Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മുടെ നാട്ടിൽ എന്തിനാണ് നിലവാരമുള്ളത്? നിലവാരമില്ലെന്ന പേരിൽ ബാറുകൾ മാത്രം പൂട്ടുന്ന നടപടി തട്ടിപ്പ്; അങ്ങനെയെങ്കിൽ സെക്രട്ടറിയറ്റ് ഉൾപ്പെടെ പൂട്ടേണ്ട അവസ്ഥയല്ലേ? രഞ്ജി പണിക്കർ ചോദിക്കുന്നു..

നമ്മുടെ നാട്ടിൽ എന്തിനാണ് നിലവാരമുള്ളത്? നിലവാരമില്ലെന്ന പേരിൽ ബാറുകൾ മാത്രം പൂട്ടുന്ന നടപടി തട്ടിപ്പ്; അങ്ങനെയെങ്കിൽ സെക്രട്ടറിയറ്റ് ഉൾപ്പെടെ പൂട്ടേണ്ട അവസ്ഥയല്ലേ? രഞ്ജി പണിക്കർ ചോദിക്കുന്നു..

നിലവാരമില്ലെന്ന പേരിൽ ബാറുകൾ മാത്രം അടച്ചുപൂട്ടുന്ന നടപടി തട്ടിപ്പാണെന്ന് സംവിധായകൻ രഞ്ജി പണിക്കർ. നിലവാരമില്ലാത്തതാണെങ്കിൽ സെക്രട്ടറിയറ്റുമുതൽ താലൂക്ക് ഓഫീസ് വരെയുള്ള സ്ഥാപനങ്ങൾ പൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. കൈരളി ചാനലിന്റെ സ്റ്റുഡന്റ്‌സ് ഒൺലി പരിപാടിയിൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു രഞ്ജി പണിക്കർ.

നമ്മുടെ നാട്ടിൽ ഏത് കാര്യത്തിനാണ് നിലവാരം ഉള്ളത്. മദ്യക്കുപ്പികളുടെ പുറത്ത് ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എഴുതിവച്ചിട്ടുണ്ട്. ഇത് കണ്ടശേഷമാണ് ആൾക്കാർ വാങ്ങിക്കുടിക്കുന്നത്. എന്നാൽ നമ്മുടെ നാട്ടിലെ ഹോട്ടലുകളുടെ സ്ഥിതി അതിലും പരിതാപകരമാണ്.

മികച്ച നിലവാരമുള്ള ഭക്ഷണം എന്ന് മനോഹരമായ മെനുവിൽ അടിച്ചുവച്ചിരിക്കുന്നത് കണ്ടാണ് നമ്മൾ വാങ്ങിക്കഴിക്കുന്നത്. പലയിടങ്ങളിലും അനാരോഗ്യകരമായ സാഹചര്യങ്ങൡലാണ് ഭക്ഷണം പാകം ചെയ്യുന്നത്. വഴിപാടുപോലെ നടക്കുന്ന റെയ്ഡുകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നിന്നടക്കം പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്. പഴകിയ ഭക്ഷണംപോലെ വിഷം വേറൊന്നുമില്ല. മദ്യം അതിനൊക്കെ ഒരുപാട് താഴെയേ വരു. എന്നാൽ, നിലവാരമില്ലാത്തതിനാൽ എത്ര ഹോട്ടലുകളാണ് കേരളത്തിൽ പൂട്ടുന്നത്.

നമ്മുടെ നാട്ടിൽ എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നിലവാരമുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾമുതൽ പ്രശ്‌നം നിലനിൽക്കുന്നുണ്ട്. വൈസ് ചാൻസലർമാരുടെ കഥകൾ ദിവസവും പത്രങ്ങളിൽ വായിക്കുന്നതാണ്. ഏത് യൂണിവേഴ്‌സിറ്റിയിലാണ് കൊള്ളാവുന്ന വൈസ് ചാൻസലർ ബാക്കിയുള്ളത്. നിലവാരമില്ലാത്തതുകൊണ്ട് കോളേജുകളും യൂണിവേഴ്‌സിറ്റികളുമൊന്നും പൂട്ടിയ ചരിത്രം കേരളത്തിനില്ല.

സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനവും നിലവാരമില്ലാത്തതാണ്. എന്നാൽ ഏതെങ്കിലും ആശുപത്രികൾ പൂട്ടിയോ? മര്യാദയ്ക്ക് റോഡുണ്ടാക്കാത്തതിന് പിഡബ്ല്യുഡി പൂട്ടിയില്ലല്ലോ. കെഎസ്ആർടിസിയോ കെഎസ്ഇബിയോ പൂട്ടിയില്ല. കോർപറേഷനുകളും മുനിസിപ്പാലിറ്റികളും പൂട്ടിയില്ല. നിലവാരമില്ലാത്ത എല്ലാം പൂട്ടുന്ന കൂട്ടത്തിൽ വേണം ബാറുകളും പൂട്ടാൻ.

നിലവാരമില്ലെന്ന പേരിൽ ബാറുകൾ പൂട്ടുന്ന നടപടി വെറും തട്ടിപ്പാണെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും രഞ്ജി പണിക്കർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP