Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിന് വലുത് ഭരണഘടനയോ അതോ ഒരു വിഭാഗം വിശ്വാസികളുടെ വികാരമോ? ഈ പിന്തിരിപ്പൻ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ വോട്ടു കിട്ടിയേക്കാം; എങ്കിലും അത് ചരിത്രത്തിലെ തീരാക്കളങ്കമായി മാറും; ഇനി കോൺഗ്രസിന് എങ്ങനെ മതേതരത്വം സംസാരിക്കാൻ കഴിയും: സ്ത്രീപ്രവേശന വിഷയത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിമുടി വിമർശിച്ച് 'പറയാതെ വയ്യ'യിൽ ഷാനി പ്രഭാകർ

കോൺഗ്രസിന് വലുത് ഭരണഘടനയോ അതോ ഒരു വിഭാഗം വിശ്വാസികളുടെ വികാരമോ? ഈ പിന്തിരിപ്പൻ സമരത്തെ പിന്തുണച്ചതിന്റെ പേരിൽ വോട്ടു കിട്ടിയേക്കാം; എങ്കിലും അത് ചരിത്രത്തിലെ തീരാക്കളങ്കമായി മാറും; ഇനി കോൺഗ്രസിന് എങ്ങനെ മതേതരത്വം സംസാരിക്കാൻ കഴിയും: സ്ത്രീപ്രവേശന വിഷയത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിമുടി വിമർശിച്ച് 'പറയാതെ വയ്യ'യിൽ ഷാനി പ്രഭാകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ദേശീയ നേതൃത്വം കൈക്കൊണ്ട് നിലപാടിന് വിരുദ്ധമായ നിലപാട് കൈക്കൊണ്ട കോൺഗ്രസിനെ അടിമുടി വിമർശിച്ച് 'പറയാതെ വയ്യ'യിൽ ഷാനി പ്രഭാകർ. ഇക്കാര്യത്തിൽ കേരളം ഭരിക്കുന്ന സിപിഎം ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ കോൺഗ്രസ് കൈക്കൊണ്ടത് പിന്തിരിപ്പൻ നിലപാടാണെന്ന വിമർശനമാണ് ഷാനി ഉന്നയിച്ചത്. ഇക്കാര്യത്തിൽ കെ സുധാകരൻ അടക്കമുള്ള കോൺഗ്രസിന്റെ പുതിയ നേതൃത്വം കൈക്കൊണ്ട നിലപാടിനെയും അവർ വിമർശിച്ചു.

കോൺഗ്രസ് ഈ വിഷയത്തിൽ കൈക്കൊണ്ടത് ക്ഷമിക്കാതാവാത്ത തെറ്റാണ്. രാഷ്ട്രീയ മുതലെടുപ്പിന്റെ പേരിൽ ആണെങ്കിലും ഒറ്റ വരിയിൽ കോൺഗ്രസിൽ നിന്നും ഉണ്ടായത് അന്തസ്സില്ലായമ തന്നെയാണ്. സ്ത്രീകളുടെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന യുവതികളുടെ അന്തസ്സിന് ഉതകുന്ന വിധിയായിരുന്നു സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ചത്. യുവതികൾ ശബരിമലയിൽ പോകണമെന്ന് അടിച്ചേൽപ്പിക്കുന്ന വിധായിയിരുന്നില്ല അത്. ആഗ്രഹിക്കുന്നവരെ തടയാൻ ആകില്ലെന്നാണ് പറഞ്ഞത്. ഈ നിലപാട് നടപ്പിലാക്കുമെന്ന് വോട്ടുബാങ്കുകളെ പേടിക്കാതെ സിപിഎ വ്യക്തമാക്കി. ഇത് ചരിത്രത്തിൽ ഇടംപിടിക്കുന്ന നിലപാടാണെന്നും ഷാനി പറഞ്ഞു.

അസാധാരണായിരുന്ന വിധിയായിരുന്നു സുപ്രീം കോടതിയിൽ നിന്നം ഉണ്ടായത്. ശരിക്കും മാറ്റം എന്താണെന്ന് കാണിച്ചു കൊടുക്കുന്ന വിധി. ഇത് മുതലെടുക്കാൻ വിശ്വാസികളും ക്ഷേത്രാധികാരികളും ഇറങ്ങി. എന്നാൽ, മുതലെടുപ്പിന് ഇറങ്ങിയ രാഷ്ട്രീയ മുന്നണിയിൽ കോൺഗ്രസും ഉണ്ടായിരുന്നു. കോൺഗ്രസ് ചെയ്തത രാജ്യത്തെ മുഴുവൻ ഒറ്റുകൊടുക്കുന്ന നടപടിയായിരുന്നു. വോട്ടുകൾക്ക് വേണ്ടിയുള്ള ഒറ്റുകൊടുക്കലായി ഇത്. വിശ്വാസത്തിന്റെ വൈകാരിക ചൂഷണം ചെയ്ത് മുതലെടുപ്പിനായി പരിശ്രമിച്ചു. ഇത് തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലായി പോയെന്നും ഷാനി വിമർശിച്ചു.

കോൺഗ്രസിന്റെ കൂറ് ഇന്ത്യൻ ഭരണഘടനയോടാണോ അതോ ഒരു വിഭാഗം വിശ്വാസികളുടെ വികാരത്തോടാണോ എന്നും അവർ ചോദിച്ചു. സ്ത്രീകളോട് വിവേചനം പാടില്ലെന്ന നിലപാടിന് എതിരെയാണ് കോൺഗ്രസ് സമരം ചെയ്തത്. ഇത് ദേശീയ നേതൃത്വത്തിന്റെ നിലപാടിനും എതിരാണ്. സർക്കാറിന് എതിരെയാണ് വിധിയെന്ന് പറയുമ്പോഴും ഭരണഘടനാപരമായ വിധിയെ തന്നെയാണ് എതിർക്കുന്നത്. സമരത്തിന്റെ പേരിൽ കോൺഗ്രസിന് വോട്ടുകിട്ടിയേക്കാം. വിശ്വാസികളുടെ വികാരമാണ് ഉയർത്തിക്കാട്ടേണ്ടതെനന്നാണ് പാർട്ടി തീരുമാനമെങ്കിൽ അതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഷാനി വ്യക്തമാക്കി.

സ്ത്രീകൾക്ക് ക്ഷേത്രത്തിൽ പോകാൻ തുല്യ അവകാശമുണ്ടെന്ന് പറഞ്ഞ ആ ചരിത്ര നിലപാടിനെതിരെ പ്രതികരിച്ച കെപിസിസി ഇപ്പോഴും ദേശീയ കോൺഗ്രസിന്റെ ഭാഗമാണോ? പ്രാദേശിക നിലപാടിൽ സ്ത്രീ വിരുദ്ധതയുമാകാം എന്നാണോ കോൺഗ്രസ് നിലപാട്. പുരോഗമന നിലപാടിനോട് പുറംതിരിഞ്ഞു നിൽക്കാത്ത കോൺഗ്രസാണോ സംഘപരിവാറിൽ നിന്നും രാജ്യത്തെ ജനാധിപത്യത്തെ തിരികെ കൊണ്ടുവരും എന്നു പറഞ്ഞതെന്നും ഷാനി ചോദിച്ചു. ആർത്തവം അശുദ്ധിയല്ലേയെന്നാണ് കെ സുധാകരനെ പോലുള്ള കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ചോദിച്ചത്. 49 ശതമാനം സ്ത്രീകളുള്ള രാജ്യത്തിലാണ് ഈ ചോദ്യമെന്ന് ശ്രദ്ധിക്കണം. ഈ പിന്തിരിപ്പൻ നേതാക്കളെയാണോ രാഹുൽ ഗാന്ധി കൂട്ടിപിടിക്കുന്നതെന്നും ഷാനി വിമർശിച്ചു.

ദേവസ്വം ബോർഡിനെ സ്വതന്ത്രമാകക്കണം എന്നു പറയുന്ന കോൺഗ്രസുകാർക്ക് അവരുടെ വനിതാ പ്രവർത്തകരുടെ അഭിപ്രായം തുറന്നു പറയാൻ സമ്മതിക്കുമോ? കോൺഗ്രസ് ഇപ്പോൾ ചെയ്തിരിക്കുന്നത് വർഗീയ വിളവെടുപ്പുകാർക്ക് കളമൊരുക്കി കൊടുക്കലാണ്. അത് വിശ്വാസം സംരക്ഷിക്കാനാണെന്ന് വാദിക്കുമ്പോൾ പരിതാപകരമെന്നേ പറയാനുള്ളൂവെന്നും പറയാതെ വയ്യ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ആര്എസ്എസ് പോലും പുരോഗമന പരമായ നിലപാട് സ്വീകരിച്ചിരുന്നുവെന്ന് ഓർക്കണമെന്നും ഷാനി വ്യക്തമാക്കുന്നു. ആർഎസ്എസ് പിന്നീട് നിലപാട് മാറ്റിയത് മുതലെടുപ്പിനുള്ള അവസരം ലഭക്കുന്നെന്ന് കണ്ടാണ്.

ഈ വിഷയത്തിൽ കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഈ വിഷയത്തിൽ മുഖ്യധാരാ രാഷ്ട്രീയക്കാർ ചെയ്യേണ്ടത് പിന്തിരിപ്പൻ നിലപാടു സ്വീകരുക്കുന്നവരെ പറഞ്ഞു മനസിലാക്കുകയാണ്. വിശ്വാസം ഹനിക്കാനല്ല വിധിയെന്ന് മനസിലാക്കട്ടെ, ദൈവ വിശ്വാസം സംരക്ഷിക്കാൻ ഇറങ്ങിയവരുടെ ഭാഷ വെല്ലുവിളിയും ഭീഷണിയുമാണ്. അത് വിദ്വേഷം നിറഞ്ഞതാണെനന്നും ഷാനി വ്യക്തമാക്കുന്നു.

അതേസമയം കോൺഗ്രസ് നിലപാടിനെ അടിമുടി വിമർശിക്കുന്ന പറയാതെ വയ്യ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചക്ക് ഇടയാക്കിയിട്ടുണ്ട്. അയ്യപ്പഭക്തർ അടക്കം ഷാനിയെ വിമർശിച്ചു രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, വിമർശനങ്ങൾക്കൊപ്പം തന്നെ ഷാനി പറഞ്ഞ അപ്രിയ സത്യങ്ങൾക്ക് കൈയടിക്കുന്നവരും ഏറെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP