Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

തുമ്പിക്കൈ ഉയർത്തി സ്‌നേഹപൂർവം അവർ അവനെ തലോടി; കവിൾ ചേർത്തുവെച്ച് ആശ്വസിപ്പിച്ചു; പിരിയാൻ നേരം അവരുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു; ശത്രുവിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ആനയ്ക്ക് യാത്രയയപ്പ് നൽകാൻ ഒത്തുകൂടിയത് മുന്നൂറോളം ആനകൾ! മനുഷ്യത്വം മരവിച്ച ഭൂമിയിലെ ചില മൃഗീയമായ കാഴ്ചകൾ

തുമ്പിക്കൈ ഉയർത്തി സ്‌നേഹപൂർവം അവർ അവനെ തലോടി; കവിൾ ചേർത്തുവെച്ച് ആശ്വസിപ്പിച്ചു; പിരിയാൻ നേരം അവരുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു; ശത്രുവിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ആനയ്ക്ക് യാത്രയയപ്പ് നൽകാൻ ഒത്തുകൂടിയത് മുന്നൂറോളം ആനകൾ! മനുഷ്യത്വം മരവിച്ച ഭൂമിയിലെ ചില മൃഗീയമായ കാഴ്ചകൾ

മറുനാടൻ ഡെസ്‌ക്‌

ജാഫ്‌ന: ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. വെട്ടിയും കുത്തിയും വെടിവെച്ചും സഹജീവികളെ കൊല്ലുന്ന മനുഷ്യർക്ക് അന്യമായി തുടങ്ങിയിരിക്കുന്ന സഹജീവീഭാവത്തിന്റെ നേർക്കാഴ്ച. ശത്രുവിന്റെ ആക്രമണത്തിൽ ചരിഞ്ഞ സംഘത്തലവന് യാത്രയയപ്പ് നൽകാൻ ഒത്തുകൂടിയത് മുന്നൂറോളം കാട്ടാനകൾ. തുമ്പിക്കൈ കൊണ്ട് അവരോരോരുത്തരും നേതാവിന്റെ കവിളിലും ശരീരത്തിലും തലോടി. നിറഞ്ഞ കണ്ണുകളോടെ അവർ പിന്നീട് കാട്ടിലേക്ക് മടങ്ങി.

ശ്രീലങ്കയിലെ അനുരാധപുരയ്ക്ക് സമീപത്തുള്ള തടാകത്തിനരികിലായിരുന്നു ഇതരങ്ങേറിയത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഈ ദൃശ്യം ഫോട്ടോയായും വീഡിയോയും പകർത്താൻ മത്സരിച്ചു. അതൊന്നും കൂസാതെ ആനകൾ അവരുടെ നേതാവിനെ യാത്രയാക്കി. പത്തോളം ആനകളാണ് ഇതിന് നേതൃത്വം കൊടുത്തത്. എന്നാൽ, മുന്നൂറോളം ആനകൾ സമീപത്തായി നിലയുറപ്പിച്ചിരുന്നു. മനുഷ്യരെപ്പോലെ ആനകളും സഹജീവികൾ ചെരിഞ്ഞുകഴിഞ്ഞാൽ തുമ്പിക്കൈകൊണ്ട് ഉമ്മവെച്ചും തഴുകിയും സങ്കടമറിയിക്കാറുണ്ടെന്ന് ഗവേഷകരും സമ്മതിക്കുന്നു.

മനുഷ്യർ സങ്കടം പങ്കുവെക്കുന്നത് ഉറ്റവരുടെ വിയോഗത്തിലാണെങ്കിൽ ആനകളുടെ കാര്യത്തിൽ അങ്ങനെയല്ല. സംഘത്തിലെ ഏറ്റവും ചെറിയ ആനയുടെ വിയോഗം പോലും അവർക്ക് താങ്ങാനാവില്ല. മാത്രമല്ല, വനത്തിൽ ഒരാന അനാരോഗ്യവാനായി മരണത്തിലേക്ക് പോവുകയാണെങ്കിൽ മറ്റാനകൾ അതിനെ ശുശ്രൂഷിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കാറുണ്ടെന്നും 2006-ൽ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പഠനം വ്യക്തമാക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP