Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബൈബിൾ സംശയങ്ങൾക്ക് ഉത്തരം നല്കാൻ വൈദികർ പോലും തയാറായില്ല; റംസാൻ നോമ്പെടുത്തു ഖുറാൻ വായിച്ചപ്പോൾ ഉത്തരങ്ങൾ ലഭിച്ചുതുടങ്ങി; മതം മാറ്റത്തിനുള്ള കാരണങ്ങൾ വിശദീകരിച്ച് നടി മിനു കൂര്യൻ

ബൈബിൾ സംശയങ്ങൾക്ക് ഉത്തരം നല്കാൻ വൈദികർ പോലും തയാറായില്ല; റംസാൻ നോമ്പെടുത്തു ഖുറാൻ വായിച്ചപ്പോൾ ഉത്തരങ്ങൾ ലഭിച്ചുതുടങ്ങി; മതം മാറ്റത്തിനുള്ള കാരണങ്ങൾ വിശദീകരിച്ച് നടി മിനു കൂര്യൻ

തിരുവനന്തപുരം: ക്രിസ്തുമതത്തിൽനിന്ന് ഇസ്ലാം മതത്തിലേക്കു മാറാനുണ്ടായ കാര്യങ്ങൾ വിശദീകരിച്ച് സിനിമാ- സീരിയൽ നടി മിനു കുര്യൻ. തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം ഖുറാനിലാണു കണ്ടെത്താനായതെന്ന് അവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കുന്നു.

ടാ തടിയാ, കലണ്ടർ, നാടകമേ ഉലകം, വൺവേ ടിക്കറ്റ്, പ്രമുഖൻ, നല്ല പാട്ടുകാർ, ദേ ഇങ്ങോട്ട് നോക്കിയ തുടങ്ങിയ മലയാള സിനിമകളിൽ വേഷമിട്ടിട്ടുള്ള മിനു തമിഴ് സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളോട് ഒട്ടും മടി കാണിക്കാതിരുന്ന മിനു ഇപ്പോൾ തീർത്തും വിശ്വാസമാർഗത്തിലാണ്.

കേൾക്കാൻ താത്പര്യമില്ലാത്തവർ കേൾക്കരുത് എന്ന് പറഞ്ഞുകൊണ്ടാണ് 48 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. പല വിഷയങ്ങളിലുമുള്ള തന്റെ സംശയങ്ങൾ തീർത്ത് ഖുർആൻ ആണെന്ന് നടി പറയുന്നു. യേശുവിനെ കുറിച്ചൊക്കെ ആത്മീയമായി സംസാരിക്കുകയും ആ വീഡിയോ ഫേസ്‌ബുക്കിലും യൂട്യൂബിലുമൊക്കെ പോസ്റ്റ് ചെയ്തിരുന്ന ആളാണ് താൻ. ബൈബിൾ മുഴുവൻ വായിച്ചു. അതിലെ കുറേ വചനങ്ങളൊക്കെ തന്നെ ആകർഷിച്ചു. കുറേ വചനങ്ങൾ വായിച്ചപ്പോൾ ആശയക്കുഴപ്പത്തിലായി. സംശയങ്ങളുണ്ടായി. തന്റെ സംശയങ്ങൾക്ക് ഉത്തരം തരാൻ വൈദികർ പോലും തയ്യാറായില്ല.

ഈ സംശയങ്ങളെല്ലാം മനസ്സിലുള്ളപ്പോൾ പ്രാർത്ഥന മാത്രമായി ശരണം. ആരാണ് യേശു എന്താണ് ക്രിസ്തുമതം എന്നൊക്കെ അറിയാൻ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് റംസാൻ നോമ്പ് വരുന്നത്. നോമ്പ് എടുക്കണം എന്ന് തോന്നി. പക്ഷെ അതിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ല. അങ്ങനെ നോമ്പ് നോക്കാൻ ആഗ്രഹിക്കുന്ന കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു. നല്ലരീതിയിലുള്ള പ്രതികരണങ്ങളാണു ലഭിച്ചത്. ഒരുപാട് പുസ്തകങ്ങൾ പലരും അയച്ചു തന്നു. ഖുറാനും അയച്ചു തന്നു.

അങ്ങനെയാണ് ഖുറാൻ വായിക്കാൻ തുടങ്ങിയത്. തന്റെ ഓരോ സംശയങ്ങൾക്കുമുള്ള ഉത്തരം പരിശുദ്ധ ഖുറാനിലുണ്ടായിരുന്നുവെന്നും മിനു വ്യക്തമാക്കുന്നു. മിനുവിന്റെ ഭർത്താവ് മുസ്ലിം മത വിശ്വാസിയാണ്. മതം മാറ്റത്തിന് ശേഷം നടി മിനു മുനീർ എന്നാണ് അറിയപ്പെടുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP