക്കെ അന്വേഷിക്കാറുണ്ട്, അഭിനന്ദിക്കാറുണ്ട്. വളരെ സന്തോഷം തരുന്ന ഒന്നാണത്. ഷോയിൽ വളരെ സങ്കടകരമായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഒരിക്കൽ ഒരു ഫാമിലിയെ അവതരിപ്പിച്ചിരുന്നു. ഭാര്യയും ഭർത്താവും വളരെ സന്തോഷത്തിൽ വിശേഷങ്ങൾ ഒക്കെ പങ്കു വച്ച് പോയി. പക്ഷേ ഷോ സംപ്രേഷണം ചെയ്ത ദിവസം കേട്ട വാർത്ത അതിലെ ഭാര്യ ആത്മഹത്യ ചെയ്തു എന്നായിരുന്നു. വളരെ സങ്കടം തോന്നി.

ജയിലിനെ അടിസ്ഥാനമാക്കി ഒരു ഷോ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. ചർച്ചകൾ നടക്കുന്നതേയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP