Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശ്രീനിഷ് വെറും ശശി; പ്രണയം പേളിക്ക് ബിഗ്ബോസിൽ കിട്ടിയ സീക്രട്ട് ടാസ്‌ക്? സംശയം ബിഗ്‌ബോസിലെ സുഹൃത്തിനോട് തുറന്ന് പറഞ്ഞ് സീരിയൽ നടൻ; അവൾ നല്ലകുട്ടിയെന്നും അടിച്ച് പൊളിക്കെന്നും മറുപടി നൽകി സുഹൃത്തും; ക്ലൈസാക്‌സിനോടടുക്കുന്ന ബിഗ് ബോസിലെ പ്രണയം വെറും തട്ടിപ്പോ? ശ്രീനിഷിന്റെ സംശയത്തിൽ ഞെട്ടി പ്രേക്ഷകർ

ശ്രീനിഷ് വെറും ശശി; പ്രണയം പേളിക്ക് ബിഗ്ബോസിൽ കിട്ടിയ സീക്രട്ട് ടാസ്‌ക്? സംശയം ബിഗ്‌ബോസിലെ സുഹൃത്തിനോട് തുറന്ന് പറഞ്ഞ് സീരിയൽ നടൻ; അവൾ നല്ലകുട്ടിയെന്നും അടിച്ച് പൊളിക്കെന്നും മറുപടി നൽകി സുഹൃത്തും; ക്ലൈസാക്‌സിനോടടുക്കുന്ന ബിഗ് ബോസിലെ പ്രണയം വെറും തട്ടിപ്പോ? ശ്രീനിഷിന്റെ സംശയത്തിൽ ഞെട്ടി പ്രേക്ഷകർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഗ് ബോസിൽ കഴിഞ്ഞ ഒരാഴ്ചയായി ഏറെ കൊട്ടിഘോഷിക്കുന്നത് സീരിയൽ നടൻ ശ്രീനിഷിന്റെയും അവതാരകയും നടിയുമായ പേളി മാണിയുടെയും പ്രണയമാണ്. ഇരുവരുടെയും ചിരിയിലും കളിയിലും മറ്റ് മത്സരാർഥികൾക്കും പ്രേക്ഷകർക്കുമൊക്കെ സംശയമുണ്ടായെങ്കിലും പേളി ശ്രീനിയോട് തന്റെ പ്രണയം തുറന്നുപറഞ്ഞതോടെയാണ് ഇവരുടെ പ്രണയം എല്ലാവരും ഉറപ്പിച്ചത്. എങ്കിലും ഇപ്പോൾ പുറത്തുവരുന്ന സൂചന ഇവരുടെ പ്രണയം പേളിക്ക് ബിഗ്ബോസ് നൽകിയ സീക്രട്ട് ടാസ്‌ക് ആണ് എന്നതാണ്.

ദിവസങ്ങൾക്ക് മുമ്പാണ് പേളി അൽപം നാണത്തോടെ തന്റെ പ്രണയം ശ്രീനിയോട് പറഞ്ഞത്. ഇത് കേൾക്കാൻ കാത്തിരുന്ന മട്ടിലായിരുന്നു ശ്രീനിയുടെയും പ്രതികരണം. ബിഗ്ബോസിന് പുറത്ത് ഒരു കാമുകി ഉണ്ടായിട്ടും പേളി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ശ്രീനി മറുത്തൊന്നും പറയാതെ അത് സ്വീകരിക്കുകയായിരുന്നു. എന്നാൽ ബിഗ്ബോസിൽ പലർക്കും സീക്രട്ട് ടാസ്‌ക് കൊടുക്കുന്നത് പോലെ പേളിക്ക് കിട്ടിയ സീക്രട്ട് ടാസ്‌ക് ആണ് ഇതെന്നാണ് ഇപ്പോൾ സംശയം ഉയരുന്നത്. സംശയം ഉണ്ടായത് ശ്രീനിഷിന് തന്നെയാണെന്നതാണ് രസകരം. ഷിയാസിനോടാണ് ശ്രീനി തന്റെ സംശയം തുറന്നു പറഞ്ഞത്. പലർക്കും സീക്രട്ട് ടാസ്‌ക് കൊടുക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീനിക്കും ഈ സംശയം ഉണ്ടായത്. എന്നാൽ അങ്ങനെയായിരിക്കില്ലെന്നും പേളി നല്ല കുട്ടിയാണെന്നും നിങ്ങൾ കല്യാണം കഴിച്ച് അടിപൊളിയായി ജീവിക്കണമെന്നും ഷിയാസ് ശ്രീനിയോട് പറഞ്ഞു.

ശ്രീനിക്കുണ്ടായ ഇതേ സംശയം പ്രേക്ഷകർക്കും ബിഗ്ബോസ് അംഗങ്ങളിൽ പലർക്കുമുണ്ട്. പേളിയുടെ കണ്ണിൽ പ്രണയം ഇല്ലെന്നാണ് അംഗങ്ങളുടെ കണ്ടെത്തൽ. തന്റെ നിലനിൽപ്പിനായി ഏതറ്റം വരെയും പോകുന്ന പേളി തന്നെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് പാവം ശ്രീനിയെ ഒപ്പം നിർത്തിയിരിക്കുന്നതെന്നും ബിഗ് ബോസ് അംഗങ്ങൾ പറയുന്നു.ഇതിനൊപ്പമാണ് പരിപാടിയുടെ റേറ്റിങ് കൂട്ടുന്നതിന്റെ ഭാഗമായി ഷോയുടെ അണിയറപ്രവർത്തകർ പേളിക്ക് ടാസ്‌ക് നൽകിയതാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായവരാണ് ഇപ്പോൾ ബിഗ് ബോസിൽ മാറ്റുരയ്ക്കുന്നത്. മത്സരം കനക്കുന്നതിനിടയിൽ ഇടയ്ക്ക് വെച്ച് കാലിടറി പലരും പിൻവാങ്ങിയിട്ടുണ്ട്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പരിപാടിക്ക് മലയാള പതിപ്പൊരുങ്ങിയത്. മോഹൻലാലാണ് മലയാളം പതിപ്പിനെ നയിക്കുന്നത്. വഴക്കും തർക്കവും അടിപിടിയും കൊലവിളിയും മാത്രമല്ല പ്രണയവും പൂത്തുലഞ്ഞിട്ടുണ്ട് ബിഗ് ബോസിലെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്തുവന്നത്. മത്സരാർത്ഥികളിൽ പലരും പേളിയുടെയും ശ്രീനിയുടെയും പല നീക്കങ്ങളെയും സംശയത്തോടെയാണ് വീക്ഷിച്ചത്.

മോഹൻലാൽ നേരിട്ട് ചോദിച്ചപ്പോഴാണ് തങ്ങൾ ഇരുവരും പ്രണയത്തിലാണെന്നും ഇനിയുള്ള ജീവിതത്തിൽ ഒരുമിക്കാൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കിയത്. താരങ്ങൾ നടത്തിയ വെളിപ്പെടുത്തലിൽ ബിഗ് ഹൗസ് ഒന്നടങ്കം നടുങ്ങിയിരുന്നു. വിവാഹം കുട്ടിക്കളിയല്ലെന്നും ഗൗരവകരമായി ചിന്തിക്കേണ്ട കാര്യം തന്നെയാണെന്നുമായിരുന്നു പലരും അഭിപ്രായപ്പെട്ടത്. പ്രായപൂർത്തിയും പക്വതയുമുള്ളവരാണ് ഇരുവരും, നിലവിലെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ആ ബന്ധം വിവാഹത്തിലേക്കെത്തട്ടെയെന്നാണ് ചിലരുടെ പ്രാർത്ഥന. എന്നാൽ ഇവരുടെ ബന്ധത്തിൽ ഇരുവീട്ടുകാരും അതൃപ്തിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസവും ഇവർ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP