കെഎം മാണി ഓടിച്ചുവിട്ട പിസി ജോർജ്ജ് നടി ആനിയുടെ അടുക്കളയിൽ; പ്രേമം സിനിമയുടെ സംവിധായകനെ അടുത്ത് കിട്ടിയാൽ അടിക്കും; മികച്ച ധനമന്ത്രി തോമസ് ഐസക്കെന്ന് തിരുത്ത്; പാലാക്കാരിയായ ആനി ഷാജികൈലാസുമായി സംബന്ധം കൂടിയതുമുതൽ പിസിയുടെ വർത്തമാനങ്ങൾ
കെഎം മാണിയും കേരളകോൺഗ്രസ് മാണി ഗ്രൂപ്പുകാരും പിസി ജോർജ്ജ് ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ്, പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നത്. പിസിയുടെ നാടായ പൂഞ്ഞാറിൽ എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടും എന്ന ആലോചന കൂടി അവർ നടത്തിത്തുടങ്ങിയിട്ടുണ്ട്. പിസി ജോർജ്ജാണെങ്കിൽ പതിവിന് വിപരീതമായി പ്രശ്നങ്ങളിലൊന്നും ഇടപെടാതെ സൈലന്റായി കഴിയുകയാണ്. മൂന്നാറിൽ സ്ത്രീതൊഴിലാളികളുടെ സമരം വന്നപ്പോൾ എവിടെ പോയി പിസി ജോർജ്ജ് എന്ന് പലരും ചോദിച്ചു. എന്നാൽ പിസി ജോർജ്ജിനെ ഒരിടത്ത് കണ്ടെത്താം. അമൃത ടിവിയിൽ നടി ആനിയുടെ അടുക്കളയിൽ. അതായത് ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൺ എന്ന പാചകപരിപാടിയിൽ. ആനി കേരള സ്റ്റൈൽ മീൻ പൊള്ളിച്ചതുമുണ്ടാക്കി പ്രേക്ഷകരോട് സംവദിച്ചുകൊണ്ടിരിക്കുമ്പോൾ മോളേ ആനീ എന്നും വിളിച്ച് പിസി കയറി ചെന്നു.
പിസിയുടെ വരവ് കണ്ട് അന്തിച്ച ആനി ഇതൊരുസർപ്രൈസ് ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമസ്തേ പറഞ്ഞു. പിസിയായതുകൊണ്ട് തന്നെ ആനിക്ക് എല്ലാവരെയും പോലെ അങ്ങ് കൈകാര്യം ചെയ്യാനും പറ്റിയില്ല. ഒടുവിൽ ആനിക്ക് പിസി ഒരു ക്ലാസെടുത്തുകൊടുത്തു. എന്താ ഇത്ര നല്ല കറിയെന്ന് ചോദിച്ച് ആവോലി പൊള്ളിച്ചതിന്റ മണമടിച്ചതിന് പിന്നാലെ പിസി കറിപ്പാത്രങ്ങളിലേക്ക് നോക്കി. വീട്ടിൽ എന്താണ് ഉണ്ടാക്കുകയെന്ന ആനിയുടെ അന്വേഷണത്തിന് വീട്ടിൽ മീനും ഇറച്ചിയും ഒരുപോലെ ഉണ്ടാക്കുമെന്ന് പിസിയുടെ മറുപടി. പാറൂന് ഇഷ്ടം (ഷോൺ ജോർജ്ജിന്റെ മകന്റെ ഭാര്യ, ജഗതിയുടെ മകൾ) മീനാണെന്നും പിസി വ്യക്തമാക്കി. ഷാജികൈലാസിനും മീനാണോ ഇഷ്ടം എന്ന ചോദിച്ചപ്പോൾ മട്ടനാണ് ഇഷ്ടമെന്ന് ആനി പറഞ്ഞു.
അടുക്കളയിൽ ഭാര്യയെ സഹായിക്കലും വർത്തമാനവും
മീൻവിശേഷത്തിൽ നിന്ന നേരെ മരുമകളുടെ വിശേഷത്തിലേക്കാണ് കടന്നത്. മരുമകൾ നല്ല പാചകക്കാരിയാണ്. എന്നാൽ ആനി സ്വന്തം നാടായ പാലായെ മറക്കരുതെന്ന ഉപദേശവും പിസി നൽകി. പാലാക്കാരിയായ ആനി തിരുവനന്തപുരത്ത് വന്ന് ഷാജികൈലാസുമായി സംബന്ധം കൂടിയതുമുതലാണ് തിരുവനന്തപുരത്തുകാരിയായത്. അതുകൊണ്ട് പാലായെ മറക്കരുത്. പാർവ്വതി എല്ലാ കറിയും വയ്ക്കുമെങ്കിലും ഇറച്ചി ഒന്നും കഴിക്കില്ലെന്നും പിസി പറഞ്ഞു. ഉഷയുടെ കൂടെ കൂടി എല്ലാ കറികളും വയ്ക്കാൻ പഠിച്ചു. ഉഷ എന്തുണ്ടാക്കിയാലും കഴിക്കാൻ എനിക്കിഷ്ടമാണ്. അടുക്കളയിൽ ഭാര്യയെ സഹായിക്കുകയും വർത്തമാനമൊക്കെ പറഞ്ഞ് സന്തോഷിപ്പിക്കുകയും ചെയ്യുമെന്നു കൂടി പിസി കൂട്ടിച്ചേർത്തു. എന്നാൽ പിസി പ്രതീക്ഷിക്കാതെ ഒരുസംഭവം കൂടിയുണ്ടായി. പിസി ജോർജ്ജ് ഭാര്യ ഉഷയെ ഫോണിൽ വിളിച്ച് ആനിക്ക് കൊടുത്തപ്പോൾ ആനി പിസിയുടെ അടുക്കള വിശേഷം എല്ലാമങ്ങ് ചോദിച്ചു. ചേച്ചിയെ സാറ് അടുക്കളയിൽ സഹായിക്കുമെന്നും വർത്തമാനമൊക്കെ അവിടെയിരുന്ന് പറയുമെന്നുമൊക്കെ സാറ് ഇവിടന്ന് പറഞ്ഞു. അതൊക്കെ ശരിയാന്നോ?
എന്നാൽ ഉഷ ഫോണിന്റെ മറുതലയ്ക്കൽ നിന്നുകൊണ്ട് ചിരിക്കുകയാണ് ചെയ്തത്. വർത്തമാനമൊക്കെ പറയും. സഹായമൊക്കെ കണ്ടറിയണം എന്നായി. ഒന്ന് സഹായിക്കാമെന്ന് വച്ചപ്പോൾ അതുവേണ്ടെന്നായോ എന്നായി ചിരിച്ചുകൊണ്ട് പിസിയുടെ മറുചോദ്യം.
ചീഫ് വിപ്പ് മുഖ്യചാട്ടയടിക്കാരൻ
അതിനിടെ ചീഫ് വിപ്പ് എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമെന്ന് എന്നെ പോലുള്ള വീട്ടമ്മമാർക്ക് അറിയില്ലെന്നായി ആനി. വിപ്പിന്റെ മുഴുവൻ ചരിത്രവും പിസി ആനിക്ക് പറഞ്ഞുകൊടുത്തു. വിപ്പ് എന്നാൽ ചാട്ട എന്നാണ് അർത്ഥം. ബ്രിട്ടീഷ് പാർലമെന്റി ഡെമോക്രെയ്സിയിൽ നിന്നാണ് അത് വന്നത്. അവർ അംഗങ്ങളെ വോട്ട് ചെയ്യിപ്പിക്കാൻ വേണ്ടി ഒരാളെ ചുമതലപ്പെടുത്തും. അതിനാണ് ഈപ്രയോഗം ഉണ്ടാക്കിയത്. അങ്ങനെ എല്ലാവരെയും വോട്ട് ചെയ്യിക്കാൻ കൊണ്ടുവരുന്ന മുഖ്യചാട്ടക്കാരനാണ് ചീഫ് വിപ്പ്. ഇതെല്ലാം കേട്ട് ആനി പാചകം തുടരവേ പിസി വീണ്ടും കേരളകോൺഗ്രസ്സിന്റെ ചരിത്രത്തിലേക്ക് പോയി. തേവരകോളേജിൽ പഠിച്ചിരുന്ന കാലത്തെ വിദ്യാർത്ഥി പ്രവർത്തനവും കെഎം ജോർജ്ജും മാണിയും ജോസഫും എല്ലാം കടന്നുവന്നു.
പിസിയുടെ ഇപ്പോഴത്തെ മികച്ച ധനമന്ത്രി തോമസ് ഐസക്ക്
കർഷകരുടെ പ്രശ്നവും റബ്ബറിന്റെ പ്രശ്നവുമൊന്നും മാണി കാണുന്നില്ലെന്ന് കൂടി പിസി പറഞ്ഞതോടെ ഇതൊക്കെ എനിക്കെങ്ങനെ അറിയാമെന്നായി ആനി. കർഷകർക്ക് വേണ്ടി മാണി നീതി ചെയ്യുന്നില്ല. ബജറ്റൊക്കെ ചെയ്യുമ്പോൾ വീട്ടമ്മമാരുടെ ആവശ്യം പരിഗണിച്ചെങ്കിലും നിർദ്ദേശങ്ങൾ തീരുമാനിച്ചൂടെ എന്നായി ആനി. പിസിയത് കേൾക്കേണ്ട താമസം മാണിയുടെ ബജറ്റിന്റെ മോളിലോട്ടായി. മാണിയുടെ ഏറ്റവും മോശം ബജറ്റാണിത്. ആവശ്യക്കാരെ ഒട്ടുംപരിഗണിക്കില്ല. എന്നാൽകേരളത്തിലെ ഏറ്റവും മികച്ച ധനകാര്യമന്ത്രിയായി ഞാൻ കാണുന്നത് തോമസ് ഐസക്കിനെയാണ്. അത് ഇടതുപക്ഷ പ്രേമം കൊണ്ട് പറയുന്നതല്ല, അദ്ദേഹത്തിന്റെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ബജറ്റ് മാത്രം നോക്കിയാൽ മതി. എന്നാൽ മാണിയുടെ 13 ബജറ്റും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കൂട്ടുകയാണ്. അങ്ങനെ ചെയ്യുന്നത് കഷ്ടം തന്നെയെന്നായി ആനി. വിലയുടെ കാര്യത്തിൽ വീട്ടമ്മമാരൊക്കെ വലിയ ബുദ്ധിമുട്ടിലാണ്. ഓണത്തിനൊക്കെ ചന്തയിൽ പോയി പച്ചക്കറി വാങ്ങിക്കുമ്പോൾ വിലകേട്ട് അന്തിച്ചുപോകുന്നതായും ആനി പറഞ്ഞു.
പള്ളീലച്ചനാകാൻ പോയ കഥ
വായ്ക്ക് രുചിയുള്ള ഭക്ഷണം കഴിക്കുമ്പോൾ തന്നെ അഭിപ്രായം പറയുന്ന ആൾ എന്ന നിലയിൽ മീൻ പൊള്ളിച്ചത് കഴിച്ച് പിസി അഭിനന്ദിച്ചു. മീൻ തിന്നുകൊണ്ടിരുന്നപ്പോൾ പള്ളിലച്ചനാകാൻ പോയ കഥ പിസി പറഞ്ഞു. ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ സംഭവം. വീട്ടുകാരൊക്കെ കൂടി അച്ചനാക്കാൻ തീരുമാനിച്ചു. എന്നാൽ പോകുന്നതിന് തലേന്നാൾ വീടിനടുത്തുള്ള ഒരു പെൺകുട്ടിയുടെ പ്രതികരണമാണ് എല്ലാം മാറ്റിമറിച്ചത്. ഏഴാംക്ലാസിൽ പഠിക്കുകയല്ലേ, പ്രേമമൊന്നും ഇല്ല അക്കാലത്ത്. എന്നാൽ ഒരിഷ്ടമുണ്ട്. കൊച്ചെന്നോട് ചോദിച്ചു. അച്ചനാകാൻ പോക്വോന്ന്. ഞാൻ പറഞ്ഞുപോകാതിരിക്കാൻ പറ്റ്വോ എന്ന്. അത് കേട്ടയുടനെ കൊച്ച് പൊട്ടിക്കരച്ചിലായി. ഞാനാണെങ്കിൽ പള്ളീലച്ചനാകാൻ തീരുമാനിക്കുകയും ചെയ്തു. കൊച്ചാണെങ്കിൽ ഇവിടന്ന് കരയുകയും ചെയ്യുന്നു. അവസാനം തൊട്ടടുത്തുള്ള ഒരുവല്യച്ചൻ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു. നിന്നെ പള്ളീലച്ചനാക്കാൻ തീരുമാനിച്ചതാരാടാ, ഞാൻ പറഞ്ഞു, വീട്ടുകാരെല്ലാം കൂടി. അദ്ദേഹം അപ്പന്റെയും അമ്മയുടെയും അടുത്ത് വന്ന് പത്താംക്ലാസെങ്കിലും കഴിയാതെ വിടാൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഞാൻ സന്തോഷത്തിലായി. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്നതായി അവസ്ഥ.
പ്രേമം സിനിമയുടെ സംവിധായകന് അടി കൊടുക്കണം
പ്രേമം സിനിമയ്ക്കും കടുത്ത വിമർശനമുന്നയിച്ചു പിസി. ആ സിനിമയുടെ ഡയരക്ടറെ കിട്ടിക്കഴിഞ്ഞാൽ ഞാൻ നല്ല അടികൊടുത്ത് ചൂടറിയിക്കും. ഒരിക്കലും ആ സിനിമയെ ഞാൻ അംഗീകരിക്കില്ല. ഒരുകുട്ടി ഒരധ്യാപികയെ പ്രേമിക്കുന്ന വിധത്തിലുള്ള കഥയുണ്ടാക്കരുത്. കഴിഞ്ഞ ദിവസം എന്റെ നാട്ടിലടുത്ത ഒരു പള്ളീലൊരു കല്യാണം നടക്കുകാ. കുറേചെറുപ്പക്കാർ പ്രേമം അനുകരിച്ച് കുപ്പായവും കൂളിങ്ലാസുമെല്ലാം ഇട്ട് വന്നിരിക്കുന്നു. ഒടുവിൽ ഇത് ചോദിക്കാൻ ചെന്നവരും എല്ലാമായി കൂട്ടയടിയായി. അഞ്ച് പേർ ആശുപത്രിയിലായി. ചെറുക്കനും പെണ്ണുമല്ലാതെ മുഴുൻ ആളുകൾക്കും പരിക്കുണ്ടായി. ഈസിനിമയെ അനുകരിച്ചതാണ്. അടുത്ത കാലത്തായി കോളേജുകളിലുണ്ടാകുന്ന സംഘർഷങ്ങൾക്ക് മുഴുവൻ ഉത്തരവാദിയും ഈ സിനിമയല്ലേ. അതുകൊണ്ട് പ്രേമം സിനിമയോട് എനിക്കിഷ്ടമില്ലെന്നും പിസി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്