Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹർത്താലിൽ അക്രമം നടത്തുന്ന രാഷ്ട്രീയക്കാരൻ തന്റെ നേതാവ് അതുകാണുന്നുണ്ടല്ലോ എന്നോർത്ത് പിന്തിരിയാറില്ല; ദൈവവിശ്വാസിയാണെങ്കിൽ അവൻ ഒന്നുചിന്തിക്കും അയ്യോ ദൈവം ഇതുകാണുന്നുണ്ടല്ലോയെന്ന്; കേരളത്തിൽ കൊലപാതകങ്ങൾ കൂടുതൽ നടക്കുന്നത് മതത്തിന്റെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ എന്ന ചോദ്യത്തിന് ഹരി പത്തനാപുരത്തിന്റെ കിടിലൻ മറുപടി

ഹർത്താലിൽ അക്രമം നടത്തുന്ന രാഷ്ട്രീയക്കാരൻ തന്റെ നേതാവ് അതുകാണുന്നുണ്ടല്ലോ എന്നോർത്ത് പിന്തിരിയാറില്ല; ദൈവവിശ്വാസിയാണെങ്കിൽ അവൻ ഒന്നുചിന്തിക്കും അയ്യോ ദൈവം ഇതുകാണുന്നുണ്ടല്ലോയെന്ന്; കേരളത്തിൽ കൊലപാതകങ്ങൾ കൂടുതൽ നടക്കുന്നത് മതത്തിന്റെ പേരിലോ രാഷ്ട്രീയത്തിന്റെ പേരിലോ എന്ന ചോദ്യത്തിന് ഹരി പത്തനാപുരത്തിന്റെ കിടിലൻ മറുപടി

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: മതങ്ങൾക്കും മതപ്രചാരകർക്കും നിയന്ത്രണം ഏർപ്പെടുത്തണ്ടേ ?മതങ്ങൾ ഇല്ലാതിരിക്കുന്നതല്ലേ സമൂഹ വളർച്ചയ്ക്ക് അത്യാവശ്യം? മതമില്ലാതായാൽ ക്രിമിനൽ സ്വഭാവമുള്ള ആളുകളുടെ എണ്ണം തന്നെ കുറയില്ലേ? സൂര്യാ ടിവിയിൽ ഹരി പത്തനാപുരം അവതരിപ്പിക്കുന്ന ശുഭാരംഭം പരിപാടിയിൽ, രാഷ്ടീയ പ്രവർത്തകൻ കൂടിയായ ഒരു വ്യക്തി അയച്ച കത്തിലെ ചോദ്യമാണിത്.

ഈ കത്ത് അൽപകാലം മാറ്റി വച്ച ഹരി കേരളത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ നടന്നിട്ടുള്ള കൊലപാതകങ്ങൾ എത്ര, മതത്തിന്റെ പേരിൽ കൊലപാതകങ്ങൾ എത്ര എന്നിങ്ങനെ വിവരാവകാശ നിയമപ്രകാരം ചോദിച്ചു. എന്നാൽ ഇത്തരം വിവരം നൽകാൻ നിർവാഹമില്ലെന്നായിരുന്നു ആഭ്യന്തരവകുപ്പിന്റെ മറുപടി.

ഈ പശ്ചാത്തലത്തിൽ ഹരി പത്തനാപുരത്തിന്റെ വിലയിരുത്തൽ അനുസരിച്ച് കാര്യങ്ങൾ ഇങ്ങനെയാണ്: ഏതായാലും കേരളത്തിൽ അല്ലെങ്കിൽ തന്നെ അറിയാം കേരളത്തിൽ മതവൈരത്തിലുള്ളതിനേക്കാൾ കൊലപാതകങ്ങൾ നടന്നത് രാഷ്ട്രീയവൈരത്തിന്റെ പേരിലാണ്.താൻ അരാഷ്ട്രീയവാദിയല്ലെന്നും വ്യക്തമായ രാഷ്ട്രീയബോധമുള്ളയാളാണെന്നും പറയുന്ന ഹരി പത്തനാപുരം മതത്തെയും, രാഷ്ടീയത്തെയും വേറിട്ട് കാണണമെന്ന അഭിപ്രായക്കാരനാണ്.മതമത്ര മോശവും, രാഷ്ട്രീയമെത്ര മേന്മയുള്ളതും എന്ന് വിചാരിക്കരുത്.കൊലപാതകങ്ങളാണെങ്കിൽ, രാഷ്ട്രീയത്തിന്റെ പേരിലാണ് അവ കൂടുതൽ നടക്കുന്നത്.

:'മതവും രാഷ്ട്രീയവുമായി കണക്റ്റ് ചെയ്യുമ്പോളാണ് അക്രമങ്ങളും പെരുകുന്നത്.ഏതുമതവിഭാഗമാണ് ആക്രമിക്കാൻ വേണ്ടി പോകുന്നത്. അതേസമയം ഒരു രാഷ്ട്രീയം ആ മതത്തിന്റെ പേരിൽ വരുമ്പോൾ, അവരാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.അപ്പോഴും പ്രശ്‌നം രാഷ്ട്രീയമല്ലേ? മതത്തിന്റെ പേരിൽ ആരാണ് ഇത്ര അക്രമം ആഹ്വാനം ചെയ്തിട്ടുള്ളത്? കേരളത്തിൽ എവിടെയാണ് മതം ഇത്ര പ്രശ്‌നമായി മാറിയിട്ടുള്ളതെന്ന് ആലോചിച്ചുനോക്കൂ. അപ്പോൾ നിരോധനം മതത്തിനാണോ രാഷ്ട്രീയത്തിനാണോ വേണ്ടത്? ഇതുകേൾക്കുമ്പോൾ പുറംനാട്ടിലെ സിറിയയിലെ കാര്യങ്ങൾ അങ്ങനെ പറയരുത്.കേരളത്തിലെ കാര്യത്തിനാണ് സ്‌പെസിഫിക്കായി മറുപടി പറയുന്നത്.

ശരിക്കും മതവിശ്വാസം ഒരുനല്ല കാര്യം തന്നെയാണ്.മോശമായിട്ട് എടുക്കരുത്. ഒരു രാഷ്ട്രീയ രംഗത്തുള്ള ആൾ അക്രമത്തിന് തുനിയുമ്പോൾ, ഹർത്താലിൽ..അക്രമം നടത്തുമ്പോൾ തന്റെ മുകളിലുള്ള നേതാക്കൾ കാണുമല്ലോയെന്ന് കരുതി അതിൽ നിന്ന് പിന്തിരിയാറില്ല...എന്നാൽ ഈശ്വരവിശ്വാസിയായ ഒരാൾ കുഴപ്പത്തിന് പുറപ്പെടുമ്പോൾ ഒന്നുചിന്തിക്കും, ദൈവമുണ്ടോ ഇല്ലയോ എന്ന വിഷയം മാറ്റി വച്ചാൽ തന്നെ അങ്ങനെയൊരു ദൈവമിത് കാണുന്നുണ്ടോയെന്ന് കരുതി പിന്മാറിയേക്കാം.അപ്പോൾ മതത്തിൽ പ്രശ്‌നക്കാരില്ലേയെന്ന്..അവർ മതത്തിൽ കുഴപ്പം കാണിക്കുന്നവരാണ്. രാഷ്ടീയത്തിലുമില്ലേ അത്തരക്കാര്?എന്ന് കരുതി രാഷ്ട്രീയം മുഴുവൻ തെറ്റാണെന്ന് പറയാറില്ല.'

മതം ആരെയും കൊല്ലാൻ പറയുന്നില്ലെന്നും, ഹിന്ദുമതത്തിലാണെങ്കിൽ ലോകാസമസ്താ സുഖിനോ ഭവന്തു എന്നാണ് ആഹ്വാനം ചെയ്യുന്നതെന്നും വിശദമാക്കുന്ന ഹരി പത്തനാപുരം മതത്തിന്റെ പേരിലാണ് കൂടുതൽ അക്രമങ്ങൾ നടക്കുന്നതെന്ന വാദം നിഷ്‌ക്കരുണം തള്ളിക്കളയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP