Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിഷ സാരംഗിന്റേത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല; ഫ്‌ളവേഴ്‌സ് ലക്ഷ്യമിടുന്നത് നിഷയെ ഒഴിവാക്കി 'ഉപ്പും മുളകും' നിർത്തി പകരം 'ചപ്പും ചവറും' പരിപാടി തുടങ്ങാൻ; ആർടിസ്റ്റുകൾക്ക് നീതി ഉറപ്പുവരുത്തുന്നതിന് എല്ലാ നടീനടന്മാർക്കും ഒപ്പം 'ആത്മ' നിലകൊള്ളും; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനൊപ്പമെങ്കിലും സീരിയൽ നടിയുടെ സംഭവത്തിൽ 'അവൾക്കൊപ്പം' എന്നു പറഞ്ഞ് കെ ബി ഗണേശ് കുമാർ എംഎൽഎ

നിഷ സാരംഗിന്റേത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല; ഫ്‌ളവേഴ്‌സ് ലക്ഷ്യമിടുന്നത് നിഷയെ ഒഴിവാക്കി 'ഉപ്പും മുളകും' നിർത്തി പകരം 'ചപ്പും ചവറും' പരിപാടി തുടങ്ങാൻ; ആർടിസ്റ്റുകൾക്ക് നീതി ഉറപ്പുവരുത്തുന്നതിന് എല്ലാ നടീനടന്മാർക്കും ഒപ്പം 'ആത്മ' നിലകൊള്ളും; നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനൊപ്പമെങ്കിലും സീരിയൽ നടിയുടെ സംഭവത്തിൽ 'അവൾക്കൊപ്പം' എന്നു പറഞ്ഞ് കെ ബി ഗണേശ് കുമാർ എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനൊപ്പം എന്ന നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഇടതു എംഎൽഎ കെ ബി ഗണേശ് കുമാർ. ഇതിന്റെ പേരിൽ പൊതുസമൂഹത്തിൽ നിന്നും കടുത്ത വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും ഗണേശ് തന്റെ നിലപാടിൽ നിന്നും പിന്നോട്ടു പോയിട്ടില്ല. ദിലീപിനെ തിരികെ താരസംഘടനയിലേക്ക് എടുക്കണമെന്ന ആവശ്യം ഉയർത്തി രംഗത്തെത്തിയവരുടെ കൂട്ടത്തിൽ പ്രധാനിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സീരിയൽ രംഗത്തു നിന്നും ഒരു വിവാദം ഉണ്ടായപ്പോൾ ഗണേശ് കുമാർ ആർക്കൊപ്പം നിൽക്കുമെന്ന ചോദ്യം ഉയർന്നിരുന്നു. കാരണം സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ അധ്യക്ഷനായിരുന്നു അദ്ദേഹം.

നിഷ സാരംഗിനെ 'ഉപ്പും മുളകും' സീരിയൽ ലൊക്കേഷനിലെ സംവിധായകനിൽ നിന്നും മോശമായ അനുഭവം നടിക്കുണ്ടായതിനെ അപലപിച്ചുകൊണ്ടും നടിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമാണ് ആത്മ അധ്യക്ഷനായ ഗണേശ് രംഗത്തെത്തിയത്. താരസംഘടനയായ എ.എം.എം.എയുടെ ഭാരവാഹി കൂടിയായ ഗണേശ് തങ്ങൾക്ക് അവസരം കുറയുന്നു എന്നു പരാതിപ്പെട്ട് നടി നൽകിയ കത്തിനോട് പ്രതികരിച്ചിരുന്നില്ല. ഇതിനിടെയാണ് സീരിയൽ രംഗത്തെ നടിക്ക് വേണ്ടി ഗണേശ് എത്തിയത്. 

ശക്തമായ ഭാഷയിൽ തന്നെ ഫ്‌ളവേഴ്‌സ് ചാനൽ പരിപാടിയിലെ മോശം പ്രവണതയെ അദ്ദേഹം അപലപിച്ചിട്ടുണ്ട്. നിഷാ സാരംഗിനെ അപമാനിക്കുന്നതിനും തന്ത്രപൂർവ്വം പുറത്താക്കുന്നതിനും നടക്കുന്ന ഹീനശ്രമങ്ങളെ ''ആത്മ'' അതിശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നതായി ഗണേശ് പറഞ്ഞു. 'ആത്മ' യുടെ മുന്നിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിഷയം എത്തുന്നത് ആദ്യമാണെങ്കിലും അത് കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്ന് കാണില്ലെന്നും ഗണേശ് പറഞ്ഞു.

നടിയെ നിലനിർത്തുന്നതായി പ്രഖ്യാപിക്കുകയും, കുറച്ചു ദിവസങ്ങൾക്കുള്ളിൽ ''ഉപ്പും മുളകും'' അവസാനിപ്പിക്കുകയും ചെയ്തതിനുശേഷം പിന്നീട് ''ചപ്പും ചവറും'' എന്നോ മറ്റോ വേറൊരു പേരിൽ അതേ സംവിധായകനെ വച്ച് സീരിയൽ പുനരാരംഭിക്കപ്പെടുന്നതിനുമാണ് ചാനൽ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നടി ഒഴിവാക്കപ്പെടുന്നതിനും ഉള്ള സാദ്ധ്യതകളും ഈ അനുഭവങ്ങളിൽ നിന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള നീതികേടുകൾ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും ആർടിസ്റ്റുകൾക്ക് നീതി ഉറപ്പുവരുത്തുന്നതിന് എല്ലാ നടീനടന്മാർക്കും ഒപ്പം ''ആത്മ'' അതിശക്തമായി നിലകൊള്ളുമെന്നും ഗണേശ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

വിഷയത്തിൽ ആത്മയുടെ അധ്യക്ഷനായ കെ ബി ഗണേശ് കുമാർ പുറത്തിരക്കിയ പത്രക്കുറിപ്പ് വായിക്കാം:

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തുവരുന്ന 'ഉപ്പും മുളകും' സീരിയൽ ലൊക്കേഷനിൽ സംവിധായകനിൽ നിന്നും ഉണ്ടായ വളരെ മോശമായ അനുഭവങ്ങൾ വെളിപ്പെടുത്തിയതിനെ തുടർന്ന് നടി നിഷാ സാരംഗിനെ അപമാനിക്കുന്നതിനും തന്ത്രപൂർവ്വം പുറത്താക്കുന്നതിനും നടക്കുന്ന ഹീനശ്രമങ്ങളെ ''ആത്മ'' അതിശക്തമായി അപലപിക്കുകയും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു.

13 വർഷക്കാലമായി ഈ മേഖലയിലുള്ള നടീനടന്മാരുടെ ക്ഷേമത്തിനും പൊതുവായ ജീവകാരുണ്യ സേവനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന 'ആത്മ' യുടെ മുന്നിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിഷയം എത്തുന്നത്. എങ്കിലും ഇത് കേവലം ഒറ്റപ്പെട്ട സംഭവമായി കാണുവാൻ കഴിയില്ല.

ഓരോ ആർട്ടിസ്റ്റിനും അഭിമുഖീകരിക്കേണ്ടി വരാനിടയുള്ള ഭീഷണിയും വെല്ലുവിളിയും ആയിട്ടാണ് 'ആത്മ' നിഷയുടെ അനുഭവങ്ങളെ കാണുന്നത്. മലയാളം ടെലിവിഷൻ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരന്മാരും കലാകാരികളും തൊഴിൽ മേഖലയിൽ അഭിമുഖീകരിച്ചുവരുന്ന മറ്റ് ഒട്ടനവധി പ്രതിബന്ധങ്ങൾ സംബന്ധിച്ച് ആശങ്ക അറിയിച്ചും, അവ ആവർത്തിക്കാതിരിക്കാൻ ആത്മാർഥതയുള്ള നടപടികൾ ആവശ്യപ്പെട്ടും കേരളാ ടെലിവിഷൻ ഫ്രറ്റേണിറ്റിക്കും ചില ചാനൽ മേധാവികൾക്കും ''ആത്മ'' മുൻപ് കത്ത് നൽകിയിരുന്നു.

നിർഭാഗ്യകരമെന്നു പറയട്ടെ, അവരിൽ ഒരാളും ഒരു മറുപടി നൽകാൻ പോലും തയ്യാറാകാതെ അങ്ങേയറ്റം അവഗണനാപരമായ സമീപനവും ഉത്തരവാദിത്യരാഹിത്യവും ആണ് കാട്ടിയത്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ വിഷയത്തിലുള്ള അവരുടെ നിലപാടും, തന്ത്രപരമായ ഒരു സമീപനമായിട്ടാണ് കാണേണ്ടിവരുന്നത്.

നടിയെ നിലനിർത്തുന്നതായി പ്രഖ്യാപിക്കുകയും, കുറച്ചു ദിവസങ്ങൾക്കുള്ളിൽ ''ഉപ്പും മുളകും'' അവസാനിപ്പിക്കുകയും ചെയ്തതിനുശേഷം പിന്നീട് ''ചപ്പും ചവറും'' എന്നോ മറ്റോ വേറൊരു പേരിൽ അതേ സംവിധായകനെ വച്ച് സീരിയൽ പുനരാരംഭിക്കപ്പെടുന്നതിനും, നടി ഒഴിവാക്കപ്പെടുന്നതിനും ഉള്ള സാദ്ധ്യതകളും ഈ അനുഭവങ്ങളിൽ നിന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിലുള്ള നീതികേടുകൾ യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും ആർടിസ്റ്റുകൾക്ക് നീതി ഉറപ്പുവരുത്തുന്നതിന് എല്ലാ നടീനടന്മാർക്കും ഒപ്പം ''ആത്മ'' അതിശക്തമായി നിലകൊള്ളുമെന്നും അറിയിക്കുന്നു.

ആത്മാർഥതയോടെ, ആത്മയ്ക്ക് വേണ്ടി, കെ. ബി. ഗണേശ് കുമാർ. എംഎൽഎ. (പ്രസിഡന്റ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP