Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പിങ്ക് നിറമുള്ള സാരിയിൽ അതീവ സുന്ദരിയായി മീര അനിൽ; വെള്ള ജുബ്ബയിൽ അടിപൊളി ലുക്കിൽ ഭാവി വരനും; ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലെ മിന്നും അവതാരകയ്ക്ക് വിവാഹ നിശ്ചയം; ആശംസയുമായി എത്തി തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനും; നിശ്ചയ വീഡിയോ വൈറലാകുമ്പോൾ

പിങ്ക് നിറമുള്ള സാരിയിൽ അതീവ സുന്ദരിയായി മീര അനിൽ; വെള്ള ജുബ്ബയിൽ അടിപൊളി ലുക്കിൽ ഭാവി വരനും; ഏഷ്യാനെറ്റ് കോമഡി സ്റ്റാർസിലെ മിന്നും അവതാരകയ്ക്ക് വിവാഹ നിശ്ചയം; ആശംസയുമായി എത്തി തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനും; നിശ്ചയ വീഡിയോ വൈറലാകുമ്പോൾ

സ്വന്തം ലേഖകൻ

കൊച്ചി: അവതാരകയും നടിയുമായ മീര അനിൽ വിവാഹിതയാകുന്നു. വിഷ്ണു ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹനിശ്ചയം. നിശ്ചയ വീഡിയോ വൈറലാകുകയാണ്.

സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു. പിങ്ക് നിറമുള്ള സാരി ഉടുത്തായിരുന്നു മീര ചടങ്ങിൽ എത്തിയത്. വെള്ള ജുബ്ബയായിരുന്നു വിഷ്ണുവിന്റെ വേഷം. നിരവധി സ്റ്റേജ് ഷോ, ടെലിവിഷൻ പരിപാടികൾ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളാണ് മീര. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് വർഷങ്ങളായി മീരയാണ് അവതരിപ്പിക്കുന്നത്. അമല പോൾ ചിത്രം മിലിയിൽ അഭിനയിച്ചിട്ടുണ്ട്.

നാലാഞ്ചിറ മാർ ബസേലിയസ് കോളജ് ഓഫ് എൻജിനിയറിങിൽ നിന്ന് മീര ബിരുദമെടുത്തു. പിന്നീട് മാധ്യമപ്രവർത്തനത്തിൽ താത്പര്യം തോന്നിയ മീര പ്രസ് ക്ലബിൽ നിന്ന് ജേർണലിസവും പഠിച്ചു. ടെലിവിഷൻ അവതാരകയായാണ് മീരയുടെ തുടക്കം. ലയാളികൾക്ക് പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത അവതാരകയാണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് ജനകീയമായതിന് പിന്നിലും മീരയ്ക്ക് വ്യക്തമായ സാന്നിധ്യമുണ്ട്. തിരുവനന്തപുരം സ്വദേശിയായ മീര സിവിൽ എഞ്ചിനീയറിങ്ങും ജേർണലിസവുമെല്ലാം പൂർത്തിയാക്കിയാണ് അവതരണമേഖലയിലേക്ക് എത്തിച്ചേർന്നത്. താരത്തിന്റെ വിശേഷങ്ങൾ അറിയാം.

തിരുവനന്തപുരം സ്വദേശിയായ മീര അനിൽ ക്രൈസ്റ്റ് നഗറിലാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1990 മാർച്ച് 28ന് ജനിച്ച മീരയ്ക്ക് ഇപ്പോൾ 29 വയസാണ് പ്രായം. നാലാഞ്ചിറ മാർ ബസേലിയോസ് കോളേജ് ഓഫ് ഇഞ്ചിനീയറിങ്ങിൽനിന്നാണ് മീര കോളേജ് സിവിൽ എഞ്ചനീയറിങ്ങ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മാധ്യമപ്രവർത്തനത്തിലെ താൽപര്യം മൂലം താരം പ്രസ് ക്ലബ്ബിൽ നിന്നും ജേർണലിസവും പാസായി. മീര മികച്ച ഒരു നർത്തകി കൂടിയാണ്. ഭരതനാട്യവും, മോഹിനിയാട്ടവും എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ൽ യൂണിവേഴ്‌സിറ്റി കലാതിലകമാണ്. ഇതാണ് മീരയുടെ ജീവിതത്തിൽ വഴിത്തിരിവായത്. എഞ്ചിനീയറിങ്ങ് മേഖലയിൽ ലഭിച്ച ജോലി വേണ്ടെന്ന് വച്ചാണ് ടെലിവിഷൻ മേഖലയിൽ മീര ചുവടുറപ്പിച്ചത്.

ടിവി ആങ്കറായിട്ടാണ് മീരയുടെ കരിയർ ആരംഭിച്ചത്. ടോപ് 3 മോഡൽസ്, ഹലോ ഗുഡ്ഈവനിങ് തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചെങ്കിലും മീര എത്തിയ കോമഡി സ്റ്റാർസ് ഏറെ ശ്രദ്ധയാണ് നേടിയത്. ഇപ്പോൾ ഏഷ്യാനെറ്റിന്റെ പരിപാടികളിൽ എല്ലാം സ്ഥിരം അവതാരക മീരയാണ്. ഇതിനിടയ്ക്ക് മിലി എന്ന ലാൽ ജോസ് ചിത്രത്തിലും മീര വേഷമിട്ടു. ഇപ്പോൾ സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലുംഅവാർഡ് നിശകളിലും തന്റേതായ വ്യക്തിമുദ്ര താരം പതിപ്പിച്ചുകഴിഞ്ഞു. മീരയുടെ വസ്ത്രവും മെയ്‌ക്കപ്പുമെല്ലാം കോളേജ് പെൺകുട്ടികൾക്കിടയിൽ ട്രൻഡാണ്. തമിഴിൽ വിക്രം പോലുള്ള മുൻനിര നടന്മാർക്കും മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി എന്നീ താരങ്ങളോടൊത്തും യാത്ര ചെയ്യാനും മീരയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP