Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇത്തവണത്തെ മനോരമ ന്യൂസ് മേക്കർ ജേക്കബ് തോമസ് ആയേക്കും; ഫൈനൽ ലിസ്റ്റിൽ ഡിജിപിയെ കൂടാതെ വെള്ളാപ്പള്ളിയും കോടിയേരിയും നിവിൻ പോളിയും മാത്രം

ഇത്തവണത്തെ മനോരമ ന്യൂസ് മേക്കർ ജേക്കബ് തോമസ് ആയേക്കും; ഫൈനൽ ലിസ്റ്റിൽ ഡിജിപിയെ കൂടാതെ വെള്ളാപ്പള്ളിയും കോടിയേരിയും നിവിൻ പോളിയും മാത്രം

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനഭിമതനായ ഉദ്യോഗസ്ഥന് മനോരമ ന്യൂസ് ചാനൽ ഇത്തവണ ന്യൂസ് മേക്കർ പുരസ്‌ക്കാരം നൽകി ആദരിക്കുമോ? പൊതുജനങ്ങൾക്ക് പ്രിയങ്കരനായ ഉദ്യോഗസ്ഥന് വേണ്ടി ചാനൽ ഇത്തവണ ചിലപ്പോൾ ഉമ്മൻ ചാണ്ടിയോടും നോ പരഞ്ഞേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. സംസ്ഥാന രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ച വെളിപ്പെടുത്തൽ നടത്തിയ അബ്കാരി ബിജു രമേശ് ന്യൂസ് മേക്കർ പട്ടികയിൽ നിന്നും പുറത്തായി കഴിഞ്ഞു. ഇതോടെയാണ് ജേക്കബ് തോമസിന് കൂടുതൽ അവസരം കൈവന്നത്.

പ്രേക്ഷകരുടെ അഭിപ്രായത്തിന് മുൻതൂക്കം നൽകിയാണ് അവസാന നാല് പേരെ ചാനൽ തിരഞ്ഞെടുത്തത്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, നടൻ നിവിൻ പോളി എന്നിവരാണ് ജേക്കബ് തോമസിനെ കൂടാതെ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്.

ഈ വർഷം വാർത്തകളിൽ നിറഞ്ഞുനിന്ന മലയാളികളിൽനിന്ന് മനോരമ ന്യൂസ് എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത പത്തു വ്യക്തികളാണ് പ്രാഥമികപട്ടികയിൽ ഉണ്ടായിരുന്നത്. എസ്എംഎസ്, ഓൺലൈൻ വോട്ടുകളിലൂടെയാണ് നാലുപേർ ഫൈനൽ റൗണ്ടിലെത്തിയത്. ഇനി ഒരുമാസം നീളുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുനേടുന്ന വ്യക്തി വാർത്താതാരമാകും.

ഫൈനൽ റൗണ്ടിലെത്തിയ നാലുപേർ പങ്കെടുക്കുന്ന ന്യൂസ്‌മേക്കർ സംവാദങ്ങൾ മനോരമ ന്യൂസ് ചാനൽ സംപ്രേഷണം ചെയ്യും. അന്തിമപട്ടിക പ്രഖ്യാപിച്ചുകൊണ്ട് സംപ്രേഷണം ചെയ്ത പരിപാടിയിൽ സാമൂഹിക നിരീക്ഷകൻ എം.എൻ. കാരശേരി, സാഹിത്യകാരൻ ടി.പി. രാജീവൻ എന്നിവർ പങ്കെടുത്തു.

ഇപ്പോഴത്തെ നിലയിൽ ജേക്കബ് തോമസിന് ശക്തമായ എതിരാളികായി വരിക വെള്ളാപ്പള്ളിയും നിവിൻ പോളിയുമാണ്. മലയാള സിനിമയിൽ പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നായകനായ നിവിൻ പോളിക്ക് മികച്ച നായകനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുകൊണ്ട് നിവിൻ പോളി ശക്തനായ എതിരാളിയാണ്. എന്നാൽ കഴിഞ്ഞ തവണ മഞ്ജു വാര്യർക്കാണ് അവാർഡ് നൽകിയത്. തുടർച്ചയായി രണ്ട് തവണ സിനിമാക്കാർക്ക് അവാര്ഡ് നൽകാനുള്ള സാധ്യത കുറവാണ്.

ബിജെപിക്കൊപ്പം നിന്ന് മൂന്നാം മുന്നണിയുണ്ടാക്കാൻ ഇറങ്ങിയ വെള്ളാപ്പള്ളി നടേശനാണ് ജേക്കബ് തോമസിന് എതിരാളിയാകുന്ന മറ്റൊരു വ്യക്തി. സമത്വ മുന്നേറ്റ യാത്ര നയിച്ചും ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വെള്ളാപ്പള്ളി. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന് പുരസ്‌ക്കാരം ലഭിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP