Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടി മാത്രമേ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മല കയറൂ; അയൽസംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരെയും ശബരിമലയിൽ കാവലിന് എത്തിക്കും; വെല്ലുവിളിയുമായി രാഹുൽ ഈശ്വറിന്റെ വീഡിയോ

അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടി മാത്രമേ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മല കയറൂ; അയൽസംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരെയും ശബരിമലയിൽ കാവലിന് എത്തിക്കും; വെല്ലുവിളിയുമായി രാഹുൽ ഈശ്വറിന്റെ വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി തീരുമാനം വന്നതിന് പിന്നാലെ മണ്ഡലതീർത്ഥാനടത്തിന് ദർശനത്തിനെത്തുന്ന യുവതികളെ വെല്ലുവിളിച്ച് രാഹുൽ ഈശ്വർ. അയ്യപ്പഭക്തരുടെ നെഞ്ചിൽ ചവിട്ടിമാത്രമേ തൃപ്തിദേശായിമാരും ഫെമിനിച്ചികളും മലകയറൂവെന്ന് രാഹുൽ പ്രഖ്യാപിച്ചു. ഫേസ്‌ബുക്ക് വീഡിയോയിലാണ് അയ്യപ്പധർമസേന നേതാവ് വെല്ലുവിളി ഉയർത്തുന്നത്.

ആറു ദിവസം അയ്യപ്പന്റെ പൂങ്കാവനം കാത്ത നമ്മൾ അറുപത് ദിവസം ശബരിമലയ്ക്ക് കാവൽ നിൽക്കണമെന്നാണ് അയ്യപ്പന്റെ തീരുമാനം. അതുകൊണ്ട് ഭക്തരെല്ലാം നവംബർ 15 മുതൽ ശബരിമലയിലുണ്ടാകണം. നമ്മുടെ നെഞ്ചിൽ ചവിട്ടിയേ തൃപ്തി ദേശായിയും ഫെമിനിച്ചിമാരും സന്നിധാനത്ത് എത്തൂ. സുപ്രീം കോടതിയിൽ നിന്നുമുണ്ടായത് ഭാഗികമായ വിജയമാണെന്ന് രാഹുൽ അവകാശപ്പെട്ടു. നവംബർ 15ന് രാവിലെ 10 മണി മുതൽ ഭക്തർ എരുമേലി, സന്നിധാനം, പമ്പ എന്നിവിടങ്ങളിലെത്തണമെന്നും രാഹുൽ പറയുന്നു.

ഘട്ടം ഘട്ടമായി ഭക്തരെ എത്തിക്കും. തമിഴ്‌നാട്, തെലുങ്കാന, കർണാടക, യു.പി,പുതുച്ചേരി എന്നിവിടങ്ങളിലെ അയ്യപ്പ ഭക്തരേയും ശബരിമലയിൽ കാവൽ നിൽക്കാനെത്തിക്കുമെന്നും രാഹുൽ വീഡിയോയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP