Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്

ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:കേരള പൊലീസ് സേനയ്ക്ക് അപമാനകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊച്ചി തേവര ലൂർദ് പള്ളിയുടെ മുന്നിൽ ഡ്യൂട്ടിക്കിടയിൽ മനഃപൂർവം സ്ത്രീകളെ സ്പർശിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വഴിയിൽ കൂടി കടന്നു പോകുന്ന വിദ്യാർത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാൾ വെറുതെ വിടുന്നില്ല. കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ ഇയാൾ പിന്നെയും പരിപാടി തുടരുകയാണ്. അതേസമയം,തേവരയിലെ ഈ ഞരമ്പ് രോഗി പൊലീസ് അല്ല ഹോം ഗാർഡ് ആണെന്നാണ് ഔദ്യോഗിക ഫേസ്‌ബുക്ക് വഴിയുള്ള കേരള പൊലീസിന്റെ വിശദീകരണം. ബന്ധപ്പെട്ട സ്റ്റേഷൻ ചുമതലയുള്ള ഓഫീസറെ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇയാൾക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്നും പൊലീസ് ഫേസ്‌ബുക്കിൽ വ്യക്തമാക്കി.

ഇന്നലെ തേവര ലൂർദ് പള്ളിക്ക് മുന്നിൽ നടന്ന സംഭവം ഇതിനകം ഫേസ്‌ബുക്കിലും മറ്റും വ്യാപക ചർച്ചയ്ക്കിടയാക്കിയിട്ടുണ്ട്. ഇയാളുടെ അടുത്തു കൂടി പോകുന്ന ഒരു സ്ത്രീയെ പോലും ഇയാൾ വെറുതേ വിടുന്നില്ല. സ്‌കൂൾ യൂണിഫോമിൽ പോകുന്ന കൊച്ചു കുട്ടികളുടെ ശരീരങ്ങളിൽ പോലും ഇയാൾ യാതൊരു മടിയും കൂടാതെ സ്പർശിക്കുന്നു. മക്കളെക്കാൾ പ്രായം കുറവുള്ള കുട്ടികളെ പോലും യാതൊരു മടിയും കൂടാതെ സ്പർശിച്ചു സുഖിക്കുന്ന ഇയാൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

റോഡരുകിൽ ഒന്നുമറിയാത്ത പോലെയാണ് ഇയാൾ കൈവീശി നിൽക്കുന്നത്. സ്ത്രീകൾ അടുത്തു കൂടി പോകുമ്പോൾ വീശുന്ന ഇയാളുടെ കൈകൾ പുരുഷന്മാർ പോകുമ്പോൾ ഒതുക്കി പിടിക്കാൻ മറക്കുന്നുമില്ല. പല സ്ത്രീകളും അറിയാതെ കൈകൊണ്ടതാവാമെന്ന് വിചാരിച്ചാണ് കടന്നു പോകുന്നത്. എന്നാൽ പെൺകുട്ടികൾ അടക്കം ചിലർ തിരിഞ്ഞു നോക്കുന്നുമുണ്ട്. ഇവർ സംഭവം മനസ്സിലാക്കി തിരിഞ്ഞു നോക്കിയെങ്കിലും ഇതൊന്നും മൈൻഡ് ചെയ്യാതെ ഇയാൾ തന്റെ കലാപരിപാടി തുടരുകയാണ്.

അതേസമയം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഈ ഞരമ്പു രോഗി ഹോം ഗാർഡാണെന്നാണ് കേരളാ പൊലീസ് പറയുന്നത്. എന്തായാലും ഇയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇയാൾ ജോലി ചെയ്ത പരിധിയിലെ സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് സേനയ്ക്ക് കൂടി നാണക്കേടായ ഈ സംഭവത്തിൽ ഇയാൾക്കെതിരെ ഉടൻ നടപടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP