Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'താരാരം താരെ പോടടാ പോടടാ... ഇഡ്‌ലി മേലെ ചട്‌നി പോടടാ.. ചട്‌നി മേലെ ഇഡ്‌ലി പോടടാ'; മാണി സീറ്റ് കൊടുക്കാത്ത ദുഃഖമൊക്കെ മറന്ന് സ്ഥാനാർത്ഥികളെ പാടി പാടി ജയിപ്പിക്കാൻ പി.ജെ.ജോസഫ്; ആലത്തൂരിൽ പാട്ടുകാരി കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥി പാട്ടുപാടി ജയിക്കുമെന്നും കേരള കോൺഗ്രസ് നേതാവ്; രമ്യ ഹരിദാസിനൊപ്പമുള്ള ജോസഫിന്റെ പാട്ട് വീഡിയോ വൈറലാകുന്നു

'താരാരം താരെ പോടടാ പോടടാ... ഇഡ്‌ലി മേലെ ചട്‌നി പോടടാ.. ചട്‌നി മേലെ ഇഡ്‌ലി പോടടാ'; മാണി സീറ്റ് കൊടുക്കാത്ത ദുഃഖമൊക്കെ മറന്ന് സ്ഥാനാർത്ഥികളെ പാടി പാടി ജയിപ്പിക്കാൻ പി.ജെ.ജോസഫ്; ആലത്തൂരിൽ പാട്ടുകാരി കൂടിയായ യുഡിഎഫ് സ്ഥാനാർത്ഥി പാട്ടുപാടി ജയിക്കുമെന്നും കേരള കോൺഗ്രസ് നേതാവ്; രമ്യ ഹരിദാസിനൊപ്പമുള്ള ജോസഫിന്റെ പാട്ട് വീഡിയോ വൈറലാകുന്നു

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: പാടാനറിയാമെങ്കിലും പാടാൻ പറഞ്ഞാൽ വലിയ ജാട കാണിക്കുന്നവരെ പോലെയല്ല പി.ജെ.ജോസഫ്. മാണി സാർ സീറ്റുനിഷേധിച്ചതിന്റെ ദുഃഖമൊക്കെ എപ്പോഴേ അദ്ദേഹം മറന്നു കഴിഞ്ഞിരിക്കുന്നു. യുഡിഎഫ് കൺവൻഷനുകളിൽ ഉഷാറാണ്. പാട്ടുകാരനാണ് ജോസഫെന്ന് പഴമക്കാർക്ക് പണ്ടേ അറിയാം. ന്യൂജെൻ പിള്ളേർക്ക് അറിയില്ലെങ്കിൽ അവരും കാണട്ടെ കേൾക്കട്ടെ എന്നുകരുതിയാവാം ഇത്തവണത്തെ തിരഞ്ഞെടുപ്പ് പാട്ടിനാൽ നിറയ്ക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഏതുപിരിമുറുക്കത്തിനിടയിലും രണ്ടുവരി മൂളാൻ ഒരുമടിയും ഇല്ല ജോസഫിന്.

ആലത്തൂർ മണ്ഡലം കൺവൻഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന് വോട്ടുചോദിക്കാൻ വന്ന അവസരം ജോസഫ് പാഴാക്കിയില്ല.
കർഷകരുടെ പ്രശ്‌നങ്ങൾ, മണ്ഡലത്തിലെ പൊതു പ്രശ്‌നങ്ങൾ ഒക്കെ സംസാരിച്ചതിന് ശേഷം രമ്യ ഹരിദാസ് മണ്ഡലത്തിൽ പാട്ടും പാടി ജയിക്കുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചു.

തുടർന്ന് താനൊരു പാട്ട് പാടാമെന്നായി. തനിക്കൊപ്പം പാടാൻ വേദിയിലിരുന്ന സ്ഥാനാർത്ഥിയെയും പി ജെ ജോസഫ് ക്ഷണിച്ചു. ആദ്യം പിജെ ഒരു വായ്ത്താരി പാടി.'താരാരം താരെ പോടടാ പോടടാ താരാരം താരെ പോടടാ'വായ്ത്താരിക്ക് വേദിയിൽ കയ്യടികൾ ഉയർന്നു. കയ്യടിയിൽ നിന്ന് ആവേശമുൾക്കൊണ്ട് പി ജെ തുടർന്ന് പാടി.' ഇഡ്‌ലി മേലെ ചട്‌നി പോടടാ.. ചട്‌നി മേലെ ഇഡ്‌ലി പോടടാ' എന്ന് ജോസഫ് പാടിത്തകർത്തു. പാട്ടിനിടെ പാട്ടുകാരിയായ സ്ഥാനാർത്ഥി രമ്യ ഹരിദാസിനോടും കൂടെ പാടാൻ ആവശ്യപ്പെടുന്നുണ്ട് ജോസഫ്. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പടം പുറത്തിറങ്ങിയില്ല എന്നത് നിർഭാഗ്യമായി. അന്ന് ടെലിവിഷൻ ചാനലോ സോഷ്യൽ മീഡിയോ ഇല്ലാത്തതുകൊണ്ടുസംഗതി അധികം ആരും അറിഞ്ഞില്ലെന്ന് മാത്രം. ആകാശവാണിയിൽ ജോസഫിന്റെ ആ വിഷാദഗാനം ഇടക്കാലത്ത് ഒഴുകിയെത്തിയിരുന്നു.

35 വർഷം മുമ്പ് 1984ലായിരുന്നു അത്. അക്കാലത്തെ തിരക്കേറിയ ഗാനരചയിതാവ് ചുനക്കര രാമന്കുട്ടിയും സംഗീത സംവിധായകന് ജെറി അമല്‌ദേവും. ചിത്രം 'ശബരിമല ദർശനം'.
'ഈ ശ്യാമസന്ധ്യ വിമൂകം സഖീ
വിഷാദം ചമഞ്ഞു വരുന്നു വിധി
ഹൃദന്തം നിറഞ്ഞ സുഗന്ധം തരും
വസന്തം മറഞ്ഞോ പ്രിയേ ദേവതേ..' ഇങ്ങനെയാണ് പാട്ടിന്െറ പല്ലവി. രാഷ്ട്രീയ തിരക്കുകൾക്കിടയിൽ പിന്നീട് പലപ്പോഴും സിനിമയിലൊന്നും പാടാൻ ജോസഫിന് കഴിഞ്ഞില്ല. എന്നാൽ, യേശുദാസിനും, ചിത്രയ്ക്കും, എം.ജി.ശ്രീകുമാറിനുമൊപ്പം പല വേദികളിലും പാടി. ഭക്തിഗാന ആൽബങ്ങൾക്ക് വേണ്ടിയും പാടി. ഇപ്പോൾ ഈ കഴിവൊന്ന് പൊടി തട്ടിയെടുത്തെന്ന് മാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP