Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സംഘാടകർ നടിമാരെ ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു! ബിഗ്ബോസിൽ നിന്ന് പുറത്തായ നടിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; ഗർഭിണിയാണെങ്കിൽ ഷോയിൽ മൂന്നു മാസം തുടരാനാകില്ല; ഇത് പതിവ് പരിശോധന ആണെന്നും നടി ഹേമ  

സംഘാടകർ നടിമാരെ ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു! ബിഗ്ബോസിൽ നിന്ന് പുറത്തായ നടിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; ഗർഭിണിയാണെങ്കിൽ ഷോയിൽ മൂന്നു മാസം തുടരാനാകില്ല; ഇത് പതിവ് പരിശോധന ആണെന്നും നടി ഹേമ   

മറുനാടൻ ഡെസ്‌ക്‌

നാലു ഭാഷകളിലും വൻ ഹിറ്റായ റിയാലിറ്റി ഷോ ബിഗ്ബോസിന്റെ തെലുങ്ക് പതിപ്പിന്റെ ആദ്യ എലിമിനേഷനിൽ പുറത്തായ നടിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ്് ആളുകൾ. സൂപ്പർതാരം നാഗാർജ്ജുന അവതാരകനായെത്തുന്ന പരിപാടിയുടെ സംഘാടകർ വനിതാ മത്സരാർത്ഥികളെ ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു എന്നാണ് നടി ഹേമയുടെ വെളിപ്പെടുത്തൽ.

ഗർഭിണിയാണെങ്കിൽ ഷോയിൽ മൂന്നു മാസം തുടരാനാകില്ല. ഇത് പതിവ് പരിശോധന ആണെന്നും തനിക്കതിൽ തെറ്റൊന്നും തോന്നിയിരുന്നില്ല എന്നും വ്യക്തമാക്കിയ ഹേമ പരിപാടിക്കിടയിലെ അപ്രതീക്ഷിത അപകടത്തെ തുടർന്നുള്ള ഗർഭച്ഛിദ്രം ഒഴിവാക്കുന്നതിനു വേണ്ടിയാണി നടപടിയാണിതെന്നും കൂട്ടിച്ചേർത്തു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിൽ ജനപ്രീതി ആർജ്ജിച്ച ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. പരിപാടിക്ക് വിവാദങ്ങളാണ് സ്ഥിരം കൊഴുപ്പേറ്റുന്നത്. പരിപാടിക്ക് നാലു ഭാഷകളിലും കാഴ്ചക്കാരും കൂടുതലാണ്.

മലയാളത്തിൽ സൂപ്പർതാരം മോഹൻലാൽ അവതാരകനായി വന്ന ബിഗ് ബോസ് പലപ്പോഴും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.ഷോയുടെ രണ്ടാം ഭാഗം ഉടൻ എത്തുമെന്നാണ് സൂചന. തമിഴിലെ ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കമൽ ഹാസൻ അവതാരകനായി എത്തുന്ന ഷോയും വിവാദങ്ങളിലാണ്. നടി ഫാത്തിമാ ബാബു, സംവിധായകനും നടനുമായ ചേരൻ, നടി മധുമിത തുടങ്ങിയവർ പങ്കെടുക്കുന്ന ഷോ ആരംഭത്തിലെ വിമർശനങ്ങൾ കേൾക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP