Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`വേണുഗോപാലിന് ഡൽഹിയിൽ ഒരുപാട് ജോലികളുള്ളതിനാൽ ഒരു മണ്ഡലത്തിൽ ഒതുങ്ങാൻ കഴിയില്ല`; ചിലപ്പോൾ സോണിയയെ പോലെയും രാഹുലിനെപ്പോലെയും അധികം പ്രവർത്തിക്കണ്ടാത്ത മണ്ഡലം നോക്കേണ്ടി വരും; വയനാട് ആകുമ്പോൾ വല്ലപ്പോഴും ചെന്ന് നോക്കിയാൽ മതിയല്ലോ എന്ന് രാജ്‌മോഹൻ ഉണ്ണിത്താന്റെ വിവാദ പ്രസ്താവന; വല്ലപ്പോഴും വരാൻ ഇതെന്താ ബന്ധു വീടോ? അതോ ഞങ്ങളെ തവിട് കൊടുത്ത് വാങ്ങിയതാണോ? സൈബർ ഇടത്തിൽ പ്രതിഷേധവുമായി വയനാട്ടുകാർ

`വേണുഗോപാലിന് ഡൽഹിയിൽ ഒരുപാട് ജോലികളുള്ളതിനാൽ ഒരു മണ്ഡലത്തിൽ ഒതുങ്ങാൻ കഴിയില്ല`; ചിലപ്പോൾ സോണിയയെ പോലെയും രാഹുലിനെപ്പോലെയും അധികം പ്രവർത്തിക്കണ്ടാത്ത മണ്ഡലം നോക്കേണ്ടി വരും; വയനാട് ആകുമ്പോൾ വല്ലപ്പോഴും ചെന്ന് നോക്കിയാൽ മതിയല്ലോ എന്ന് രാജ്‌മോഹൻ ഉണ്ണിത്താന്റെ വിവാദ പ്രസ്താവന; വല്ലപ്പോഴും വരാൻ ഇതെന്താ ബന്ധു വീടോ? അതോ ഞങ്ങളെ തവിട് കൊടുത്ത് വാങ്ങിയതാണോ? സൈബർ ഇടത്തിൽ പ്രതിഷേധവുമായി വയനാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

വയനാട്: ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും യുഡിഎഫിലെ പ്രത്യേകിച്ച് കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയം എങ്ങും എത്തിയിട്ടില്ല. ഇതിനിടയിൽ കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തിയ ഒരു പ്രസ്താവന വിവാദമാവുകയാണ്. വയനാട് ലോക്‌സഭ മണ്ഡലത്തിൽ കാര്യമായി അങ്ങനെ പ്രചാരണം ഒന്നും നടത്തേണ്ട കാര്യമില്ലെന്നും വ്‌ലലപ്പോഴും വ്‌നന് സാന്നിധ്യം അറിയിച്ചാൽ മതി എന്നുമുള്ള പ്രസ്താവനയാണ് ഇപ്പോൾ വിവാദമാകുന്നത്. മനോരമ ന്യൂസ് കൗണ്ടർ പോയിന്റിലാണ ഉണ്ണിത്താൻ വിവാദ പ്രസ്താവന നടത്തിയത്. സീറ്റ് സംബന്ധിച്ച് തർക്കമില്ലേ എന്നും വയനാടിൽ കെസി വേണുഗോപാൽ മത്സരിക്കും എന്നാണല്ലോ കേൾക്കുന്നത് എന്നുമായിരുന്നു അവതാരകയുടെ ചോദ്യം. അതിന് ഉണ്ണിത്താൻ പറഞ്ഞ മറുപടി ഇങ്ങനെ

ശ്രീ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. സോണിയ ഗാന്ധി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ശ്രീ കെസി വേണുഗോപാൽ കോൺഗ്രസിന്റെ ഓഫീസ് സെക്രട്ടറിയാണ്. ഒഫീസിന്റെ ചുമതലക്കാരനായിരിക്കുമ്പോൾ എല്ലാ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് ചെയ്യണമെങ്കിൽ കുറച്ച് കൂടി സൗകര്യപ്രധമായി ജോലികൾ ചെയ്യണമെങ്കിൽ സോണിയ ഗാന്ധിയെപ്പോലെയും രാഹുൽ ഗാന്ധിയെപ്പോലെയും 24 മണിക്കൂറും സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കേണ്ടി വന്നാൽ അത് സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കുന്നതിന് വിഘ്‌നം സംഭിക്കും. അതുകൊണ്ട് വയനാട് മണ്ഡലത്തിൽ അദ്ദേഹം മത്സരിച്ചുകൂടാ എന്നില്ല. അതാകുമ്പോൾ സോണിയ ഗാന്ധിയെപ്പോലെയോ രാഹുൽ ഗാനധിയെപ്പോലെയ വല്ലപ്പോഴും മാത്രം സ്വന്തം മണ്ഡലത്തിൽ പോവുകയും ഇടയ്ക്ക് ചെന്ന് സാന്നിധ്യം അറിയിക്കുകയും ചെയ്താൽ മതി. പരിപൂർണമായി മണ്ഡലത്തിൽ നിൽക്കേണ്ട കാര്യം വരില്ല. ഒരുപക്ഷേ വയനാട്ടിൽ അദ്ദേഹം മത്സരിക്കാം.

രാജ്‌മോഹൻ ഉണ്ണിത്താന്റെ ഈ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നതും ഇടത് കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നതും. വയനാട് ലോക്‌സഭ മണ്ഡലത്തെ സംബന്ധിച്ച് ഇത് കോൺഗ്രസ് പറഞ്ഞതിൽ അത്ഭുതമൊന്നും വേണ്ടെന്നും ഇത് പാർട്ടിയുടെ ഔദ്യോഗിക നിലപാട് മാത്രമാണ് എന്നുമാണ് ഇടത്പക്ഷം പരിഹസിക്കുന്നത്.ജില്ലയുടെ സമഗ്ര വികസനത്തിന് സംസ്ഥാന സർക്കാറിന്റെ പ്രവർത്തനം പോലെ പ്രാധാന്യമുള്ളതാണ് കേന്ദ്ര പദ്ധതികൾ എത്തിക്കുക എന്നതും. അത്തരം പ്രവർത്തനത്തിന് നേതൃത്വം നൽകേണ്ട ഭാരിച്ച ചുമതല കൂടി ഒരു പാർലമെന്റ് അംഗത്തിൽ നിക്ഷിപ്തമാണ്. കഴിഞ്ഞ പത്തു വർഷത്തെ ചരിത്രം പരിശോധിച്ചാൽ വയനാടിനെ സംബന്ധിച്ച് ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു വികസന പദ്ധതി പോലും പാർലമെന്റ് അംഗത്തിന്റേതായി ഇവിടെയില്ല എന്നും ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.

വയനാട് മണ്ഡലത്തിലെ വോട്ടർമാരോട് കോൺഗ്രസിന്റെ കാഴ്ചപ്പാട് ഇതോടെ വ്യക്തമായി എന്നും ആരോപണം ഉയരുന്നു.വയനാട് കാലാകാലം അവഗണിക്കപ്പെടേണ്ട മണ്ഡലമാണ്, ഇവിടെ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ വല്ലപ്പോഴും വന്ന് സാന്നിധ്യമറിയിക്കേണ്ടവരാണ് എന്നതാണ് കോൺഗ്രസുകാർ മനസ്സിലാക്കിയിരിക്കുന്നത്. ശ്രീ.രാജ്‌മോഹൻ ഉണ്ണിത്താൻ വയനാട് മണ്ഡലത്തോടുള്ള കോൺഗ്രസിന്റെ സമീപനം ഔദ്യോഗികമായി വ്യക്തമാക്കി കഴിഞ്ഞു. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിലോ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലോ ഒപ്പം നിൽക്കാൻ സമയമില്ലാത്ത, വല്ലപ്പോഴും വന്ന് സാന്നിധ്യമറിയിക്കുന്ന ഒരു വിരുന്നുകാരൻ മതി വയനാടിന് എന്ന കോൺഗ്രസ് നിലപാടാണ് രാജ് മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കിയിരിക്കുന്നത് എന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു.

വയനാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരാണ് ഈ അവഗണനയ്ക്ക് മറുപടി കൊടുക്കേണ്ടത്. മണ്ഡലത്തിലെ സമഗ്ര തലസ്പർശിയായ വിഷയങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുള്ള പി.പി. സുനീറിനെ തിരഞ്ഞെടുക്കണോ, വല്ലപ്പോഴും വന്ന് സാന്നിധ്യമറിയിച്ച് പോകുക എന്ന ഉദ്ദേശത്തോടെ കോൺഗ്രസ് നേതൃത്വം ഇറക്കുമതി ചെയ്യുന്ന ഏതെങ്കിലും നേതാവിനെ തിരഞ്ഞെടുക്കണോ എന്ന് വയനാട്ടുകാർ തീരുമാനിക്കുമെന്നും ഡിവൈഎഫ്‌ഐ പറയുന്നു. സോഷ്യൽ മീഡിയയിലും വലിയ ട്രോളുകളാണ് ഉയരുന്നത്. അതെന്താ ഞങ്ങൾ തെരഞ്ഞെടുത്തത് എംപിയെ അല്ലേ ? വല്ലപ്പോഴും വന്ന് തിരിഞ്ഞ് നോക്കാൻ ഇതെന്താ ഓണത്തിന് വരുന്ന മാവേലിയോ അതോ ഇനി വയനാട് കേരളത്തിൽ അല്ലേ ഞങ്ങളെ തവിട് കൊടുത്ത് വാങ്ങിയതാണോ തുടങ്ങിയ ചോദ്യങ്ങളാണ് സൈബർ ഇടത്തിൽ വയനാടുകാർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP