Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യത്തെ ജിഡിപിയിൽ ഉണ്ടായ ഇടിവ് കേന്ദ്രസർക്കാറിന്റെ കുറ്റമല്ലെന്ന് ന്യായീകരിക്കാൻ വിചിത്രവാദങ്ങളുമായി ജെആർ പത്മകുമാർ മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ; ഒന്നും മനസിലായില്ല ഒരിക്കൽ കൂടി വിശദീകരിക്കാമോ എന്നു ചോദിച്ചു അവതാരക നിഷ ജെബി; ബിജെപി നേതാവിന്റെ വാദങ്ങൾ കണ്ട് ചിരിയടക്കാൻ പാടുപെട്ട് എം ബി രാജേഷും; സോഷ്യൽ മീഡിയയിൽ ട്രോളായി ജെ ആർ പത്മകുമാറിന്റെ ജിഡിപി ചർച്ച

രാജ്യത്തെ ജിഡിപിയിൽ ഉണ്ടായ ഇടിവ് കേന്ദ്രസർക്കാറിന്റെ കുറ്റമല്ലെന്ന് ന്യായീകരിക്കാൻ വിചിത്രവാദങ്ങളുമായി ജെആർ പത്മകുമാർ മനോരമ ന്യൂസ് കൗണ്ടർ പോയിന്റിൽ;  ഒന്നും മനസിലായില്ല ഒരിക്കൽ കൂടി വിശദീകരിക്കാമോ എന്നു ചോദിച്ചു അവതാരക നിഷ ജെബി; ബിജെപി നേതാവിന്റെ വാദങ്ങൾ കണ്ട് ചിരിയടക്കാൻ പാടുപെട്ട് എം ബി രാജേഷും; സോഷ്യൽ മീഡിയയിൽ ട്രോളായി ജെ ആർ പത്മകുമാറിന്റെ ജിഡിപി ചർച്ച

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാജ്യത്തെ സാമ്പത്തിക വളർച്ചാനിരക്ക് കുറഞ്ഞെന്ന വാർത്ത പുറത്തുവന്നത് രണ്ട് ദിവസം മുമ്പാണ്. ഇതുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചയിൽ പോയി പണി കിട്ടിയിരിക്കയാണ് ബിജെപി നേതാവ് ജെ ആർ പത്മകുമാറിന്. രാജ്യത്തെ ജിഡിപി നിരക്കിനെ കുറിച്ച് വിശദീകരിക്കാൻ മനോരമ ന്യൂസിൽ ഇരുന്ന നേതാവ് ശരിക്കും പാടുപെട്ടു. ഇതിനെ ട്രോളിക്കൊണ്ട് രംഗത്തുവന്നിരിക്കയാണ് സോഷ്യൽ മീഡിയ. മനോരമ ന്യൂസിലെ കൗണ്ടർ പോയിന്റിലെ ചർച്ചയിലാണ് ബിജെപി നേതാവ് ജെആർ പത്മകുമാർ ജിഡിപിയുമായി ബന്ധപ്പെട്ട് ചില വാദങ്ങൾ ഉന്നയിച്ചത്.

ജെആർ പത്മകുമാർ ചർച്ചയിൽ അവതരിപ്പിച്ച കാര്യം അവതാരിക നിഷാ ജെബി താങ്കൾ പറഞ്ഞത് എനിക്ക് മനസ്സിലായില്ലെന്ന് ആവർത്തിച്ച് പറയുകയും ചെയ്തു. കാര്യം കൈവിട്ടുപോകുമെന്ന് ജെആർ പത്മകുമാർ അറിഞ്ഞതോടെ ചില ന്യായീകരണങ്ങളും മുന്നോട്ടുവെച്ചു. ജെ ആർ പത്മകുമാറിന്റെ പരാമർശം ചർച്ചയിൽ പങ്കെടുത്തവരെല്ലാം പരിഹാസത്തോടെയാണ് നോക്കി കണ്ടത്. അതേസമയം ചാനൽ ചർച്ചയിൽ ജെആർ പത്മകുമാർ പറഞ്ഞ കാര്യങ്ങൾ ട്രോളന്മാർക്ക് വിഷയമായി മാറിയിരിക്കയാണ്. സോഷ്യൽ മീഡിയയിൽ തന്നെ ജെആർ പത്മകുമാറിനെ ട്രോളിയുള്ള ഇമേജുകളും വീഡിയോകളും ഇതിനകം തന്നെ പ്രചരിക്കുകയാണ് ഇപ്പോൾ.

എന്തുകൊണ്ടാണ് വളർച്ചാ നിരക്ക് കുറഞ്ഞതെന്നും, കാരണങ്ങളെന്താണെന്നും വിശദീകരിക്കേണ്ടിടത്താണ് ജെ ആർ പത്മകുമാർ ആർക്കും മനസ്സിലാകാത്ത വിധത്തിലുള്ള നിർവചനങ്ങൾ നൽകിയത്. അതേസമയം നടപ്പുവർഷത്തെ ഒന്നാം പാദത്തിലും, രണ്ടാം പാദത്തിലും ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറഞ്ഞത് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് ആറര വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് എത്തിയത്. വളർച്ചാ നിരക്ക് 4.5 ശതമാനമായി ചുരുങ്ങി.

ഉപഭോഗ നിക്ഷേപ മേഖലയിലും, വ്യവസായിക ഉത്പ്പാദനത്തിലുമെല്ലാം വലിയ തളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഒന്നാം പാദത്തിൽ വളർച്ചാ നിരക്ക് അഞ്ച് ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളിയെ അഭിമുഖീരിക്കേണ്ടി വന്നത് കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾ മൂലമാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനെ ന്യായീകരിക്കാൻ ശ്രമിച്ചാണ് പത്മകുമാർ അബദ്ധത്തിൽ ചാടിയത്.

ജെആർ പത്മകുമാറിന്റെ ചാനൽ ചർച്ചയിൽ പറഞ്ഞത് ഇങ്ങനെയാണ്:  ജിഡിപി എന്നത് കണക്കാക്കുന്നത്് രാജ്യത്തിന്റെ ആഭ്യന്തര ഉത്പ്പാദനത്തിന്റെ ഉത്പ്പന്നങ്ങളുടെ വിലയോ അതിന്റെ മൂല്യങ്ങളോ അടിസ്ഥാനപ്പെടുത്തിയാണ്. ഉത്പ്പാദനം കൂടാതെ തന്നെ പണപ്പെരുപ്പം കൂടുതൽ ആണെങ്കിൽ ജിഡിപി വളർച്ചാ നിരക്ക് ഉയർന്ന് കാണിക്കാൻ പറ്റും. മന്മോഹൻ സിംഗിന്റെ കാലത്ത് ജിഡിപി വളർച്ചാ നിരക്ക് രണ്ടക്കത്തിലാണെന്നും പന്ത്രണ്ടോ, പതിമൂന്നോ, പതിനാലോ ആണന്നും അപ്പോൾ ഉൽപ്പാദനം വേണ്ട എന്നാണ് ചാനൽ ചർച്ചയിൽ ജെ ആർ പത്മകുമാർ വ്യക്തമാക്കിയത്. ജിഡിപി കണക്കാക്കുമ്പോൾ പണചുരുക്കുമോ, പണപെരുപ്പമോ മൈനസ് ജിഡിപി മൈനസ് ജിഡിപി കണക്കാക്കി, റിലയലായിട്ടുള്ള ഗ്രോത്തിനെ കണക്കാക്കാൻ പറ്റുമെന്ന വാദങ്ങളാണ് ജെആർ പത്മകുമാർ നിരത്തിയത്.

അതിനാൽ ജിഡിപിയെ മാത്രം പരിഗണിച്ചുകൊണ്ട് മുൻപോട്ട് പോകാൻ പറ്റില്ലെന്നും ജെആർ പത്മകുമാർ ചർച്ചയിൽ പ്രതികരിച്ചു. അവതാരിക നിഷ താങ്കൾ പറഞ്ഞത് എനിക്ക് മനസ്സിലായില്ലെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി ജെആർ പത്മകുമാർ. പറഞ്ഞ കാര്യം ഒന്നും കൂടി ആവർത്തിച്ച് പറഞ്ഞ് തടിതപ്പുകയായിരുന്നു ബിജെപിയുടെ പ്രമുഖ നേതാവ്.

ഇതോടെ ജെആർ പത്മകുമാറിനെ വളഞ്ഞിട്ട് പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ ഒന്നാകെ. സാമ്പത്തിക വിജ്ഞാനം കുറവാണെങ്കിൽ ജെആർ പത്മകുമാർ പഠിക്കണമെന്നാണ് സോഷ്യൽ മീഡയയിൽ ഇപ്പോൾ ഉയർന്നുവരുന്നത്. അതേസമയം ജെആർ പത്മകുമാറിനെ ന്യായീകരിക്കാൻ ബിജെപി അനുകൂല നിലപാടെടുക്കുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കളും തയ്യാറായില്ല. ഇന്ത്യയിൽ വലിയ സാമ്പത്തിക മാന്ദ്യം പടരുകയാണെന്നും, ബാങ്കിങ് മേഖലയിലെ വായ്പാ ശേഷിയിലടക്കം തളർച്ച രൂപപ്പെട്ടിട്ടുണ്ടെന്നും ബിജെപി നേതാക്കൾക്ക് കാര്യങ്ങൾ വിശദീകരിക്കാൻ പറ്റാത്ത അവസ്ഥായാണുള്ളതെന്നും ഇത് മൂലമാണ് ജെആർ പത്മകുമാർ അടക്കമുള്ള ബിജെപി നേതാക്കൾ കാര്യങ്ങൾ വിശദീകരിക്കാൻ മടികാണിക്കുന്നതെന്നുമാണ് വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP