Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഇന്ന് അടിസ്ഥാനമില്ല; 2018ൽ ഒറ്റ ഉപതെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വിജയിക്കാനായില്ല'; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മോദി അധികാരത്തിൽ നിന്നും പുറത്ത് പോകേണ്ടി വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വ്യക്തമാക്കി പി.സി വിഷ്ണുനാഥ്; തിരുവനന്തപുരത്ത് ശശി തരൂർ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും നേതാവ്

'ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഇന്ന് അടിസ്ഥാനമില്ല; 2018ൽ ഒറ്റ ഉപതെരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വിജയിക്കാനായില്ല'; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ മോദി അധികാരത്തിൽ നിന്നും പുറത്ത് പോകേണ്ടി വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വ്യക്തമാക്കി പി.സി വിഷ്ണുനാഥ്;  തിരുവനന്തപുരത്ത് ശശി തരൂർ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും നേതാവ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം വിധിയെഴുതുന്ന സമയത്ത് വിജയിക്കും എന്ന ശുഭപ്രതീക്ഷ പങ്കുവയ്ക്കുകയാണ് കോൺഗ്രസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ നരേന്ദ്ര മോദി അധികാരത്തിൽ നിന്നും പുറത്ത് പോകുമെന്നും ബിജെപിക്ക് ഹിന്ദി ഹൃദയഭൂമിയിൽ അടിസ്ഥാനമില്ലെന്നും 2018ൽ ഒറ്റ ഉപതിരഞ്ഞെടുപ്പിൽ പോലും ബിജെപിക്ക് വിജയിക്കാനായില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് അവറിൽ കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിലും രാജസ്ഥാനിലും അടക്കമുള്ളിടത്ത് കോൺഗ്രസ് അധികാരത്തിൽ വന്നതും നരേന്ദ്ര മോദിക്കെതിരെ അതിശക്തമായ പ്രതിരോധമാണ് ഉത്തർപ്രദേശിൽ എസ്‌പിയും ബിഎസ്‌പിയും ഉയർത്തുന്നതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാജ്യത്ത് പാർട്ടി വലിയ മുന്നേറ്റം നടത്തുമെന്നും കോൺഗ്രസിന് പ്രധാനമന്ത്രി ഉണ്ടായാലും ഇല്ലെങ്കിലും മോദി ഒരിക്കൽ കൂടി ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്ത് എത്തില്ലെന്നും വിഷ്ണുനാഥ് പറഞ്ഞു. ശശി തരൂരിന് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

ഈ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി കേരളത്തിൽ ചർച്ചയായിരുന്നു. പക്ഷേ മോദിയെ കേരളം ചർച്ച ചെയ്തത് മോശം നിലയിലാണെന്നും പി സി വിഷ്ണുനാഥ് ന്യൂസ് അവറിൽ പറഞ്ഞു. കേരളം രാഷ്ട്രീയ സാക്ഷരത കൂടിയ നാടാണ്. മോദി ഭീകരത നേരിട്ട് ബാധിച്ച സംസ്ഥാനങ്ങളെക്കാൾ അത് കേരളത്തിൽ ചർച്ചയാകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.

ബിജെപിക്ക് വോട്ടില്ലാത്ത ധാരാളം ബൂത്തുകൾ തിരുവനന്തപുരത്ത് ഉണ്ട്. തിരുവനന്തപുരത്ത് ബിജെപി അനുകൂലമായ തരംഗം ഉണ്ടായിരുന്നില്ല. കേരളത്തിലെ പുതിയ വോട്ടർമാരാണ് രാഷ്ട്രീയ പ്രതിഷേധം രേഖപ്പെടുത്തിയത്. എൻഎസ്എസ്ഒയുടെ കണക്ക് പ്രകാരം 49 വർഷത്തെ ഏറ്റവും വലിയ തൊഴിൽ നഷ്ടമാണ് രാജ്യത്ത് ഉണ്ടായത്. 50 ലക്ഷം പേർക്ക് നോട്ട് നിരോധനത്തിന് ശേഷം തൊഴിൽ നഷ്ടപ്പെട്ടു. ഇടതുപക്ഷം പ്രസക്തമായ ദേശീയ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നുമില്ല. അതുകൊണ്ട് ശശി തരൂർ കൂടിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പി സി വിഷ്ണുനാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP