Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അങ്ങോട്ട് നോക്കിനിൽക്ക് പെണ്ണേ; ബ്രീട്ടീഷ് ദേശീയഗാനം ചൊല്ലിയപ്പോൾ തിരിഞ്ഞുനോക്കിയ മേഘനെ കണ്ണുകൊണ്ട് വഴക്കുപറഞ്ഞ് ഹാരി; വീഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ

അങ്ങോട്ട് നോക്കിനിൽക്ക് പെണ്ണേ; ബ്രീട്ടീഷ് ദേശീയഗാനം ചൊല്ലിയപ്പോൾ തിരിഞ്ഞുനോക്കിയ മേഘനെ കണ്ണുകൊണ്ട് വഴക്കുപറഞ്ഞ് ഹാരി; വീഡിയോ ആഘോഷമാക്കി സോഷ്യൽ മീഡിയ

പ്രശസ്തരുടെ ജീവിതത്തിലെ ഓരോനിമിഷവും ഒപ്പിയെടുത്ത് അതിന് വ്യാഖ്യാനങ്ങളൊരുക്കുകയാണ് സോഷ്യൽ മീഡിയ ചെയ്യുന്നത്. ബ്രിട്ടണിലെ ട്രൂപ്പിങ് ദ കളർ ചടങ്ങിനിടെ ബക്കിങ്ങാം കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് ഹാരി രാജകുമാരൻ ഭാര്യ മേഘൻ രാജകുമാരിയോട് മന്ത്രിച്ചുപറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ആഘോഷം. ദേശീയഗാനം പാടുമ്പോൾ പിന്തിരുഞ്ഞുനോക്കിയ മേഘനോട് തിരിഞ്ഞുനിൽക്കാനാണ് ഹാരി ആവശ്യപ്പെട്ടതെന്ന ചുണ്ടനക്കം വായിക്കുന്ന വിദഗ്ധരെ ഉദ്ധരിച്ച് സോഷ്യൽ മീഡിയ ആഘോഷിക്കുന്നു.

ദേശീയ ഗാനത്തിനിടെ, രണ്ടുവട്ടമാണ് മേഘൻ തിരിഞ്ഞ് ഭർത്താവിനെ നോക്കിയത്. രണ്ടുവട്ടവും ചെറിയ വാക്കുകൾ മന്ത്രിച്ച് ഹാരി മേഘനെ ശാസിക്കുന്നുണ്ട്. ഹാരിയെന്താണ് പറഞ്ഞതെന്നത് സംബന്ധിച്ച് മുമ്പുതന്നെ വലിയ തർക്കങ്ങൾ നടന്നിരുന്നു. ആ തർക്കങ്ങൾക്ക് പരിഹാരമായാണ് ചുണ്ടനക്കം വിലയിരുത്തിയുള്ള ഈ കണ്ടെത്തൽ. ആദ്യത്തെ തവണ ' യെസ്, ദാറ്റ്‌സ് റൈറ്റ്' എന്നും രണ്ടാം തവണ 'ടേൺ എറൗണ്ട്...ലുക്ക്' എന്നുമാണ് ഹാരി പറഞ്ഞതെന്നാണ് വിലയിരുത്തുന്നത്.

ദേശീയഗാനം ചൊല്ലുമ്പോൾ രാജകുടുംബങ്ങൾ എങ്ങനെ നിൽക്കണമെന്നതിന് പാരമ്പര്യമായി ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. കൊട്ടാരത്തിന്റെ മട്ടുപ്പാവിലാണ് നിൽക്കുന്നതെങ്കിൽ അവിടെനിന്ന് ജനങ്ങളെ നോക്കുന്ന രീതിയിലാവണം നിൽക്കേണ്ടത്. ട്രൂപ്പിങ് ദ കളർ ചടങ്ങിനിടെ, ദേശീയഗാനം ആലപിക്കുന്നതിന് തൊട്ടുമുമ്പായാണ് മേഘന്റെ പിന്തിരിഞ്ഞുനോക്കിയതും ഹാരി ശാസിച്ചതും. രാജ്ഞിയുടെ ഔദ്യോഗിക പിറന്നാൾ ആഘോഷത്തിനാണ് ട്രൂപ്പിങ് ദ കളർ എന്നുപറയുന്നത്.

ചടങ്ങിൽ ഹാരിയുടെ മുന്നിലായാണ് മേഘൻ നിനിന്നിരുന്നത്. തുടരെ രണ്ടുവട്ടമാണ് അവർ പിന്തിരുഞ്ഞ് ഭർത്താവിനെ നോക്കിയത്. ചുണ്ട് തുറക്കാത്ത രീതിയിൽ മന്ത്രിക്കുന്നതുപോലെയാണ് ഹാരി മേഘനോട് സംസാരിക്കുന്നതും. ദൃശ്യത്തിന്റെ തുടക്കത്തിൽ രാജകുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കുന്നത് കാണാം. ഹാരി മേഘന്റെ മുഖത്തുനിന്ന് കണ്ണെടുത്ത, തന്റെ ഇടതുവശത്തുള്ള ആരോടോ സസംസാരിക്കുന്നതും കാണാനാവും. ഇതിന് തൊട്ടുപിന്നാലെ എല്ലാവരും നേരെ നോക്കി തയ്യാറെടുക്കുമ്പോഴാണ് മേഘൻ പിന്നോട്ടുതിരിഞ്ഞത്.

മേഘൻ എന്തോ പറയാനായി തുടങ്ങുമ്പോഴേക്കും, അതംഗീകരിച്ചുകൊണ്ട് സംസാരം നിർത്തുവാൻ ഹാരി ശ്രമിക്കുകയാണ്. തൊട്ടുപിന്നാലെ മേഘൻ വീണ്ടും തിരിഞ്ഞ് എന്തോ ചോദിക്കാനായി ഭാവിക്കുമ്പോഴേക്കും തിരിഞ്ഞു നേരെ നോക്കിനിൽക്കാൻ ഹാരിയുടെ നിർദ്ദേശം മേഘന് കിട്ടിയിരുന്നു. ഇതോടെ, നല്ല കുട്ടിയായി ദേശീയഗാനത്തിന് കാതോർത്ത് മറ്റ് രാജകുടുംബാംഗങ്ങൾക്കൊപ്പം മേഘനുും നിലയുറപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP