Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹെലിക്യാം ഉപയോഗിച്ചുള്ള ആദ്യത്തെ ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയുമായി ന്യൂസ് 18 കേരളം; അമരത്ത് മാധ്യമപ്രവർത്തകൻ എസ് വിനേഷ് കുമാർ; പകർത്തിയത് പിവി അൻവർ എംഎൽഎയുടെ പാർക്കിലെ ദൃശ്യങ്ങൾ

ഹെലിക്യാം ഉപയോഗിച്ചുള്ള ആദ്യത്തെ ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയുമായി ന്യൂസ് 18 കേരളം; അമരത്ത് മാധ്യമപ്രവർത്തകൻ എസ് വിനേഷ് കുമാർ; പകർത്തിയത് പിവി അൻവർ എംഎൽഎയുടെ പാർക്കിലെ ദൃശ്യങ്ങൾ

കോഴിക്കോട്: ഒരു വാർത്ത ചെയ്യുന്നതിനായി പല മാർഗങ്ങൾ ഉപയോഗിക്കാറുണ്ട് റിപ്പോർട്ടർമാർ; ദൃശ്യമാധ്യമ രംഗത്ത് സ്റ്റിങ് ഓപ്പറേഷൻ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അന്വേഷണാത്മക വാർത്തകൾക്ക് ദൃശ്യങ്ങൾ ചിലപ്പോൾ നേരിട്ട് പകർത്താൻ കഴിഞ്ഞുവെന്ന് വരില്ല. അപ്പോഴാണ് ഒളി ക്യാമറകളുടെ ഉപയോഗം. എന്നാൽ ആധുനിക കാലത്ത് മാറ്റങ്ങൾക്ക് പേര്‌കേട്ട മാധ്യമ രംഗത്തും ഒരു പുത്തൻ മാർഗമാണ് ന്യൂസ് 18 കേരള സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് വിനേഷ് കുമാർ സ്വീകരിച്ചിരിക്കുന്നത്. പിവി അൻവർ എംഎൽഎയുടെ കക്കാടംപൊ്‌യിലെ വാട്ടർ തീം പാർക്കിലെ ദൃശ്യങ്ങൾ പകർത്താൻ വിനേഷും സംഘവും ഹെലിക്യാം ആണ് ഉപയോഗിച്ചത്.

ഹെലി ക്യാം ഉപയോഗിച്ചുള്ള ആദ്യത്തെ ഇൻവെസ്റ്റിഗേഷൻ സ്റ്റോറിക്ക് ആദ്യമണിക്കൂറിൽത്തന്നെ ഇംപാക്ട് ഉണ്ടാക്കി ന്യൂസ് 18 കേരളം. പിവി അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കിൽ ഉരുൾപൊട്ടിയ ദൃശ്യങ്ങളടങ്ങുന്ന വാർത്ത ഇന്നലെയാണ് ന്യൂസ് 18 പുറത്തുവിട്ടത്. ഉടൻതന്നെ പാർക്കിന് സ്റ്റോപ്പ് മെമോ നൽകി കോഴിക്കോട് ജില്ലാ കളക്ടർ ഉത്തരവിടുകയും ചെയ്തിരുന്നു. ന്യൂസ് 18 സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് എസ് വിനേഷ് കുമാറും സംഘവുമാണ് കക്കാടംപൊയിലിൽ നിന്ന് ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്.

വെള്ളപൊക്കം, കലോത്സവം, തൃശൂർ പൂരം തുടങ്ങിയ കാര്യങ്ങൾക്ക് സാധാരണ നിലയിൽ ദൃശ്യമാധ്യമങ്ങൾ ചെറിയ ഹെലികോപ്റ്ററായ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താറുണ്ടായിരുന്നു. എന്നാൽ ഒരു ഇൻവെസ്റ്റിഗേഷൻ വാർത്തയ്ക്ക് ആദ്യമായാണ് ഒരു ദൃശ്യമാധ്യമം ഹെലിക്യാം ഉപയോഗിച്ചിരിക്കുന്നത്. പിവി അൻവർ എംഎൽഎയുടെ പിവിആർ നാച്യൂറോ വാട്ടർ തീം പാർക്ക് ദുരന്തബാധ്യത പ്രദേശത്തല്ലെന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോർട്ടിലെ യുക്തിരാഹിത്യം ചോദ്യം ചെയ്യുന്നതാണ് വിനേഷ് കുമാറും സംഘവും പകർത്തിയ ഹെലിക്യാം ദൃശ്യങ്ങൾ.

വാർത്ത പുറത്തുവന്നതും കൂടരഞ്ഞി വില്ലേജ് ഓഫീസറും സംഘവും പാർക്കിൽ പരിശോധന നടത്തുകയും വ്യാപ്തിയേറിയ ഉരുൾപൊട്ടലാണ് ഉണ്ടായതെന്നും കണ്ടെത്തിയിരുന്നു. പരിസ്ഥിതി, ഭൂമികയ്യേറ്റം, വനസംരക്ഷണം, ആദിവാസി വിഷയങ്ങൾ ഉൾപ്പെടെ നിരവധി ലേഖനങ്ങളും വാർത്തകളും ചെയ്തിട്ടുള്ള എസ് വിനേഷ് കുമാർ ന്യൂസ് 18 കോഴിക്കോട് ബ്യൂറോയിലെ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റാണ്. ന്യൂസ് 18 കേരളയുടെ ആദ്യ ഹെലിക്യാം ഓപ്പറേഷൻ ഇതിനകം തന്നെ മാധ്യമലോകത്ത് ചർച്ചയായിട്ടുണ്ട്. പാർക്ക് നിൽക്കുന്ന പ്രദേശത്തിന് എതിർവശത്തുള്ള കുന്നിൽ കയറിയാണ് ന്യൂസ് 18 സംഘം ദൃ്ശ്യങ്ങൾ പകർത്തിയതെന്ന് എസ് വിനേഷ്‌കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നേരത്തെ പാർക്ക് പ്രവർത്തിക്കുന്നത് സകല അനുമതിയോടുകൂടിയാണെന്ന് പിവി അൻവർ എംഎൽ അഭിപ്രായപ്പെട്ടത് ശരിയാണെന്ന റിപ്പോർടാണ് പഞ്ചായത്തും നൽകിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP