Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റർവ്യൂ'; ചാനൽ അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി; താരത്തെ പ്രകോപിപ്പിച്ചത് സുചി ലീക്‌സിൽ സ്വകാര്യ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യം

'ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റർവ്യൂ'; ചാനൽ അഭിമുഖത്തിനിടെ മൈക്ക് ഊരിയെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി; താരത്തെ പ്രകോപിപ്പിച്ചത് സുചി ലീക്‌സിൽ സ്വകാര്യ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യം

മറുനാടൻ മലയാളി ഡെസ്‌ക്‌

ചാനൽ അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് നടൻ ധനുഷ് ഇറങ്ങിപ്പോയി. ടിവി 9 ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് നടകീയ രംഗങ്ങൾ അരങ്ങേറിയത്. ആങ്കറുടെ ചോദ്യത്തിനോടുള്ള അതൃപ്തി പ്രകടമാക്കിയാണ് നടൻ വേദി വിട്ടിറങ്ങിയത്.

പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന്റെ ഭാഗമായാണ് ധനുഷ് ഹൈദ്രബാദിലുള്ള ടിവി 9 ചാനലിന് അഭിമുഖം നൽകിയത്. ഗായിക സുചിത്ര കാർത്തിക് പുറത്തുവിട്ട ചിത്രങ്ങളെ കുറിച്ചുള്ള ചോദ്യമാണ് താരത്തെ പ്രകോപിപ്പിച്ചത്.

സുചി ലീക്ക്സ് എന്ന പേരിൽ സുചിത്ര ട്വിറ്ററിലൂടെ നേരത്തെ തമിഴ് സിനിമാ താരങ്ങളായ ധനൂഷ്, ഹൻസിക, ആൻഡ്രിയ, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു.

സുചി ലീക്ക്സ് മൂലം കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടായില്ലേ എന്ന് അഭിമുഖം നടത്തിയ യുവതി ചോദിച്ചപ്പോഴായിരുന്നു ധനുഷ് 'ദിസ് ഈസ് എ വെരി സ്റ്റുപ്പിഡ് ഇന്റർവ്യു' എന്ന് പറഞ്ഞ് ചിരിയോടെ ലേപൽ വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP