Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ

വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: റിപ്പബ്ലിക് ചാനലിന്റെ ചർച്ചയ്ക്ക് പോയ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് കുടുങ്ങി. മലയാളത്തിലെ ടിവി ചർച്ചകളിലെ താരമാണ് പിസി ജോർജ്. ഉറച്ച നിലപാടുമായി ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും കടന്നാക്രമിച്ച് താരമാകുന്ന ചർച്ചകളിലെ താരം. ഇത്തരത്തിലൊരു നേതാവാണ് ഇംഗ്ലീഷിലെ റിപ്പബ്ലിക്കിലെ ചർച്ചയിൽ പെട്ടത്. ഇംഗ്‌ളീഷിലെ പ്രശ്‌നങ്ങളായിരുന്നില്ല ഇതിന് കാരണം. കന്യാസ്ത്രീയെ അപമാനിച്ച ജോർജിനെ കടന്നാക്രമിച്ച് കൃത്യമായി വാദങ്ങൾ വാർത്താ അവതാരിക മുമ്പോട്ട് വച്ചു. ഇതിലാണ് പിസി പെട്ടു പോയത്.

റേപ്പിന് ഇരായായ സ്ത്രീയെ എങ്ങനെ അപമാനിക്കാൻ തോന്നുന്നുവെന്നായിരുന്നു അവതാരികയുടെ ചോദ്യം. ഇതിന് മാപ്പ് പറയാൻ തയ്യാറുണ്ടോ എന്നതായിരുന്നു ഉയർത്തിയ ചോദ്യം. പിസി ജോർജ് തന്റെ വാദത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും ആവർത്തിച്ചു. അപ്പോൾ എങ്ങനെയാണ് ഇങ്ങനെ പറയനാകുന്നതെന്ന ചോദ്യമാണ് ഉയർത്തിയത്. ബലാത്സംഗ കേസിലെ ഇരയെ പൊതു സമൂഹത്തിൽ അപമാനിക്കാൻ പാടില്ലെന്ന നിയമത്തെ കുറിച്ച അറിയാമോ എന്നും അവതാരിക ചോദിച്ചു. അപ്പോഴും 13 തവണ ബലാത്സംഗം ചെയ്തുവെന്ന വാദത്തെ വീണ്ടും ജോർജ് പരിഹസിച്ചു. 12 തവണ ബലാത്സംഗം ചെയ്തപ്പോൾ എവിടെയായിരുന്നു എന്ന ചോദ്യമാണ് ഉയർത്തിയത.

എന്നാൽ ശക്തരായ പുരുഷന്മാർക്കെതിരെ നടത്തിയ നീക്കമാണ് ഇത്. അതുകൊണ്ട് തന്നെ ഇതൊക്കെ നടന്നന്നിരിക്കും. താങ്കളെ പോലെ അതിശക്തരായ രാഷ്ട്രീയക്കാരുള്ള നാട്ടിൽ സ്ത്രീയ്ക്ക് സമ്മർദ്ദങ്ങളുണ്ടായിരിക്കും. അത് എല്ലാവർക്കും അറിയാം. എന്തിനാണ് കന്യാസ്ത്രീയെ അപമാനിച്ചത്-ഇങ്ങനെയൊക്കെ പിസിക്ക് മുമ്പിലേക്ക് അവതാരിക ചോദ്യം ഉയർത്തി. അതിശക്തമായ ഭാഷയിലായിരുന്നു അവതാരികയുടെ ഇടപെടലുകൾ. മാപ്പു പറയാനും എംഎൽഎ സ്ഥാനം രാജിവയ്ക്കാനും തയ്യാറാണോ എന്ന് വീണ്ടും വീണ്ടും ചോദിച്ചു. മാപ്പ് പറയില്ലെന്ന് പിസിയും പറഞ്ഞു. ഞാൻ പറയുന്നത് സത്യങ്ങളാണെന്നും പിസി കൂട്ടിച്ചേർത്തു. ഒടുവിൽ നന്ദി പറഞ്ഞ് പിസി ചർച്ചയിൽ നിന്ന് ഒഴിവായി. മലയാളത്തിൽ അറിയാതെ വെറുതെ കിടന്ന് വഴക്കുണ്ടാക്കതെയെന്നും പിസിക്ക് പറഞ്ഞു പോകേണ്ടി വന്നു.

കന്യാസ്ത്രീയുടെ സ്വഭാവ ഹത്യയെ വളരെ ഗൗരവത്തോടെ തന്നെ രാജ്യം എടുത്തിട്ടുണ്ടെന്ന വാദമാണ് അവതാരിക ഉയർത്തിയത്. എന്നാൽ തനിക്ക് നിയമ പ്രശ്‌നമൊന്നും ഉണ്ടാകാൻ പോകുന്നില്ലെന്നും മാപ്പ് പറയില്ലെന്നും പിസിയും പറഞ്ഞൊപ്പിച്ചു. തന്റെ നിലപാടിൽ വിട്ടു വീഴ്ച ചെയ്യാതെ പിടിച്ചു നിന്നതാണ് പിസിയുടെ പ്രത്യേകത. അപ്പോഴും ചർച്ചയിൽ ഉടനീളം മുഴച്ചു നിന്നത് അവതാരികയുടെ വാക്കുകളായിരുന്നു. കൃത്യതയോടെ ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ പിസിക്കായതുമില്ല. അങ്ങനെ പിസിയുടെ ചാനൽ ചർച്ചയിലെ താളം തെറ്റൽ വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലാവുകയാണ്. ഇവിടെ കിടന്നു തുള്ളുന്ന എല്ലാ ആളുകളെയും ദേശിയ ചാനൽ പരിപാടിയിൽ പങ്കെടുപ്പിക്കുക.. അവർ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിച്ചോളും.. ഷാനിയും വിനുവും വേണുവും പോലെ ഉള്ള എലികളെ അല്ലെ കണ്ടിട്ടുള്ളു.. ഇടക്കൊക്കെ പുലിമടയിൽ ഒന്നു ചെല്ലുന്നതും നല്ലതാണെന്ന വാദമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.

ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീ?െയ അധിക്ഷേപിച്ച് പി.സി. ജോർജ് എംഎ‍ൽഎ അതി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. താൻ മനസിലാക്കിയിടത്തോളം ബിഷപിനെക്കാളും കുറ്റക്കാരിയാണ് കന്യാസ്ത്രീ. ഇവർക്കുവേണ്ടി സമരം നടത്തുന്നവരെയും സംശയത്തോടെയാണ് കാണുന്നത്. പലതവണ പീഡനത്തിനിരായായെന്ന് പറഞ്ഞ കന്യാസ്ത്രീ ഇപ്പോൾ മാത്രം എന്തുകൊണ്ടാണ് പരാതിയുമായി രംഗത്തെത്തിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചത്. കേരളാ പൊലീസ് ഈ പരമാർശത്തിനെതിരെ കേസെടുക്കുമെന്നാണ് സൂചന.

പീഡനത്തിരയായാൽ ആ നിമിഷം തിരുവസ്ത്രമൊഴിയേണ്ടതായിരുന്നു. ജലന്ധർ രൂപതയിൽ മുമ്പുണ്ടായിരുന്ന ബിഷപുമായി ബന്ധപ്പെട്ടുണ്ടായ വിഷയമാണ് ഇപ്പോഴത്തെ പരാതികൾക്ക് പിന്നിൽ. കേരള പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് അന്വേഷണവുമായി നടക്കുന്നത്. സ്ത്രീസുരക്ഷാ നിയമം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കരുതെന്നും ജോർജ് കൂട്ടിച്ചേർത്തിരുന്നു. പി.കെ ശശി എംഎ‍ൽഎയുടെ കാര്യത്തിലും ഇതേ നിലപാടാണ് തനിക്കുള്ളത്. ഒരുമിച്ച് ഹോട്ടലിൽ താമസിച്ച ശേഷം ബില്ലുവരെ നൽകിയ സ്ത്രീയാണ് ഓർത്തഡോക്‌സ് സഭ വൈദികരെ പിന്നീട് ആസൂത്രിതമായി കുടുക്കിയത്.

സ്വവർഗരതി കുറ്റമല്ലാതാക്കിയ സുപ്രീംകോടതി വിധി പ്രകൃതി വിരുദ്ധവും സമൂഹത്തെ നശിപ്പിക്കുന്നതുമാണെന്നും പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP